പ്രതിപക്ഷത്തിരുന്നപ്പോൾ പിണറായി വിജയനെ കരിങ്കൊടി കാണിച്ചതിന്റെ പേരിൽ രക്ഷാപ്രവർത്തനം ഏറ്റുവാങ്ങി കരഞ്ഞുനടന്നതായിരുന്നു ഇവരുടെ സ്ഥിരം പരിപാടി. അന്ന് രക്ഷാപ്രവർത്തനത്തിന് വന്നവർക്കുപോലും CPR നൽകി തിരിച്ചയച്ച ചരിത്രമാണ് യുവമോർച്ചയ്ക്കുള്ളത്. പ്രതിപക്ഷത്തിരുന്ന പത്ത് വർഷക്കാലം യൂത്ത് കോൺഗ്രസുകാർ പൂച്ചയെപ്പോലെ കണ്ണടച്ചിരുന്നപ്പോൾ, കേരളത്തിൽ യുവമോർച്ച നടത്തിയ സമരങ്ങളുടെ സർട്ടിഫിക്കറ്റ് നൽകാൻ ആരും ഇവരെ ക്ഷണിച്ചിട്ടില്ല. പി.എസ്.സി. ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആരാണ് കൂടുതൽ സമരങ്ങൾ നടത്തിയതെന്ന് കേരളത്തിലെ തെരുവുകൾക്ക് അറിയാം. അന്നും ഇന്നും അവകാശങ്ങൾക്കായി തെരുവിലിറങ്ങി പോരാടുന്നത് യുവമോർച്ച തന്നെയാണ്. “വേട്ടക്കാരനൊപ്പവും ഇരയ്ക്കൊപ്പവും” Read More…
Year: 2026
കേരള കോൺഗ്രസ് പുതുപ്പള്ളി നിയോജകമണ്ഡലം നേതൃസമ്മേളനം
അയർക്കുന്നം : കേരളാ കോൺഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം നേതൃസമ്മേളനം പ്രസിഡന്റ് ആന്റണി തുപ്പലഞ്ഞിയുടെ അദ്ധ്യക്ഷതയിൽ പാർട്ടി സെക്രട്ടറി ജനറൽ അഡ്വ. ജോയ് എബ്രഹാം എക്സ്.എം. പി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർമാൻ അഡ്വ. ഫ്രാൻസിസ് ജോർജ് എം പി മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് അഡ്വ. ജെയ്സൺ ജോസഫ്, ഉന്നതാധികാരസമിതി അംഗം സാബു ഒഴുങ്ങാലിൽ, സന്തോഷ് കാവുകാട്ട്,എ സി ബേബിച്ചൻ, ജോയി കെ.മാത്യു, ജെ സി തറയിൽ, കുരുവിള മാമൻ,കെ.എസ്.ചെറിയാൻ, സിബി കൊച്ചുപുര,കെ എസ് സി സംസ്ഥാന Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക ഹൃദയദിനാഘോഷം സംഘടിപ്പിച്ചു
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക ഹൃദയദിനാഘോഷം നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ ഉദ്ഘാടനം ചെയ്തു. കാർഡിയാക് സയൻസസ് വിഭാഗം മേധാവി ഡോ. രാംദാസ് നായിക് ഹൃദയദിന സന്ദേശം നൽകി. ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ. പോളിൻ ബാബു, കാർഡിയാക് സയൻസസ് വിഭാഗം സീനിയർ കൺസൾട്ടന്റ് പ്രഫ. ഡോ. രാജു ജോർജ്, കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലർ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. കൃഷ്ണൻ സി, Read More…
രാമപുരം മാർ ആഗസ്‌തിനോസ് കോളേജ് യൂണിയൻ ഭാരവാഹികൾ
രാമപുരം: അൽഫോൻസ് ബിനോയി-ചെയർമാൻ, ഷെൽടോണാ തോമസ്-വൈസ് ചെയർപേഴ്‌സൺ, അലെൻ തങ്കച്ചൻ-ജെനെറൽ സെക്രട്ടറി, അലൻ നോബിൾ, ആൽബെർട് അനിൽ -യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർമാർ, മാഗസിൻ എഡിറ്റർ ഏബൻ സോജൻ, ആർട്‌സ് ക്ലബ് സെക്രട്ടറി ബിസ്റ്റാ മരിയ ജോജോ, ലേഡി റെപ്രെസെന്ററ്റീവ്മാർ ഐശ്വര്യ ജോൺ ബോസ്കോ, ഗോപിക മോഹനൻ, ഫസ്റ്റ് ഇയർ ഡിഗ്രി റെപ്. – ആൽബിൻ ഉല്ലാസ്, സെക്കന്റ് ഇയർ ഡിഗ്രി റെപ് -അഗസ്റ്റസ് ബിനോയി. തേർഡ്, തേർഡ് ഇയർ ഡിഗ്രി റെപ്.- റിബിൻ ബിനോയി, ഫസ്റ്റ് ഇയർ Read More…
ഉപതെരഞ്ഞെടുപ്പ് എൽ.ഡി.എഫ് വിജയം; യു.ഡി.എഫ് ഭരണ ചെയ്തികൾക്കെതിരെയുള്ള ജനകീയ വിധിയെഴുത്ത് : പ്രൊഫ: ലോപ്പസ് മാത്യു
കോട്ടയം: കോട്ടയം ജില്ലയിൽ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സിറ്റിംഗ് സീറ്റുകളായ ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് ഡിവിഷനും പാമ്പാടി പഞ്ചായത്ത് കുമ്പന്താനം വാർഡും യു.ഡി.എഫിൽ നിന്നും എൽ.ഡി.എഫ് തിരികെ പിടച്ചടക്കിയത് സംസ്ഥാന ഭരണകൂടത്തിൻ്റെ ജനദ്രോഹ നടപടികൾക്കും അഹങ്കാരത്തിനും ധാഷ്ഠ്യത്തിനും എതിരെ ജനങ്ങൾ നൽകിയ വിധിയെഴുത്താണെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു. നാലുമാസം കൊണ്ട് യു.ഡി.എഫിൻ്റെ ഭരണ വൈകല്യം ജനങ്ങൾ തിരിച്ചറിഞ്ഞു. പവ്വർ കട്ട്, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ,കെടുകാര്യസ്ഥത Read More…
ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫിനു നേരേ കരിങ്കൊടി പ്രതിഷേധം
കടുത്തുരുത്തി: മന്ത്രി മോന്‍സ് ജോസഫിന് നേരേ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു വഞ്ചിമല, വെസ്റ്റ് ജില്ലാ പ്രസിഡന്റ് ടി.എസ്. അപ്പു, വൈസ് പ്രസിഡന്റ് കെ.ആര്. ഉണ്ണികൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ആപ്പാഞ്ചിറ ജംഗ്ഷന് സമീപത്തുവച്ചാണ് മന്ത്രിക്കെതിരേ പ്രതിഷേധമുണ്ടായത്. കീഴൂരില്‍ പരിപാടി കഴിഞ്ഞ് കടുത്തുരുത്തിയിലേക്ക് വരുന്നതിനിടെയാണ് വഴിയില്‍ കാത്തുനിന്ന യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി മുദ്രാവാക്യം വിളികളുമായി മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിവീണത്. പൈലറ്റ് വാഹനം Read More…
പുഷ്പൻ രക്തസാക്ഷി ദിനാചരണം നടത്തി
പൂഞ്ഞാർ: ഡി.വൈ.എഫ്.ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സഖാവ് പുഷ്പന്റെ രക്തസാക്ഷി ദിനാചരണം നടത്തി. പൂഞ്ഞാർ ടൗണിൽ നടന്ന പൊതുയോഗം ഡി.വൈ.എഫ്.ഐ മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ പൂഞ്ഞാർ ബ്ലോക്ക് പ്രസിഡന്റ് ജെറിൻ വർഗീസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി അഡ്വ. അക്ഷയ് ഹരി, സി.പി.ഐ.എം പൂഞ്ഞാർ ഏരിയ സെക്രട്ടറി ടി.എസ്. സിജു, ഏരിയ കമ്മിറ്റി അംഗം മിഥുൻ ബാബു, പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി കെ. റെജി, ഡി.വൈ.എഫ്.ഐ Read More…
ആനക്കുഴിയിൽ ദേവസ്യാ തോമസ് നിര്യാതനായി
കൊണ്ടൂർ : ആനക്കുഴിയിൽ ദേവസ്യാ തോമസ് (72 ) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (29.09.2026) രാവിലെ 11.00 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതാണ്.
ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തുനിന്ന് പുറത്താക്കുക: എസ്ഡിപിഐ പ്രകടനം നടത്തി
ഈരാറ്റുപേട്ട: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനം ദുരുപയോഗം ചെയ്തു ബിജെപിക്ക് ഭരണം ഉറപ്പിക്കുന്നതിന് അധികാര സ്ഥാനത്തിരുന്ന് വഴിവിട്ട സഹായം ചെയ്യുന്ന ഗ്യാനേഷ് കുമാറിനെ തൽസ്ഥാനത്തുനിന്ന് പുറത്താക്കി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും നിർദ്ദേശാനുസരണം ബിജെപിയുടെ താൽപര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്ന തരംതാണ പണിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. എന്ന് മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് അൻസാരി ഈലക്കയം പറഞ്ഞു. Read More…
പിണ്ണാക്കനാട്ട് രണ്ടു വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു
പിണ്ണാക്കനാട്ട് രണ്ടു വയസ്സുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. പിണ്ണാക്കനാട് സിഎംഎസ് കോളനിയില്‍ കൊള്ളിക്കൊളവില്‍ അലന്‍ സുനീഷ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയായ ഇവാന്‍ അലക്‌സ് ആണ് ആള്‍മറയില്ലാത്ത കിണിറ്റല്‍ വീണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം. മുറ്റത്ത് കളിച്ചുനടന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ കണ്ടെത്തിയത്. കിണറിന് ഉയരമുള്ള ആള്‍മറയില്ലാത്തതാണ് അപകട കാരണമായത്. കുട്ടിയെ ഉടന്‍ ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.











