രാമപുരം : ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മാർ ആഗസ്തീനോസ് കോളേജിന്റെ ആഭിമുഖ്യത്തിൽ രാമപുരം ടൗണിൽ പരിസ്ഥിതി ബോധവൽക്കരണ റാലിയും പ്രതിജ്ഞയുംനടത്തപ്പെട്ടു. കോളേജ് വിദ്യാർത്ഥികളും അധ്യാപകരും രാമപുരം ടൗണിലൂടെ നടത്തിയ പരിസ്ഥിതി ബോധവൽക്കരണ റാലി പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കടൻ ഫ്ലാഗ് ഓഫ് ചെയ്തു. കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരിൽ പരിസ്ഥിതിദിന സന്ദേശം നൽകി. എൻ എസ് എസ് കോർഡിനേറ്റർ നിർമ്മൽ കുര്യാക്കോസ് പ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു. വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്,അഡ്മിനിസ്ട്രേറ്റർമാരായ രാജീവ് Read More…
Year: 2026
ടിവിക്കും വാഷിംഗ് മെഷീനും മിന്നല്‍ വിലക്കുറവ്; ഓക്‌സിജനില്‍ മണ്‍സൂണ്‍ മിന്നല്‍ സെയില്‍ ആരംഭിച്ചു
കോട്ടയം: ടിവികള്‍ക്കും വാഷിംഗ് മെഷീനും മിന്നല്‍ വിലക്കുറവും ഓഫറുകളും സമ്മാനങ്ങളുമായി ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ ഷോറൂമുകളില്‍ മണ്‍സൂണ്‍ മിന്നല്‍ സെയില്‍ ആരംഭിച്ചു. ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്‍ വാങ്ങുമ്പോള്‍ ക്ലോത്ത് ഡ്രയര്‍ സ്റ്റാന്‍ഡ്, ഗാര്‍മെന്റ് സ്റ്റീമര്‍, വാക്വംക്ലീനര്‍ എന്നിവ സ്വന്തമാക്കാം. ഫുള്ളി ഓട്ടോമാറ്റിക് ടോപ്പ് ലോഡ് വാഷിംഗ് മെഷീന്‍ വാങ്ങുമ്പോള്‍ പ്രഷര്‍ കുക്കറും സെമിഓട്ടോമാറ്റിക് വാഷിംഗ് മെഷീന്‍ വാങ്ങുമ്പോള്‍ അയണ്‍ ബോക്‌സും സമ്മാനമായി ലഭിക്കും. അത്യാധുനിക എഐ ടെക്നോളജിയുള്ള വാഷിംഗ് മെഷിനുകള്‍ ഷോറൂമുകളില്‍ Read More…
ഐ.എം.ഐ – ഇമേജ് പരിസ്ഥിതി മിത്രപുരസ്‌കാരം നേടി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റൽ
കാഞ്ഞിരപ്പളളി: ഫലപ്രദമായ ബയോമെഡിക്കൽ മാലിന്യ സംസ്കരണ രീതികളോടും ബയോമെഡിക്കൽ മാലിന്യ സംസ്കരണ നിയമങ്ങൾ പാലിക്കുന്നതിനോടുമുള്ള സ്ഥാപനത്തിൻ്റെ പ്രതിബദ്ധതയെ അഭിനന്ദിച്ചുകൊണ്ട് ഇമേജ് നൽകുന്ന സംസ്ഥാനതല പരിസ്ഥിതി മിത്ര പുരസ്‌കാരം കരസ്ഥമാക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി. അമ്പതിലധികം കിടക്കകളുള്ള ആശുപത്രികളുടെ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനമാണ് മേരീക്വീൻസ് കരസ്ഥമാക്കിയത്. 190 കിടക്കകൾ ഉള്ള മേരീക്വീൻസ് ആശുപത്രി സുസ്ഥിര വികസനമടക്കമുള്ള മേഖലകളിൽ വിവിധ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. ലോക പരിസ്ഥിതി ദിനത്തിൽ തിരുവനന്തപുരത്തു വെച്ച് നടന്ന ചടങ്ങിൽ ആരോഗ്യ Read More…
ലഹരി വ്യാപനം നിയന്ത്രണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധം: അഡ്വ. സെബാസ്റ്റ്യൻ എം.ജെ എം എൽ എ
അരുവിത്തുറ :സംസ്ഥാനത്തെ ലഹരി വ്യാപനം നിയന്ത്രിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ഒരു സർക്കാരാണ് നിലവിൽ സംസ്ഥാനം ഭരിക്കുന്നതെന്ന് പൂഞ്ഞാർ എം.എൽ.എ അഡ്വ. എം.ജെ സെബാസ്റ്റ്യൻ പറഞ്ഞു. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ അനധികൃത ലഹരിയുടെ അടിവേരറക്കുമെന്നും അദ്ദേഹം പറഞ്ഞു. അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ നടന്ന പുകയില വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ. വി.പി നാസർ അധ്യക്ഷനായിരുന്ന ചടങ്ങിൽ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറും വിമുക്തി മാനേജറുമായ എം.ഡി പ്രസാദ് മുഖ്യപ്രഭാഷണവും Read More…
കുറുമണ്ണ് സെന്റ്. ജോൺസ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാഘോഷം സമുചിതമായി ആചരിച്ചു
കുറുമണ്ണ്: കുറുമണ്ണ് സെന്റ്.ജോൺസ് ഹൈസ്കൂളിൽ ഈ വർഷത്തെ പരിസ്ഥിതിദിനാഘോഷം വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. ആഘോഷ പരിപാടികൾ കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലാലി സണ്ണി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ VG സോമൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജോർജ് ജോസഫ്, ബിന്ദു സതീഷ്കുമാർ, സ്നേഹ തോമസ്, ഷേർളി സാബു, SBI മാനേജർ മഹേഷ് S, അസിസ്റ്റന്റ് മാനേജർ ടെസ്വിൻ ജോസ്, സ്കൂൾ ഹെഡ്മാസ്റ്റർ പ്രിൻസ് അലക്സ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൃഷി ഓഫീസർ Read More…
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു
വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ലോക പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. “ഒരു തൈ നട്ട് പ്രകൃതിയെ സംരക്ഷിക്കാം, നാളത്തെ തലമുറയെ സുരക്ഷിതമാക്കാം” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പരിസ്ഥിതി സംരക്ഷണ ദിനം ആചരിച്ചത്. പ്രകൃതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥയ്ക്കായി, നമ്മുടെ ഭാവിക്കായി എന്ന പരിസ്ഥിതി ദിനസന്ദേശം ഉൾക്കൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു. വായു മലിനീകരണത്തെ പ്രതിരോധിക്കുക എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം. സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. Read More…
സിഎംആര്‍എല്ലിന് തിരിച്ചടി; അപ്പീല്‍ തള്ളി; മാസപ്പടി കേസില്‍ ഇഡി അന്വേഷണം തുടരും
സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ സിഎംആര്‍എല്ലിന് വന്‍ തിരിച്ചടി. സിഎംആര്‍എല്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് തള്ളി. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഈ വിഷയം ഇ ഡിയുടെ അധികാര പരിധിയ്ക്ക് പുറത്താണെന്ന് വാദിച്ചുകൊണ്ട് സമര്‍പ്പിച്ച അപ്പീലാണ് തള്ളിയിരിക്കുന്നത്. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് കൊണ്ട് മാത്രം ഇഡി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. ഈ തടസം കൂടി നീങ്ങിയതോടെ മുന്‍ Read More…
സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കണം: യു.ഡി.എഫ് ഈരാറ്റുപേട്ട
ഈരാറ്റുപേട്ട: ദിവസേന നൂറ് കണക്കിന് രോഗികൾ എത്തിച്ചേരുന്ന ഈരാറ്റുപേട്ട പ്രാഥമിക ഹോസ്പിറ്റലിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്ന് യു.ഡി.എഫ് മണ്ഡലം കമ്മറ്റി എം.എൽ എ യ്ക്കും ആരോഗ്യ മന്ത്രിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ജന സാന്ദ്രത വളരെയേറെയുള്ള നഗരസഭയിൽ ആധുനിക ചികിത്സാ സംവിധാനം വളരെ അപര്യപ്തമാണ്. വളെരെയധികം സാധാരണക്കാർ അധിവസിക്കുന്ന ഇവിടെ ബഹുഭൂരിപക്ഷം ജനങ്ങളും അശ്രയിക്കുന്ന ഈ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തോടൊപ്പം നിലവിലുള്ള ഡോക്ടർമാർക്കും സ്റ്റാഫുകൾക്കും പുറമെ രാത്രി ഡ്യൂട്ടിക്കായി ഡോക്ടർമാരെയും സ്റ്റാഫുകളെയും നിയമിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. Read More…
സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം
പാലാ: സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് ദമ്പതികൾ ഉൾപ്പെടെ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തെങ്ങുംപള്ളി സ്വദേശികളായ എം എൻ . സത്യൻ ( 56 ) ഭാര്യ ബിനു സത്യൻ (53) ബുള്ളറ്റ് യാത്രികൻ പാമ്പാടി സ്വദേശി അമൽ വർഗീസ് (27) എന്നിവർക്കാണ് പരുക്കേറ്റത്. 6 -30 യോടെ തെങ്ങുംപള്ളി ഭാഗത്ത് വച്ചായിരുന്നു അപകടം.
ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ഡയറക്ടറായി ചുമതലയേറ്റു
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ഡയറക്ടറും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ ചുമതലയേറ്റു. കഴിഞ്ഞ ഒരു ദശാബ്‌ദക്കാലമായി ആശുപത്രിയുടെ ജോയിൻ്റ് ഡയറക്ടറും, ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായി പ്രവർത്തിച്ചു വരികയായിരുന്നു. കോട്ടയം സി.എം.ഐ സെൻ്റ് ജോസഫ് പ്രവിശ്യയിലെ വൈദികനായ അദ്ദേഹം പരിസ്ഥിതി, ഊർജ്ജസംരക്ഷണപ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ആരോഗ്യരംഗത്ത് മാറ്റങ്ങൾ കൊണ്ടുവരുന്നതിലും സുസ്ഥിര വികസനത്തിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഗ്രാമീണ ആരോഗ്യരംഗത്ത് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും, ആശുപത്രിയെ ഒരു മോഡൽ ഹോസ്‌പിറ്റലായി ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കും മേൽനോട്ടം Read More…











