poonjar

കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിൽ ബ്ലോക്ക് പ്ലാന്റിംഗ്

പൂഞ്ഞാർ: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിൽ ബ്ലോക്ക് പ്ലാന്റിംഗ് പദ്ധതി നടപ്പാക്കി. കേരള ട്രാൻസ്‌പോർട്ട് പ്രോജക്ടിന്റെ (KSTP) ധനസഹായത്തോടെ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, കോട്ടയത്തിന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. തദ്ദേശീയ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ക്യാമ്പസിൽ ഹരിതാവരണവും ജൈവവൈവിധ്യവും വർധിപ്പിക്കുകയാണ് ലക്ഷ്യം. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) ജോൺ ജോർജ് ചടങ്ങിൽ സന്നിഹിതനായിരുന്നു. സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ കോട്ടയം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ. ബി. സുഭാഷ്, പൊൻകുന്നം റേഞ്ച് Read More…

general

വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്വാശ്രയ സംഘം ഓണം ആഘോഷിച്ചു

വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണിസ് സ്വാശ്രയ സംഘം ഓണം വിപുലമായി ആഘോഷിച്ചു.വിവിധ ഓണാഘോഷ മത്സരങ്ങൾ നടത്തി.ആഗി ബെന്നി കൊച്ചുവീട്ടിൽ ഓണാഘോഷ സന്ദേശം നൽകി. മാതാവിന്റെ പിറവിതിരുനാളും അധ്യാപക ദിനാഘോഷവും നടത്തപ്പെട്ടു.സെലിൻ പുത്തൻപുര അദ്ധ്യാപകദിന സന്ദേശം നൽകി. അധ്യാപികയായ സിസ്റ്റർ ദിവ്യാ എലിസബത്ത് കീലത്തിന് ഉപഹാരം നൽകി ആദരിച്ചു.സമാപന സമ്മേളനത്തിൽ ഡെയ്സി വർക്കി കല്ലൂർ അധ്യക്ഷത വഹിച്ചു. വികാരി ഫാ.സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി. ഓണാഘോഷ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.. സോണൽ കോർഡിനേറ്റർ ജെയ്‌സി മൂലേച്ചാലിൽ, ജെസി Read More…

general

പരിസ്ഥിതി ലോല പ്രദേശമായി തീക്കോയി വില്ലേജിനെ ഉൾപ്പെടുത്തുവാനുള്ള തീരുമാനം പുന: പരിശോധിക്കണമെന്ന് വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകൾ

വെള്ളികുളം: തീക്കോയി വില്ലേജിനെ പരിസ്ഥിതി ലോല പ്രദേശമായി ഉൾപ്പെടുത്തുവാനുള്ള തീരുമാനം പുന: പരിശോധിക്കണമെന്ന് വെള്ളികുളം ഇടവകയിലെ എ.കെ.സി.സി. പിതൃവേദി,മാതൃവേദി,& സ്വാശ്രയ സംഘടനകൾ ആവശ്യപ്പെട്ടു. കേന്ദ്ര പരിസ്ഥിതി വനം, കാലാവസ്ഥ വ്യതിയാനം മന്ത്രാലയം 2026 ജൂലൈ 27 പുറത്തിറക്കിയ 3936 കരട് വിജ്ഞാപനം പ്രകാരം തീക്കോയി വില്ലേജ് പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുവാനുള്ള നടപടികളാണ് കൈകൊണ്ടിരിക്കുന്നത്. അനേകം വർഷങ്ങളായി ജനങ്ങൾ അധിവസിക്കുന്ന പ്രദേശമാണിത്.ജനസാന്ദ്രതയുള്ള പ്രദേശമാണിത്.ജനങ്ങളുടെ ഉപജീവനമാർഗമായ കൃഷിത്തോട്ടങ്ങളെ ESA യുടെ നിയന്ത്രണ പരിധിയിൽ ഉൾപ്പെടുത്തുവാനുള്ള തീരുമാനം അത്യന്തം പ്രതിഷേധാർഹമാണ്. Read More…

pala

പാലായിൽ ഔദ്യോഗിക പവർകട്ടിനൊപ്പം ‘മിന്നൽ പവർകട്ട്’; മെഴുകുതിരി കത്തിച്ച് ഒറ്റയാൾ പ്രതിഷേധം

പാലാ: ഔദ്യോഗിക പവർകട്ടിനൊപ്പം അനൗദ്യോഗികമായി കെ എസ് ഇ ബി നിരന്തരം സൃഷ്ടിക്കുന്ന ‘മിന്നൽ പവർകട്ട്’ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പാലാ വൈദ്യുതി ഭവനു മുന്നിൽ മെഴുകുതിരി കത്തിച്ച് ഒറ്റയാൾ പ്രതിഷേധം നടത്തി. ദിനംപ്രതി മൂന്ന് തവണ വീതമാണ് ഔദ്യോഗിക പവർകട്ട് നടപ്പാക്കി വരുന്നതെന്ന് എബി ജെ ജോസ് ആരോപിച്ചു. ഇതിനു പുറമേ ദിവസവും നിരവധി തവണ മിന്നൽ പവർകട്ട് സൃഷ്ടിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ഇതുമൂലം ജനങ്ങൾ വലയുകയാണ്. പലയിടങ്ങളിലും Read More…

general

വെള്ളികുളം മിഷൻ ലീഗിൻ്റെ ആഭിമുഖ്യത്തിൽ ഫാ. ജോസഫ് മാലിപ്പറമ്പിൽ അനുസ്മരണ സമ്മേളനവും അധ്യാപക ദിനാചരണവും നടത്തി

വെള്ളികുളം: മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ ഫാ.ജോസഫ് മാലിപ്പറമ്പിൽ അനുസ്മരണ സമ്മേളനവും അധ്യാപക ദിനാചരണവും നടത്തപ്പെട്ടു. അന്ന സജി താന്നിപ്പൊതിയിൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു.ജോമോൻ കടപ്ലാക്കൽ ആമുഖപ്രഭാഷണം നടത്തി. ബേബി കുറ്റിയാനിക്കൽ മുഖ്യപ്രഭാഷണം നടത്തി. ഫാ സ്‌കറിയ വേകത്താനം അനുസ്മരണ സന്ദേശം നൽകി.സമ്മേളനത്തിൽ അധ്യാപക ദിനം ആചരിച്ചു.ഡയറക്ടേഴ്സ് ദിനവും ആചരിച്ചു. ഇതോടനുബന്ധിച്ച് ഡയറക്ടർ ഫാ സ്‌കറിയ വേകത്താനത്തെ ആദരിച്ചു. സൺഡേസ്കൂൾ അധ്യാപകർക്ക് ഉപഹാരം നൽകി ആദരിച്ചു. ബ്രിട്ടോ സജി താന്നിപൊതിയിൽ അധ്യാപകദിന സന്ദേശം നൽകി. ജോർജുകുട്ടി Read More…

pala

പാലാ കെ.എം. മാണി സ്മാരക ഗവണ്‍മെന്‍റ് ജനറൽ ആശുപ്രതിയിൽ ഫാർമസിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ കരാർ നിയമനത്തിന് അഭിമുഖം ;സെപ്റ്റംബർ 14ന്

പാലാ: പാലാ കെ.എം. മാണി സ്മാരക ഗവണ്‍മെന്‍റ് ജനറൽ ആശുപ്രതിയിൽ ഫാർമസിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ കരാർ നിയമനത്തിന് സെപ്റ്റംബർ 14ന് അഭിമുഖം നടത്തും. ഫാർമസിസ്റ്റ് അഭിമുഖം രാവിലെ 11നാണ്. യോഗ്യത: കേരള ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ ഉള്ള ബി ഫാം/ ഡി. ഫാം.ഡാറ്റാ എൻട്രി ഓപ്പറേറ്റർ അഭിമുഖം ഉച്ചകഴിഞ്ഞു രണ്ടിന് നടക്കും. യോഗ്യത: ബിരുദം/പ്ലസ് ടു, ഡി.സി.എ/പി.ജി.ഡി.ഡി.എ, അപേക്ഷയും അസൽ സർട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുമായി ആശുപത്രി ഓഫീസിൽ ഹാജരാകണം. Read More…

erattupetta

വ്യാപാരികൾക്ക് താങ്ങായി പീപ്പിൾസ് ഫൗണ്ടേഷൻ; പദ്ധതി പൂർത്തീകരണ പ്രഖ്യാപനവും ബിസിനസ് ഓറിയന്റേഷൻ പ്രോഗ്രാമും ഇന്ന്

ഈരാറ്റുപേട്ട: കഴിഞ്ഞ മാസം ഒന്നാം തീയതി ഈരാറ്റുപേട്ടയിലുണ്ടായ പ്രളയദുരന്തത്തിൽ ദുരിതമനുഭവിച്ച ചെറുകിട വ്യാപാരികൾക്ക് കൈത്താങ്ങായി പീപ്പിൾസ് ഫൗണ്ടേഷൻ നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഒന്നാംഘട്ട പൂർത്തീകരണ പ്രഖ്യാപനവും ബിസിനസ് ഓറിയന്റേഷൻ ക്ലാസും ഇന്ന് (വ്യാഴാഴ്ച) വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. പ്രളയദുരിതബാധിതരെ സഹായിക്കുന്നതിനായി ഈരാറ്റുപേട്ടയിലെ വിവിധ രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരിക സംഘടനകൾ ഒത്തൊരുമയോടെ നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പീപ്പിൾസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വ്യാപാരികൾക്കായുള്ള പുനരധിവാസ പദ്ധതി നടപ്പാക്കിയത്. പീപ്പിൾസ് ഫൗണ്ടേഷന്റെയും പ്രാദേശിക സഹായങ്ങളുടെയും സഹകരണത്തോടെ 35 ലക്ഷം രൂപയുടെ Read More…

aruvithura

രാജ്യത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥയ്ക്ക് കാരണം വിഭവ വിതരണത്തിലെ അശാസ്ത്രീയത: പ്രൊഫ. ഡോ റോയി സ്ക്കറിയാ

അരുവിത്തുറ: രാജ്യത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥയ്ക്ക് കാരണമാകുന്നത് വിഭവ വിതരണത്തിലെ അശാസ്ത്രീയത ആണെന്ന് സാമ്പത്തിക വിദഗ്ധനും ഗ്രന്ഥകാരനും ടി .എം. ജേക്കബ് മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് ഗവൺമെന്റ് കോളേജ് മണിമലക്കുന്ന് പ്രിൻസിപ്പലുമായ പ്രൊഫ. ഡോ.റോയി സ്ക്കറിയ പറഞ്ഞു. അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഇക്കണോമിക്സ് അസോസിയേഷൻ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് പ്രിൻസിപ്പൽപ്രൊഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, ഇക്കണോമിക്സ് വിഭാഗം മേധാവി ലിഡിയ Read More…

kottayam

ഓക്‌സിജനില്‍ ഓണം കലാശക്കൊട്ട് നാളെ കൂടി മാത്രം

കോട്ടയം: പ്രമുഖ ഡിജിറ്റല്‍ ആന്‍ഡ് ഹോം അപ്ലൈയന്‍സ് റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിലെ ഓണം കലാശക്കൊട്ട് സെപ്റ്റംബര്‍ 10-ന് അവസാനിക്കും. മുന്‍നിര ബ്രാന്‍ഡുകളുടെ ഉത്പ്പന്നങ്ങള്‍ 50 ശതമാനത്തിലധികം വിലക്കുറവില്‍ വാങ്ങാനുള്ള സുവര്‍ണ്ണാവസരമാണ് ഓക്‌സിജന്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യയിലുള്ള പ്രീമിയം ഗാഡ്ജെറ്റുകളും ഗാര്‍ഹിക ഉപകരണങ്ങളും വാങ്ങുന്ന ഉപഭോക്താക്കള്‍ക്കായി 30 കോടി രൂപയുടെ ബമ്പര്‍ സമ്മാനങ്ങളും ഓഫറുകളുമാണ് ഓക്‌സിജന്‍ ഒരുക്കിയിരിക്കുന്നത്. സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങുമ്പോള്‍ 15,000 രൂപ വരെ വിലമതിക്കുന്ന ഇഷ്ടഗാഡ്ജെറ്റുകള്‍ സമ്മാനമായി തിരഞ്ഞെടുക്കാനുള്ള അവസരം Read More…