രാമപുരം മാർ അഗസ്തീനോസ് കോളേജ്, സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ്, ഇന്ത്യൻ ടയർ ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റി (ITTAC), വിശ്വ യുവക് കേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ “ടയർ & റോഡ് സുരക്ഷ” എന്ന വിഷയത്തിൽ ദേശീയ സെമിനാർ നടത്തി. ടയർ -റോഡ് സുരക്ഷയുടെയും പ്രാധാന്യം, സുരക്ഷിതമായ ഡ്രൈവിംഗ് രീതികൾ, ടയറുകളുടെ ശരിയായ പരിപാലനം, റോഡ് അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് സെമിനാർ സംഘടിപ്പിച്ചത്. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം Read More…
Year: 2026
അരുവിത്തുറ കോളേജിൽ ആർട്ട് ഹൗസ് തുറന്നു
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഇംഗ്ലീഷ് അസോസിയേഷൻ ഓറിയോൾ 2026 ന്റെയും ആർട്ട് ഹൗസിന്റെയും ഉദ്ഘാടനം ഉഴവൂർ സെന്റ് സ്‌റ്റീഫൻസ് കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ നവിത എലിസബേത് ജോസ് നിർവഹിച്ചു. ചടങ്ങിൽ ഇംഗ്ലീഷ് വിഭാഗം പുറത്തിറക്കിയ ന്യൂസ് ലെറ്റർ പെഗാസിസ് പേപ്പേഴ്സിന്റെ പ്രകാശനകർമ്മം കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് നിർവഹിച്ചു. ഇംഗ്ലീഷ് അസോസിയേഷൻ അവതരിപ്പിച്ച ലഘുനാടകം ഗിഫ്റ്റ് ഓഫ് ദ മെജയ് പ്രദർശനവും നടന്നു. ചടങ്ങിൽ കോളേജ് ബർസാർ റവ Read More…
ഓക്സിജനില്‍ നിന്നും ഐഫോണ്‍ 18 പ്രോ സീരിസ് ഏറ്റുവാങ്ങി ദുല്‍ഖര്‍ സല്‍മാന്‍
കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജനില്‍ ഐഫോണ്‍ 18 പ്രോ സീരിസ് ഫോണ്‍ ഓക്സിജന്‍ ബ്രാന്‍ഡ് അംബാസിഡറും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍ ഓക്സിജന്‍ സി.ഇ.ഒ. ഷിജോ കെ.തോമസില്‍ നിന്നും ഏറ്റുവാങ്ങി. ഓക്സിജന്‍ പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, ഓക്സിജന്‍ മാര്‍ക്കറ്റിംഗ് ഹെഡ് അമല്‍ദേവ് കെ. തുടങ്ങിയവര്‍ പങ്കെടുത്തു. ഓക്സിജന്റെ എല്ലാ ഷോറൂമുകളിലും ഐഫോണ്‍ 18 പ്രോ സീരിസിന്റെ വില്‍പ്പന ആരംഭിച്ചു. 1,64,900 രൂപ മുതലാണ് ഫോണുകളുടെ പ്രരംഭവില. അതോടൊപ്പം ആപ്പിളിന്റെ എയര്‍പോഡ് Read More…
തോട്ടുവ – കുറുപ്പന്തറ – കല്ലറ റോഡ് നിർമ്മാണത്തിന് തുടക്കമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 6.29 കോടിയുടെ വികസന പദ്ധതി മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു
കടുത്തുരുത്തി: പ്രതികൂല കാലാവസ്ഥയും സാങ്കേതിക തടസ്സങ്ങളും മൂലം അനിശ്ചിതത്വത്തിലായിരുന്ന തോട്ടുവ – കുറുപ്പന്തറ – കല്ലറ പുത്തൻപള്ളി റോഡ് നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി. സംസ്ഥാന സർക്കാർ അനുവദിച്ച 6.29 കോടി രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന റോഡ് വികസന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം സംസ്ഥാന ജലവിഭവ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവ്വഹിച്ചു. വെള്ളക്കെട്ട് മൂലം നിരവധി കുഴികൾ രൂപപ്പെട്ട് തുടർച്ചയായി നിരവധി അപകടങ്ങൾക്ക് ഇടവരുത്തിയിരുന്ന കാഞ്ഞിരത്താനത്തിന് സമീപമുള്ള മെയിൻറോഡ് ഭാഗം കുഴികളടച്ച് മണ്ണിട്ടുയർത്തുന്ന Read More…
DREAM II -കോട്ടയം ജില്ലാതല ഉദ്ഘാടനം നടന്നു; ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ശക്തമായ ഏകോപന സംവിധാനം
കോട്ടയം : കുട്ടികളെയും യുവാക്കളെയും ലഹരിയിൽ നിന്ന് സംരക്ഷിക്കുന്നതിനും പ്രതിരോധം, നേരത്തെയുള്ള തിരിച്ചറിയൽ, കൗൺസിലിംഗ്, റഫറൽ, പുനരധിവാസം, തുടർപരിചരണം എന്നിവ ഏകോപിപ്പിക്കുന്നതിനുമായി Don Bosco Veedu Society-യും BREADS-ഉം നേതൃത്വം നൽകുന്ന DREAM II (Drug Rehabilitation, Education and Mentoring) പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം ഇന്ന് ഡോൺ ബോസ്കോ സ്കൂൾ, പുതുപ്പള്ളിയിൽ നടന്നു. കോട്ടയം RDOയും ഡെപ്യൂട്ടി കളക്ടറുമായ ശ്രീ നിജു കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. DREAM II-ന്റെ ലോഗോ പ്രകാശനം അഡ്വ. ചാണ്ടി Read More…
ദേശീയപതാകയുടെ ചിത്രം മലിനമായ നിലയിൽ പ്രദർശിപ്പിച്ചെന്ന് പരാതി
കോട്ടയം: കളക്ട്രേറ്റ് കവാടത്തിൽ ദേശീയപതാകയുടെ ചിത്രം മലിനമായ നിലയിൽ പ്രദർശിപ്പിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകി. കേരള എൻജിഒ അസോസിയേഷന്റെ പേരിൽ സ്ഥാപിച്ച മുഖ്യമന്ത്രിയുടെ ചിത്രത്തോടു കൂടിയ പോസ്റ്ററിലാണ് ദേശീയപതാകയുടെ ചിത്രം ഉൾപ്പെടുത്തിയിട്ടുള്ളത്. ദിവസങ്ങളായി പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന സ്ഥലത്ത് പ്രദർശിപ്പിച്ചിരിക്കുന്ന പോസ്റ്ററിലെ ദേശീയപതാകയുടെ ചിത്രത്തിൽ പ്രാവിന്റെ കാഷ്ഠം വീണ് മലിനമായ നിലയിലാണെന്ന് പരാതിയിൽ പറയുന്നു. ദേശീയപതാകയുടെ ചിത്രം വൃത്തിഹീനവും വികൃതവുമായ നിലയിൽ Read More…
ടയർ – റോഡ് സുരക്ഷാ സെമിനാർ നാളെ
രാമപുരം: മാർ അഗസ്തീനോസ് കോളേജ്, സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ്, ഇന്ത്യൻ ടയർ ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റി (ITTAC), വിശ്വ യുവക് കേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ “ടയർ ആൻഡ് റോഡ് സേഫ്റ്റി” എന്ന വിഷയത്തിൽ നാളെ രാവിലെ 09:30 ന് കോളേജ് ഓഡിറ്റോറിയത്തിൽ സെമിനാർ സെമിനാർ നടത്തുന്നു. ടയർ -റോഡ് സുരക്ഷയുടെയും പ്രാധാന്യം, സുരക്ഷിതമായ ഡ്രൈവിംഗ് രീതികൾ, ടയറുകളുടെ ശരിയായ പരിപാലനം, റോഡ് അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത് . കോളേജ് മാനേജർ Read More…
കോട്ടയം ജില്ലയിലെ മുഴുവന്‍ രക്ത ബാങ്കുകളും നിറയ്ക്കും: യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു വഞ്ചിമല
കോട്ടയം: ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ ഔദ്യോഗിക ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഈ മാസം മുപ്പതാം തീയതി കോട്ടയം ജില്ലയിലെ മുഴുവൻ രക്തബാങ്കുകളിലും രക്തദാനം നടത്തും എന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ രക്തദാന ഇൻചാർജ് ആയ വിഷ്ണു വഞ്ചിമല അറിയിച്ചു. ഇതിൻറെ ഭാഗമായി 10000 പേരുടെ രക്തദാന സേന രൂപീകരിക്കുന്നതിന്റെ ഉദ്ഘാടനം ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ കൃഷ്ണകുമാർ ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീ ലിജിൻലാൽ എന്നിവർ ചേർന്ന് ഉദ്ഘാടനം Read More…
യങ് ഡമോക്രാറ്റ്‌സ് ; യൂത്ത് കൗണ്‍സില്‍ നാളെ
ഈരാറ്റുപേട്ട : സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി പി.ഐ) യുടെ യുവജന വിഭാഗമായ യങ് ഡമോക്രാറ്റ്‌സ് പൂഞ്ഞാര്‍ വെസ്റ്റ് അസംബ്ലി യൂത്ത് കൗണ്‍സില്‍ നാളെ ഈരാറ്റുപേട്ട ഫുഡ് ബുക്ക് ഓഡിറ്റോറിയത്തില്‍ നടത്തും ഉച്ചകഴിഞ്ഞ് 2.30 ജില്ലാ ജോയിന്റ് കണ്‍വീനര്‍ സഹദ് സല്‍മാന്‍ പതാക ഉയര്‍ത്തുന്നത്തോടെ പരിപാടിക്ക് തുടക്കം കുറിക്കും, എസ്ഡിപിഐ പൂഞ്ഞാര്‍ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ഹലീല്‍ തലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കണ്‍വീനര്‍ എം എം താഹില്‍ മുഖ്യഅഥിതിയായി പങ്കെടുക്കും യങ് ജില്ലാ Read More…
വെള്ളികുളം ഇടവകയിലെ കുടുംബക്കൂട്ടായ്മകളെ പാലാ രൂപത റിസോഴ്സ് ടീമംഗങ്ങൾ സന്ദർശിച്ചു
വെള്ളികുളം: വെള്ളി കുളം ഇടവകയിലെ കുടുംബ കൂട്ടായ്മകളെ പാലാ രൂപത ടീമംഗങ്ങൾ സന്ദർശിച്ചു. ഇടവകയിൽ 13 വാർഡുകളിലായി 250 കുടുംബങ്ങളാണ് ഉള്ളത്. “ആധുനിക കാലഘട്ടത്തിൽ കുടുംബം നേരിടുന്ന വെല്ലുവിളികളും പരിഹാരമാർഗ്ഗങ്ങളും, കൂട്ടായ്മയുടെ പ്രസക്തി” എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി കൂട്ടായ്മ റിസോഴ്സ് ടീം അംഗങ്ങൾ ക്ലാസ് എടുത്തു. സമ്മേളനത്തിൽ വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ച നടത്തി.ലോഗോസ് ക്വിസ് പരീക്ഷ നടത്തപ്പെട്ടു. അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരെ ആദരിക്കുകയും സമ്മാനം നൽകുകയും ചെയ്തു. സമ്മേളനത്തിൽ മത്തായി നാമധാരികളെ ആദരിച്ചു. കുരിശിൻ്റെ പുകഴ്ചയുടെ തിരുനാളും Read More…











