പാലാ: കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള മൈ ഭാരത് പോർട്ടലിന്റെ ആഭിമുഖ്യത്തിൽ സെന്റ് തോമസ് കോളേജ് പാലായുടെ സഹകരണത്തോടെ വികസിത് ഭാരത് യൂത്ത് പാർലമെന്റ് 2026 – കോട്ടയം ജില്ലാ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ജില്ലാ യുവജന ഓഫീസർ, മൈ ഭാരത് – കോട്ടയം, കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയവുമായി ബന്ധപ്പെടാവുന്നതാണ്.https://mybharat.gov.in/vo/pages/event_detail?event_name=Vikist-Bharat-Youth-Parliament-Kottayam&key=245229267245
Month: November 2026
കെ. ആർ. നാരായണന്റെ ജീവിതം ഇന്ത്യൻ ജനാധിപത്യത്തിന്റെ മഹത്തായ സന്ദേശം: മോൻസ് ജോസഫ്
പാലാ: ഏതൊരു വ്യക്തിക്കും രാജ്യത്തിന്റെ പരമോന്നത പദവിയിലെത്താൻ സാധിക്കുമെന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെ മഹത്തായ സന്ദേശമാണ് മുൻ രാഷ്ട്രപതി കെ. ആർ. നാരായണന്റെ ജീവിതം ലോകത്തിനു നൽകിയതെന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. കെ. ആർ. നാരായണന്റെ 21-ാം ചരമവാർഷികത്തോടനുബന്ധിച്ച് കെ ആർ നാരായണൻ ഫൗണ്ടേഷൻ പാലായിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഉഴവൂരിലെ സാധാരണ സാഹചര്യങ്ങളിൽനിന്ന് രാഷ്ട്രപതി ഭവനിലെത്തിയ കെ. ആർ. നാരായണന്റെ ജീവിതം ഇന്ത്യയുടെ സാമൂഹിക പരിവർത്തനത്തിന്റെ ചരിത്രം കൂടിയാണ്. വിദ്യാഭ്യാസവും Read More…
മണ്ണറിഞ്ഞ് മനസ്സറിഞ്ഞ് വിദ്യാർത്ഥികൾ; രാമപുരം സെന്റ് അഗസ്റ്റിൻസിലെ എൻ.എസ്.എസ് വോളന്റിയർമാർ മുണ്ടകൻ കൃഷിയിറക്കി
രാമപുരം: പുസ്തകത്താളുകളിലെ കൃഷിപാഠങ്ങൾ വിട്ട് വയലേലകളിലേക്ക് ഇറങ്ങി മാതൃകയായി രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വോളന്റിയർമാർ. സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സീറോ ബഡ്ജറ്റ് കൃഷി പദ്ധതിയുടെ ഭാഗമായി കൊണ്ടാട് ചുരവേലി പാടത്ത് സംഘടിപ്പിച്ച മുണ്ടകൻ കൃഷി ഞാറ് നടീൽ വിദ്യാർത്ഥികൾക്ക് വേറിട്ടതും ഹൃദ്യവുമായ അനുഭവമായി മാറി. നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ വോളന്റിയർമാർക്ക് നേരിട്ട് അനുഭവവേദ്യമാക്കുന്ന സമഗ്ര കാർഷിക പരിശീലന പദ്ധതിയാണ് ഇത്. കോട്ടയം ജില്ലാ പഞ്ചായത്തംഗം ശ്രീമതി. ഷിബി മത്തായി പരിപാടി Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ തിമിര ശസ്ത്രക്രിയ ക്യാമ്പ് ആരംഭിച്ചു
പാലാ: മാർ സ്ലീവാ മെഡിസിറ്റി ഒഫ്താൽമോളജി വിഭാഗത്തിൽ തിമിര ശസ്ത്രക്രിയ ക്യാമ്പ് ആരംഭിച്ചു. പങ്കെടുക്കുന്നവർക്കു സൗജന്യ രജിസ്ട്രേഷൻ, സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, സൗജന്യ കാഴ്ച പരിശോധന എന്നിവ ലഭ്യമാണ്. കൂടാതെ തിമിര ശസ്ത്രക്രിയകൾക്കു 15 ശതമാനവും, കണ്ണടകൾക്കു 20 ശതമാനവും ഡിസ്കൗണ്ടും ലഭിക്കും. ഡിസംബർ 4 വരെയാണ് ക്യാമ്പ്. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കു നേരിട്ട് എത്തി പരിശോധന സൗകര്യം പ്രയോജനപ്പെടുത്താം.
ശിശുദിനാഘോഷത്തിന്റെ ഭാഗമായി പ്രസംഗമത്സരം
കോട്ടയം : ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നവംബർ 12ന് ജില്ലയിലെ യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി പ്രസംഗമത്സരം സംഘടിപ്പിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ നവംബർ 11 വൈകിട്ട് അഞ്ചിനകം 8281899464 എന്ന ഫോൺ നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.
ജി എൻ എ വൈദ്യുതി കരാർ തത്കാലമില്ല; നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി മുടങ്ങില്ലെന്ന് കെ എസ് ഇ ബി
ജി എൻ എ വൈദ്യുതി കരാർ തത്കാലമില്ല.നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി ദൗർലഭ്യം വരില്ലെന്ന് കെഎസ്ഇബി. മുഖ്യമന്ത്രിയെ കണ്ട് KSEB ചെയർമാൻ. വൈദ്യുതി ബോർഡ് ചെയർമാനും ഊർജ സെക്രട്ടറിയും മുഖ്യമന്ത്രിയെ കണ്ടു.നവംബറിൽ പവർകട്ട് വേണ്ടിവരുമെന്ന് മുൻ ചെയർമാൻ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കാനിടയായ സാഹചര്യം പരിശോധിക്കാൻ നിർദ്ദേശം. എം.ജി രാജമാണിക്യത്തിൻെറ കത്തിലാണ് പരിശോധനക്ക് നിർദ്ദേശിച്ചിരിക്കുന്നത്. വംബറില്‍ പ്രതിസന്ധിയുണ്ടെന്ന റിപ്പോര്‍ട്ട് വന്നതെങ്ങനെയെന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്കി. പുതിയ ഊര്‍ജ സെക്രട്ടറിക്കും കെഎസ്ഇബി ചെയര്‍മാനുമാണ് നിര്‍ദേശം നല്‍കിയത്. മുഖ്യമന്ത്രിയില്‍ Read More…
കെ ആർ നാരായണൻ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി
കുറിച്ചിത്താനം: മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ഇരുപത്തിയൊന്നാമത് ചരമവാർഷികത്തോടനുബന്ധിച്ചു പൂവത്തിങ്കലുള്ള കെ ആർ നാരായണൻ സ്മൃതി മണ്ഡപത്തിൽ കെ ആർ നാരായണൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചന നടത്തി. ഫൗണ്ടേഷൻ രക്ഷാധികാരി മന്ത്രി മോൻസ് ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. കെ ആർ നാരായണൻ്റെ ജീവിതം തലമുറകളെ പ്രചോദിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിൻ്റെ മാതൃക ഭരണാധികാരികൾക്കു മാർഗ്ഗദർശനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, ജില്ലാ പഞ്ചായത്ത് Read More…
കുട്ടികളിലെ കുറ്റവാസന; ഒത്തുതീര്പ്പുകളേക്കാള് പ്രധാനം തിരുത്തലെന്ന് കമ്മീഷന്
കോട്ടയം : കുട്ടികളിലെ കുറ്റവാസനയ്ക്കെതിരെ കണ്ണടയ്ക്കുന്നതിനു പകരം അവരെ തിരുത്താനുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് നിര്‍ദേശിച്ചു. ബാലനീതി, വിദ്യാഭ്യാസ അവകാശം, പോക്സോ എന്നീ നിയമങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കര്‍ത്തവ്യ വാഹകരുടെ ജില്ലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു കമ്മീഷന് അംഗങ്ങളായ ടി.സി. ജലജമോളും കെ.കെ. ഷാജുവും. കുട്ടികളുടെ ഗുരുതര കുറ്റകൃത്യങ്ങള്‍ സ്കൂളിലോ പോലീസ് സ്റ്റേഷനിലോ ഒത്തുതീര്‍പ്പില്‍ അവസാനിപ്പിച്ചാല്‍ അത് കുട്ടികള്‍ക്ക് തെറ്റായ സന്ദേശമാകും നല്‍കുക. സ്കൂള്‍ അധികൃതര്‍ പോലീസില്‍ അറിയിക്കുകയും പോലീസ് സ്റ്റേഷനില്‍നിന്നും സോഷ്യല്‍ ബാക് ഗ്രൗണ്ട് Read More…
തേവർപറമ്പിൽ ജോസുകുട്ടി ജോസഫ് നിര്യാതനായി
പാലാ:മുത്തോലി തേവർപറമ്പിൽ ജോസുകുട്ടി ജോസഫ് (62) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ നാളെ (10/11/2026) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടിൽ ആരംഭിച്ച് മുത്തോലി സെന്റ് ജോർജ് പള്ളിയിൽ.
വിവിധ അപകടങ്ങളിൽ 7 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 7 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരായ പാലാ സ്വദേശി കൃഷ്ണമോഹൻ (20),പുലിയന്നൂർ സ്വദേശി ശ്രീനാഥ് ശ്രീനി ( 15) എന്നിവർക്കു പരുക്കേറ്റു. രാവിലെ 8 മണിയോടെ മുത്തോലി -ചേർപ്പുങ്കൽ റൂട്ടിലായിരുന്നു അപകടം. പാലാ – കൊഴുവനാൽ റൂട്ടിൽ മുണ്ടൻകുന്ന് ഭാഗത്ത് വച്ച് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു പൂവത്തിളപ്പ് സ്വദേശി ജെയിംസ് തോമസ് ( 68) മണലുങ്കൽ സ്വദേശി അഖിൽ ( 30) Read More…











