kottayam

വിനോദസഞ്ചാരകേന്ദ്രങ്ങളിലും, ഈരാറ്റുപേട്ട – വാഗമൺ റോഡിലെ രാത്രികാലയാത്രയ്ക്കും വിലക്ക്

കോട്ടയം :ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകൾ കണക്കിലെടുത്തും കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാലയാത്രയും ഓഗസ്റ്റ് നാലുവരെ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.

kottayam

കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, റോഡുകൾ വെള്ളത്തിനടിയിൽ

പൂഞ്ഞാർ പയ്യാനിത്തോട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ അമ്മയും മകനും മരിച്ചു. ഇ​ന്നു പു​ല​ര്‍​ച്ചെ 4.30നാ​ണു ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​ത്. പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര പ​യ്യാ​നി​ത്തോ​ട്ട​ത്തി​ല്‍ മ​ണ​പ്പാ​ട് എം.​ജെ.​ജോ​ണി​യു​ടെ ഭാ​ര്യ റെ​ജീ​ന, ഇവരുടെ മകൻ ജോ​സ​ഫി​ന്‍ എന്നിവരാണ് മരിച്ചത്. ​ വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ലീലാമണിയുടെ ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) മരിച്ചു. പാലായ്ക്ക് സമീപം, കടനാട് പഞ്ചായത്തിൽ,നീലൂർ, മറ്റത്തിപ്പാറ,തലപ്പൊലി ഭാഗത്ത് ഇന്നലെ രാത്രി ള്പൊട്ടലുണ്ടായി. ആളപായമോ വീടുകൾക്ക് നാശനഷ്ടമോ ഇല്ല.

poonjar

പൂ​ഞ്ഞാ​ര്‍ പ​യ്യാ​നി​ത്തോ​ട്ട​ത്തി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം രണ്ടാ​യി; റെജീനയുടെ മൃതദേഹം കണ്ടെത്തി

പൂ​ഞ്ഞാ​ര്‍ :പ​യ്യാ​നി​ത്തോ​ട്ട​ത്തി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി. പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര പ​യ്യാ​നി​ത്തോ​ട്ട​ത്തി​ല്‍ മ​ണ​പ്പാ​ട് എം.​ജെ.​ജോ​ണി​യു​ടെ ഭാ​ര്യ റെ​ജീ​ന​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​വ​രു​ട‌െ മ​ക​ൻ ജോ​സ​ഫി​ന്‍ ജോ​ണി​യു​ടെ മൃ​ത​ദേ​ഹം രാ​വി​ലെ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ന്നു പു​ല​ര്‍​ച്ചെ 4.30നാ​ണു ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​ത്. സം​ഭ​വ​സ​മ​യ​ത്ത് ജോ​സ​ഫി​നും മാ​താ​വ് റെജീ​ന​യും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ജോ​ണി അ​ടു​ത്ത വീ​ട്ടി​ലാ​യ​തി​നാ​ല്‍ ര​ക്ഷ​പ്പെ​ട്ടു. മ​റ്റ് മ​ക്ക​ളാ​യ ജോ​മി​റ്റും സോ​മി​റ്റും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ജോ​സ​ഫി​ന്‍ ജോ​ണി സ്വ​കാ​ര്യ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് കാ​ന്‍റീ​ൻ ജീ​വ​ന​ക്കാ​ര​നാ​ണ്. ഒ​രു മാ​സം മുമ്പ് ഈ​രാ​റ്റു​പേ​ട്ട​യി​ലു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ കാ​ലി​നു Read More…

pala

ദുരന്തബാധിതർക്ക് പരമാവധി നഷ്ടപരിഹാരം ഉറപ്പുവരുത്തും; മുന്നറിയിപ്പുകൾ അവഗണിക്കാതെ ജനങ്ങൾ സുരക്ഷിതസ്ഥാനത്തേക്ക് മാറണം: മാണി സി കാപ്പൻ

പാലാ : മിന്നൽ പ്രളയം ദുരിതം വിതച്ച പ്രദേശങ്ങൾ സന്ദർശിച്ചും നാശനഷ്ടങ്ങൾ വിലയിരുത്തിയും മാണി സി കാപ്പൻ എംഎൽഎ. ദുരന്തബാധിതർക്ക് ഏറ്റവും പെട്ടെന്ന് തന്നെ പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പുവരുത്തും എന്നും എംഎൽഎ വ്യക്തമാക്കി. മലവെള്ളപ്പാച്ചിലിൽ തൂക്കുപാലം ഒലിച്ചു പോയ തലനാട് കവല പാലത്തിന് സമീപം സന്ദർശനം നടത്തുകയായിരുന്നു എംഎൽഎ. അപകടത്തിൽ 12 പശുക്കൾ ചത്തുപോയ ഫാമും അദ്ദേഹം സന്ദർശിച്ചു. ജില്ലാ കളക്ടർ ചേതൻകുമാർ മീനയും മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു. പ്രദേശത്ത് മാത്രം 50 വീടുകളിൽ വെള്ളം Read More…

obituary

അത്തിയാലിൽ തോമസ് ജോസഫ് (അപ്പച്ചൻ) നിര്യാതനായി

തീക്കോയി: അത്തിയാലിൽ തോമസ് ജോസഫ് (അപ്പച്ചൻ–79) നിര്യാതനായി. മൃതദേഹം ഇന്ന് വൈകിട്ട് 5ന് വസതിയിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (ഞായറാഴ്ച) 1.45 നു വീട്ടിൽ ആരംഭിച്ച് തീക്കോയി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

kottayam

കോട്ടയം ജില്ലയിൽ നാശംവിതച്ച് കനത്ത മഴ

കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ പലയിടത്തും ഉരുൾപൊട്ടലുണ്ടായി. മണിമല, മീനച്ചിൽ നദികൾ കരകവിഞ്ഞു. ഈരാറ്റുപേട്ട, പാലാ പ്രദേശങ്ങളിൽ പ്രധാന റോഡുകൾ ഉൾപ്പെടെ മുങ്ങി. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾ പൊട്ടലിൽ വീട് ഇടിഞ്ഞു വീണ സംഭവത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പൂഞ്ഞാർ പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ മകൻ ജോസഫിൻ ജോണിയാണ് (24) മരിച്ചത്. . മാതാവ് റജീന വീട്ടിൽ കുടുങ്ങിക്കിടക്കുന്നു. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ Read More…

kottayam

കോട്ടയം ജില്ലയിൽ റെഡ് അലർട്ട്; ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കോട്ടയം ജില്ലയിൽ ഇന്ന് (ഓഗസ്റ്റ് 1 ശനി) റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കലക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെൻററുകൾ, സ്‌പെഷൽ‌ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മണിമലയാറിന്‍റെയും മീനച്ചിലാറിന്‍റെയും തീരങ്ങളിലും മണ്ണിടിച്ചില്‍ Read More…

teekoy

ഈരാറ്റുപേട്ട – വാഗമൺ റോഡിൽ വലിയ കല്ലുകൾ ഉരുണ്ടുവന്നു റോഡിലേക്ക് പതിച്ചു; ഗതാഗതം സ്തംഭിച്ചു

വേലത്തുശേരി : ഈരാറ്റുപേട്ട – വാഗമൺ റോഡിൽ വേലത്തുശേരിക്ക് സമീപം വലിയ കല്ലുകൾ ഉരുണ്ടുവന്നു റോഡിലേക്ക് പതിച്ചതിനെ തുടർന്ന് ഗതാഗതം പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്. ഈ രാത്രിയിൽ ഉണ്ടായ കനത്തമഴയിൽ ആണ് മണ്ണിനോടൊപ്പം വലിയ 2 പാറക്കല്ലുകൾ റോഡിൽ പതിച്ചത്. ജെ സി ബി ഉപയോഗിച്ച് കല്ലുകൾ മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നു.