ചിറ്റാർ : ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 B യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് ട്രാവൻകൂർ എമിരേറ്റ്സും, പാലാ അൽഫോൻസാ കോളേജ് NSS യൂണിറ്റും സംയുക്തമായി കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും ബോധവത്കരണ ക്ലാസും നടത്തി.

പരിപാടിയുടെ ഉൽഘാടനം കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജുവിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീല ബാബു നിർവഹിച്ചു. ചിറ്റാർ പള്ളി വികാരി Dr. ഷാജി ജോൺ, ലയൺസ് ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം എന്നിവർ ആശംസകളർപ്പിച്ചു.
NSS പ്രോഗ്രാം ഓഫീസർമാരായ Dr. മറിയമ്മ മാത്യു, Dr. സിമിമോൾ സെബാസ്റ്റ്യൻ, NSS വോളന്റീർ സെക്രട്ടറിമാരായ ഗൗരികൃഷ്ണ S., കീർത്തന റെജി എന്നിവർ നേതൃത്വം നൽകി. Dr. സുമ സാറാ കുര്യൻ ബോധവത്കരണ ക്ലാസ്സ് നടത്തി. SH മെഡിക്കൽ സെന്റർ PRO മാരായ സച്ചിൻ ജെ. സേവ്യർ, അഞ്ജു അലക്സ്, മെഡിക്കൽ ടീം, NSS വോളന്റീയേഴ്സ്, കെ. സി. വൈ. എം. അംഗങ്ങൾ തുടങ്ങിയവർ പങ്കുചേർന്നു.