Accident

കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം

പാലാ: കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് പരിക്കേറ്റ മുണ്ടക്കയം സ്വദേശികളായ നെബിൻ ( 22 ) ജിസൺ (23 ) ബിലാൽ (23 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പത്തരയോടെ പാലാ പൊൻകുന്നം റൂട്ടിൽ പൈകയ്ക്ക് സമീപം ആയിരുന്നു അപകടം.

general

വെള്ളികുളം മാതൃവേദിയുടെ ഓണാഘോഷം -ആവണി 2026 വിപുലമായി ആഘോഷിച്ചു

വെള്ളികുളം : വെള്ളികുളം മാതൃവേദിയുടെ ഓണാഘോഷം – ആവണി 2026 വിപുലമായി ആഘോഷിച്ചു.വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് നടന്ന ഓണാഘോഷ പരിപാടിവെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം ഉദ്ഘാടനം ചെയ്തു. ആവേശം നിറഞ്ഞ വിവിധ ഓണാഘോഷം മത്സരങ്ങൾ നടത്തി. കസേരകളി, ബോൾ പാസിംഗ്, നാരങ്ങ സ്പൂൺ ഓട്ടം, ബലൂൺ റേസിംഗ്,അന്താക്ഷരി മത്സരം,പഴം തീറ്റ തുടങ്ങിയ വൈവിധ്യമാർന്ന മത്സരങ്ങൾ നടത്തപ്പെട്ടു.മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സമാപന സമ്മേളനത്തിൽ പ്രസിഡൻ്റ് ജെസി ഷാജി ഇഞ്ചയിൽ മീറ്റിംഗിൽ അധ്യക്ഷത Read More…

melukavu

ഹെൻറി ബേക്കർ കോളേജ് എൻ.എസ്.എസ് സപ്തദിന ക്യാമ്പിൽ ഓണാഘോഷവും യൂത്ത് എംപവർമെൻ്റ് പ്രോഗ്രാമും

മേലുകാവ്മറ്റം: അരുവിത്തുറ ലയൺസ് ക്ലബ്ബ് നേതൃത്വത്തിൽ ഹെൻറി ബേക്കർ കോളേജ് മേലുകാവിലെ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് ‘യുവധാര 2026’ന്റെ ഭാഗമായി ഇരുമാപ്രാമറ്റം എം.ഡി.സി.എം.എസ് ഹൈസ്കൂളിൽ ഓണാഘോഷം, ഓണപ്പായസ വിതരണം, മോട്ടിവേഷൻ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. കോളേജ് ഐ.ക്യു.എ.സി കോ-ഓർഡിനേറ്റർ പ്രൊഫ. ജസ്റ്റിൻ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങ് കോട്ടയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്ററും പൂർവ്വ വിദ്യാർത്ഥിയുമായ സിബി മാത്യു പ്ലാത്തോട്ടം Read More…

general

എസ്എംവൈഎം നൈറ്റ് ക്യാമ്പ് നടത്തപ്പെട്ടു

കാവാലി: എസ്എംവൈഎം കൂട്ടിക്കൽ ഫൊറോന നൈറ്റ് ക്യാമ്പ് – ‘സെലോസ്’ കാവാലി സെൻ്റ് മേരിസ് പള്ളിയിൽവെച്ച് നടത്തപ്പെട്ടു. ക്യാമ്പ് പാലാ രൂപത വികാരി ജനറാൾ വെരി. റവ. ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ജോസഫ് വടക്കേൽ അധ്യക്ഷപദം അലങ്കരിച്ചു. കൂട്ടിക്കൽ ഫൊറോനാപ്പള്ളി വികാരി വെരി. റവ. ഫാ. ജോസഫ് വടക്കേമംഗലത്ത്, ഫൊറോനാ ഡയറക്ടർ ഫാ. അഗസ്റ്റിൻ മേച്ചേരിൽ, എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, രൂപത പ്രസിഡന്റ് മിജോ ജോയ്, Read More…

general

വിശ്വാസജീവിതത്തോടൊപ്പം ഉത്തരവാദിത്വങ്ങളും വിശ്വസ്തതയോടെ നിറവേറ്റണം: മോൺ. ജോസഫ് കണിയോടിക്കൽ

ലൗകികമായ ഉത്തരവാദിത്വങ്ങൾ മാത്രം നിർവഹിച്ചു പോകാതെ പ്രാർത്ഥനയിലും ദൈവ ശുശ്രൂഷയിലും അധിഷ്ഠിതമായ ജീവിതം നയിക്കാൻ ഓരോ ക്രൈസ്തവനും കടമയുണ്ടെന്ന് വികാരി ജനറൽ മോൺ. ജോസഫ് കണിയോടിക്കൽ ഉദ്ബോധിപ്പിച്ചു. പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ചുള്ള ‘അഭിഷേകാഗ്നി മരിയൻ കൺവെൻഷന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധ അമ്മയോടുള്ള പ്രത്യേക ഭക്തിയും അടുപ്പവും ഈ ഇടവകയുടെയും നാട്ടുകാരുടെയും പാരമ്പര്യത്തിന്റെ ഭാഗമാണ്. പരിശുദ്ധ കന്യാമറിയം നിർദേശിച്ചതുപോലെ “ഈശോ പറയുന്നത് ചെയ്യുക” എന്ന ദൈവവിളി Read More…

general

തെരുവ് നായകൾ തെരുവ് കീഴടക്കുന്നു

പള്ളിക്കത്തോട് പഞ്ചായത്തിലെ തെരുവ് നായ ശല്യം രൂക്ഷമായതിനെത്തുടർന്ന് പഞ്ചായത്ത് അടിയന്തിര നടപടികൾ കൈക്കൊള്ളണം എന്ന് ആവിശ്യപ്പെട്ടുകൊണ്ട് ഭാരതീയ ജനതാ പാർട്ടി പള്ളിക്കത്തോട് പഞ്ചായത്ത് കമ്മറ്റി ഉത്രാടദിനത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബി.ജെ.പിയുടെ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ദിപിൻ സുകുമാർ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധയോഗം വാഴൂർ മണ്ഡലം പ്രസിഡൻ്റ് ശ്രീ കെ. എസ് ഹരികുമാർ ഉദ്ഘാടനം ചെയ്തു. കോട്ടയം ഈസ്റ്റ് ജില്ലാ മീഡിയാ കൺവീനർ ശ്രീ സതീഷ് ചന്ദ്രൻ മാസ്റ്റർ , വാഴൂർ മണ്ഡലം ജന : സെക്രട്ടറി Read More…

general

സ്പീക്കര്‍ തിരുവ‍ഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്രാടക്കിഴി കൈമാറി

ഉത്രാടദിനത്തിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയം വയസ്‌കര രാജ് ഭവൻ കോവിലകത്ത് എത്തി ഉത്രാടക്കിഴി കൈമാറി. വയസ്‌കര കോവിലകത്തെ എൻ.കെ. സൗമ്യവതി തമ്പുരാട്ടിക്കാണ് 1000 രൂപ അടങ്ങിയ ഉത്രാടക്കിഴി നല്‍കിയത്. കൊച്ചി രാജാവ് രാജകുടുംബാംഗങ്ങളായ സ്ത്രീകൾക്ക് ഓണത്തോടനുബന്ധിച്ചു നൽകിയിരുന്ന സമ്മാനമായിരുന്നു ഉത്രാടക്കിഴി. കൊച്ചി രാജവംശത്തിന്‍റെ പിന്മുറക്കാരിയെന്ന നിലയിലാണ് വയസ്‌കര കോവിലകത്തെ രാജരാജവർമയുടെ ഭാര്യ സൗമ്യവതിക്ക് കിഴി കൈമാറിയത്. തൃശൂർ കളക്ടറേറ്റിൽ നിന്ന് അനുവദിക്കുന്ന തുക ബന്ധപ്പെട്ട തഹസീൽദാർക്ക് കൈമാറുകയാണ് ചെയ്യുന്നത്. മുമ്പ് 14 രൂപയായിരുന്ന തുകയാണ് Read More…

pala

പാലാ നഗരത്തിലെ അനധികൃത വഴിയോരക്കച്ചവടം നിരോധിക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കണം: ബിജു പുളിക്കകണ്ടം

പാലാ: നഗരസഭയിലെ തൊഴിൽ നികുതിയും കെട്ടിട നികുതിയും അടക്കമുള്ളവയടച്ച് നിയമപ്രകാരം കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ ഓണക്കാല കച്ചവടം പോലും നഷ്‌ടമാവുന്ന രീതിയിൽ പാലായുടെ പുറത്ത് നിന്നുമെത്തുന്ന അനധികൃത വഴിയോരക്കച്ചവടക്കാർ പാലാ ടൗണിലും പരിസരങ്ങളിലും ക്രമാതീതമായി വർദ്ധിച്ചിരിക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്. മാത്രമല്ല കാൽ നടയാത്രക്കാർക്കുപോലും തടസ്സമാകുന്ന തരത്തിൽ നടപ്പാതകൾ കൈയ്യേറിയിരിക്കുകയാണ്. പാലാ നഗരത്തിനുള്ളിൽ അനധികൃത വഴിയോരക്കച്ചവടം നടത്തുന്നതിനെതിരേ വ്യാപാരി സംഘടനകൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.പാലായുടെ സമീപ പട്ടണങ്ങളിൽ , കിടങ്ങൂരിലടക്കമുള്ള പഞ്ചായത്തുകളിൽ ആപെ ഒട്ടോകളടക്കുള്ള ചെറുവാഹനങ്ങളിൽ വഴിയോരക്കച്ചവടം നിരോധിച്ചു കൊണ്ടുള്ള Read More…

poonjar

തലച്ചുമട്ടിൽ ഒരു ചാക്ക് അരി; ഉത്രാട ഷട്ടിൽ ടൂർണമെങ്കിൽ വേറിട്ട സമ്മാനച്ചൂട്

പൂഞ്ഞാർ: സമ്മാനം കൈയിൽ വാങ്ങി വീട്ടിലേക്ക് മടങ്ങുന്ന കാഴ്ചകൾ സാധാരണം. എന്നാൽ ഉത്രാടപ്പുലരിയിൽ ഷട്ടിൽ ടൂർണമെന്റിലെ ഒന്നാം സമ്മാനമായ ഒരു ചാക്ക് അരി തലച്ചുമട്ടിലേറ്റി വിജയി മടങ്ങിയത് കൗതുകക്കാഴ്ചയായി. ഒരു ഷട്ടിൽ ടൂർണമെന്റിൽ ഒന്നാം സമ്മാനം തലച്ചുമട്ടിലേറ്റി കൊണ്ടുപോകുന്ന കാഴ്ച നാട്ടിൽ ആദ്യമായാണെന്ന് സംഘാടകർ പറഞ്ഞു. ജി.വി. രാജ ബാഡ്മിന്റൺ ക്ലബ്ബ്–മോർണിംഗ് ബാച്ചിന്റെ നേതൃത്വത്തിൽ ഉത്രാടനാളിൽ സംഘടിപ്പിച്ച ടൂർണമെന്റിലാണ് കായിക ആവേശത്തിനൊപ്പം നാടൻ തനിമയും സമ്മാനവിതരണത്തിൽ ഇടംപിടിച്ചത്. ഒന്നാം സമ്മാനമായി ഒരു ചാക്ക് അരിയും രണ്ടാം സമ്മാനമായി Read More…

general

മഴയിലും ആവേശം ചോരാതെ പാതാമ്പുഴയിൽ ഓണാഘോഷം

പാതാമ്പുഴ: മഴയെ അവഗണിച്ച് പാതാമ്പുഴയിൽ നടന്ന ഓണാഘോഷത്തിന് ആദ്യദിനത്തിൽ ആവേശകരമായ തുടക്കം. ഡി.വൈ.എഫ്.ഐ പാതാമ്പുഴ, മുരിങ്ങപ്പുറം, മന്നം യൂണിറ്റുകളുടെ നേതൃത്വത്തിൽ എ.ഐ.ഡി.ഡബ്ല്യു.എ., ബാലസംഘം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ആദ്യദിന പരിപാടികൾ രാത്രി വൈകിയും നീണ്ടു. 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി വിവിധ മത്സരങ്ങളാണ് ആദ്യദിനത്തിൽ നടന്നത്. മഴയിലും ആവേശം ചോരാതെ കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. രാത്രി വൈകിയും നടന്ന കുട്ടികളുടെ വടംവലി മത്സരവും ശ്രദ്ധേയമായി. ആവേശകരമായ മത്സരത്തിനൊടുവിൽ കുട്ടികളുടെ വടംവലിയോടെയാണ് ആദ്യദിന പരിപാടികൾക്ക് സമാപനമായത്. ആദ്യദിനത്തിലെ Read More…