pala

മാർ സ്ലീവാ മെഡിസിറ്റിയിൽ ന്യൂട്രീഷൻ വാരാചരണത്തിന്റെ ഉദ്ഘാടനം നടത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്റിറ്റിക്സ് വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ ദേശീയ ന്യൂടീഷൻ വാരാചരണത്തിനു തുടക്കമായി. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യസംരക്ഷണത്തിൽ പോഷകാഹാരത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പരിചയപ്പെടുത്തുന്നതിനും ന്യൂട്രീഷൻ വാരാചരണം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ആശുപത്രി ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർകോമഡോർ ഡോ.പോളിൻ ബാബു, ഡയറ്റീഷ്യൻ മാനേജർ റിന്റ റോയി എന്നിവർ പ്രസം​ഗിച്ചു. അസോസിയേറ്റ് ഡയറക്ടർമാർ പങ്കെടുത്തു . ന്യൂട്രീഷൻ വാരാചരണത്തിന്റെ ഭാ​ഗമായി Read More…

pala

ചെക്ക് കേസില്‍ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് ശിക്ഷ; നടപടി പ്രവാസി മലയാളിയുടെ പരാതിയില്‍

പാലാ : ചെക്ക് കേസില്‍ മാണി സി കാപ്പന്‍ എംഎല്‍എയ്ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ. പ്രവാസി മലയാളി ദിനേശ് മേനോന്റെ പരാതിയിലാണ് മുംബൈ ബോറിവലി കോടതി ഉത്തരവ്. 5.30 കോടി രൂപ നഷ്ടപരിഹാരം നല്‍കണം. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. ഒരു മാസത്തിനകം പണം നല്‍കണം. നാല് കേസുകളിലാണ് വിധി. കേസില്‍ എറണാകുളം പ്രിസിപ്പല്‍ സെഷന്‍സ് കോടതി മാണി സി കാപ്പനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന് ശേഷമാണ് മുംബൈയിലെ കോടതിയില്‍ Read More…

pala

മാർ സ്ലീവാ മെഡിസിറ്റി പൾമണറി വിഭാ​ഗത്തിൽ നവീകരിച്ച വിവിധ ക്ലിനിക്കുകളുടെ ആശീർവാദം നടത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റി പൾമണറി വിഭാ​ഗത്തിൽ നവീകരിച്ച വിവിധ ക്ലിനിക്കുകളുടെയും, നൂതന അൾട്ര തിൻ ബ്രോങ്കോസ്കോപ്പിന്റെയും ആശീർവാദം നടത്തി. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ ആശീർവാദം നിർവ്വഹിച്ചു. അനക്സ് -1 ബിൽ‌ഡിം​ഗിൽ പ്രവർത്തിക്കുന്ന പൾമണറി വിഭാ​ഗത്തിൽ എല്ലാ ചൊവ്വാഴ്ച്ചയും പൾമണറി റീഹാബിലിറ്റേഷൻ ക്ലിനിക്കും, ബുധനാഴ്ച്ച സ്മോക്കിം​ഗ് സീസേഷൻ ക്ലിനിക്കും, വ്യാഴാഴ്ച്ച സ്ലീപ് ഡിസോർഡർ ക്ലിനിക്കും, വെള്ളിയാഴ്ച്ച സിവിയർ ആസ്ത്മ ആൻഡ് അലർജി ക്ലിനിക്കും, ശനിയാഴ്ച്ച അലർജി ക്ലിനിക്കും പ്രവർത്തിക്കും. ഉച്ചകഴിഞ്ഞ് 2.30 Read More…

general

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ

രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍ ഒന്നിന് 9 രൂപ 50 പൈസയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന് 2,747 രൂപ 50 പൈസയായി. മുംബൈയില്‍ വാണിജ്യ സിലിണ്ടര്‍ വില 2,701 രൂപയായി ഉയര്‍ന്നു. ചെന്നൈയില്‍ വില 2,916.50 രൂപയിലെത്തി. കൊച്ചിയില്‍ സിലിണ്ടര്‍ ഒന്നിന് 2783.50 രൂപയും നല്‍കേണ്ടി വരും. ഗാര്‍ഹിക എല്‍പിജിയുടെ വിലയില്‍ മാറ്റമില്ല.

kanjirappalli

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ പ്രോസ്റ്റേറ്റ് രോഗ, ശസ്ത്രക്രിയാ നിർണ്ണയ ക്യാമ്പ്

കാഞ്ഞിരപ്പളളി : മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ യൂറോളജി വിഭാഗമൊരുക്കുന്ന പ്രോസ്റ്റേറ്റ് രോഗ, ശസ്ത്രക്രിയാ നിർണ്ണയ ക്യാമ്പ് 2026 സെപ്റ്റംബർ 02 മുതൽ 05 വരെ ആശുപത്രി ക്യാംപസിൽ നടക്കും. ക്യാമ്പിനോട് അനുബന്ധിച്ചു അമ്പതു വയസിനു മുകളിൽ പ്രായമുള്ള പുരുഷന്മാർക്കായി പ്രത്യേക സ്ക്രീനിംഗ് സൗകര്യവും ലഭ്യമാകും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, ലാബ്, റേഡിയോളജി പരിശോധനകൾക്ക് പ്രത്യേക നിരക്കിളവ്, വിവിധ സർജറി പാക്കേജുകൾക്ക് പ്രത്യേക നിരക്കിളവ് എന്നിവയും ലഭ്യമാകും. കുറഞ്ഞ നിരക്കിൽ പ്രോസ്റ്റേറ്റ്, കിഡ്‌നി സ്റ്റോൺ ചികിത്സകൾക്ക് Read More…