എരുമേലി : വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടുന്ന മലയോര നിവാസികളുടെ ആശങ്ക പരിഹരിക്കുന്നതിൽ ഈ സർക്കാരും ജനപ്രതിനിധിയും പൂർണ്ണ പരാജയമാണെന്ന് പിസി ജോർജ് കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ന്യായ വില ലഭിക്കുന്നില്ല എന്ന് മാത്രവുമല്ല വന്യ മൃഗ ശല്യത്താൽ തങ്ങളുടെ കൃഷിയും ജീവനുപോലും ഭീഷണിയായ ഈ വിഷയത്തിൽ താൻ ജനപ്രതിനിധിയാകുന്ന പക്ഷം എന്ത് വിലകൊടുത്തും ശാശ്വത പരിഹാരം കാണുമെന്നും പിസി ജോർജ് പറഞ്ഞു. എരുമേലി പഞ്ചായത്തിലെ വാഹന പര്യടനം രാവിലെ 8.30 ന് ചേനപ്പാടി, കിഴക്കേക്കരയിൽ ബിജെപി കോട്ടയം Read More…
Year: 2026
നഗരത്തെ ഇളക്കി മറിച്ച് എൻഡിഎയുടെ തിരഞ്ഞെടുപ്പ് മെഗാ റാലി
പാലാ: നഗരത്തെ ഇളക്കി മറിച്ച് എൻഡിഎയുടെ തിരഞ്ഞെടുപ്പ് മെഗാ റാലി. പാലാ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥമാണ് രണ്ടായിരത്തിൽ അധികം ബൈക്കുകൾ പങ്കെടുത്ത ഭീമൻ മെഗാ ബൈക്ക് റാലി സംഘടിപ്പിച്ചത്. ഭരണങ്ങാനത്ത് നിന്നും ആരംഭിച്ച മെഗാ ബൈക്ക് റാലി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപിയുടെയും എൻ ഡി എ യുടെയും സംഘബലം ഒരിക്കൽ കൂടി പാലാ നഗരതെയും എതിരാളികളെയും ബോധ്യപ്പെടുത്തിയ വമ്പിച്ച പ്രകടനമായിരുന്നു ബിജെപി ആസൂത്രണം ചെയ്തത്. Read More…
തുടിപ്പാറ TC സക്കറിയാസ് നിര്യാതനായി
അരുവിത്തുറ : തുടിപ്പാറ TC സക്കറിയാസ് (101) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ (08/04/2026 ബുധൻ) രാവിലെ 10:30 ന് വസതിയിൽ ആരംഭിച്ച് അരുവിത്തുറ സെൻറ് ജോർജ് ഫൊറോന ദേവാലയസെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ: പരേതയായ ഏലിക്കുട്ടി. കളത്തൂക്കടവ് തട്ടാംപറമ്പിൽ കുടുംബാംഗം. മക്കൾ: Sr.മേരി നളിനി M.C മെക്സിക്കോ, Sr.റോസമ്മ F.M.M തൃച്ചി, Dr.ജേക്കബ് സക്കറിയാസ് Ret.പ്രൊഫസർ ഇൻഡോർ, സെബാസ്റ്റ്യൻ സക്കറിയാസ്, ജോസഫ് സക്കറിയാസ്, എൽസമ്മ സക്കറിയാസ് Ret.അദ്ധ്യാപിക A.G.H.S വാകക്കാട്.
വിവിധ അപകടങ്ങളിൽ 5 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 6.30യോടെ കുമ്മണ്ണൂരിൽ വച്ച് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ ആർഷ( 20) എബിൻ ജെ.പി.( 30) ബൈക്ക് യാത്രക്കാരൻ എബി ഫ്രാൻസിസ് (32) എന്നിവർക്ക് പരുക്കേറ്റു. തീക്കോയി ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് തീക്കോയി സ്വദേശി അലൻ സെബാസ്റ്റ്യന് ( 26) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. കൊല്ലപ്പള്ളി ഭാഗത്ത് വച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് Read More…
മാണി സി കാപ്പന് വേണ്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മെഗാ റോഡ് ഷോ ഇന്ന്
പാലാ: മാണി സി കാപ്പന് വേണ്ടി പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ മെഗാ റോഡ് ഷോ ഇന്ന് വൈകുന്നേരം രാമപുരത്ത്. വൈകുന്നേരം നാല് മണിക്ക് രാമപുരം അമ്പലം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ രാമപുരം ടൗണിലാണ് സമാപിക്കുക. യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പനും റോഡ് ഷോയിൽ പങ്കെടുക്കും. യുഡിഎഫ് മണ്ഡലം ചെയർമാൻ സണ്ണി കാര്യപ്പുറം, കൺവീനർ മാത്തച്ചൻ പുതിയിടത്തുചാലിൽ പഞ്ചായത്ത് പ്രസിഡൻറ് ശാന്താറാം, ഡിസിസി വൈസ് പ്രസിഡൻറ് ബിജു പുന്നത്താനം, ഡിസിസി ജനറൽ സെക്രട്ടറി Read More…
പനച്ചിപ്പാറ വെട്ടുകാട്ടിൽ പി. ഉണ്ണികൃഷ്ണപണിക്കർ നിര്യാതനായി
പൂഞ്ഞാർ: പനച്ചിപ്പാറ വെട്ടുകാട്ടിൽ പി. ഉണ്ണികൃഷ്ണപണിക്കർ (73) (റിട്ട. സി ആർ പി എഫ് ഉദ്യോഗസ്ഥൻ ) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (തിങ്കളാഴ്ച) വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. ഭാര്യ: പദ്മിനി (തിരുവനന്തപുരം) മക്കൾ: അനുപമ ( കെ എസ് എഫ് ഇ, ഭരണങ്ങാനം ), അരുൺ ഉണ്ണികൃഷ്ണൻ. മരുമകൻ സുരേഷ് കണ്ണാത്ത്കിഴക്കേപറമ്പിൽ, മാങ്ങാനം.
എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇന്ന് മെഗാ ബൈക്ക് റാലി
പാലാ: എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇന്ന് മെഗാ ബൈക്ക് റാലി നടത്തും. ഉച്ചകഴിഞ്ഞ് 2.30 ന് സിനിമാതാരവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി പാലാ ഭരണങ്ങാനത്ത് എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ ബൈക്ക് റാലി ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിൽ നിന്നും പാലാ നഗരസഭയിൽ നിന്നും റാലിയിൽ പങ്കെടുക്കുന്നവർ ഉച്ചക്ക് 2.30 ന് ചെറു ബൈക്ക് റാലിയായി ഭരണങ്ങാനത്ത് എത്തിചേരും. തുടർന്ന് ഭരണങ്ങാനത്ത് നിന്നും ആരംഭിക്കുന്ന മെഗാ ബൈക്ക് Read More…
ഈസ്റ്റർ ദിനത്തിൽ കുടുംബയോഗങ്ങളിൽ പങ്കെടുത്ത് മാണി സി കാപ്പൻ
പാലാ: ഈസ്റ്റർ ദിനത്തിൽ വീടിന് സമീപമുള്ള ഇളന്തോട്ടം സെൻ്റ് ആൻ്റണീസ് ആബർട്ട് പള്ളിയിലെ ശുശ്രൂഷകളിൽ പങ്കെടുത്തശേഷം പ്രചരണ തിരക്കുകളിലേക്ക് കടന്ന് മാണി സി കാപ്പൻ. സ്വകാര്യ സന്ദർശനങ്ങൾ നടത്തിയും കുടുംബയോഗങ്ങളിൽ പങ്കെടുത്തും അദ്ദേഹം വോട്ട് തേടി. കേരളത്തിലെ യുഡിഎഫ് അനുകൂല വികാരത്തിനൊപ്പം ആണ് പാലായുടെ മനസ്സ് എന്നും വോട്ടർമാരിൽ നിന്ന് ലഭിക്കുന്ന ആവേശകരമായ പ്രതികരണം തന്റെ വിജയം ഉറപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ ഉയിർപ്പ് തിരുന്നാൾ ആഘോഷമായി നടത്തപ്പെട്ടു
വെള്ളികുളം: ലോകത്തിന് പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്തോഷം പങ്കുവെക്കുന്ന ഉയിർപ്പ് തിരുനാൾ ആഘോഷമായി നടത്തപ്പെട്ടു.വികാരി ഫാ സ്‌കറിയ വേകത്താനം ഉയർപ്പിന്റെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഫാ.വർഗീസ് മൊണോത്ത് എം. എസ്. ടി .ഉയിർപ്പ് സന്ദേശം നൽകി. എസ് .എം . വൈ .എം തയ്യാറാക്കിയ ഉയിർപ്പിന്റെ ദൃശ്യാവിഷ്കാരം ഉണ്ടായിരുന്നു.ഉയിർപ്പ് രൂപം വഹിച്ചുകൊണ്ട് ദേവാലയത്തിന് ചുറ്റും ആഘോഷമായ പ്രദിക്ഷണം നടത്തി. തിരുക്കർമ്മങ്ങൾക്കുശേഷം എസ്.എം.വൈ.എമ്മിന്റെ നേതൃത്വത്തിൽ ഈസ്റ്റർ മുട്ട വിതരണം ചെയ്തു. എല്ലാവരും ഈസ്റ്റർ സമാധാനം ആശംസിച്ചു. നൂറുകണക്കിന് വിശ്വാസികൾ ഈസ്റ്റർ Read More…
എൻഡിഎ സ്ഥാനാർത്ഥി അഡ്വ.ഷോൺ ജോർജ് ഈസ്റ്റർ ദിനത്തിലും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുമായി തിരക്കിൽ
പാലാ: ഈസ്റ്റർ ദിനമായ ഇന്നലെയും എൻ ഡി എ സ്ഥാനോർത്ഥി ഷോൺ ജോർജിന് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തി. ഉയിർപ്പ് തിരുന്നാളിനോട് അനുബന്ധിച്ച് പുലർച്ചെ അഞ്ചരക്ക് പാലാ കത്തീഡ്രൽ പള്ളിയിൽ പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൻ്റെ മുഖ്യ കാർമ്മിത്വത്തിൽ നടന്ന വിശുദ്ധവാര തിരുകർമ്മങ്ങളിൽ പങ്കെടുത്തു. തുടർന്ന് എലിക്കുളം, മീനച്ചിൽ, കരൂർ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകർക്കൊപ്പം ഭവന സന്ദർശനം നടത്തുകയും കടകൾ കയറി വോട്ട് ചോദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം എലിക്കുളം Read More…











