poonjar

പൂ​ഞ്ഞാ​ര്‍ പ​യ്യാ​നി​ത്തോ​ട്ട​ത്തി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം രണ്ടാ​യി; റെജീനയുടെ മൃതദേഹം കണ്ടെത്തി

പൂ​ഞ്ഞാ​ര്‍ :പ​യ്യാ​നി​ത്തോ​ട്ട​ത്തി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി. പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര പ​യ്യാ​നി​ത്തോ​ട്ട​ത്തി​ല്‍ മ​ണ​പ്പാ​ട് എം.​ജെ.​ജോ​ണി​യു​ടെ ഭാ​ര്യ റെ​ജീ​ന​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​വ​രു​ട‌െ മ​ക​ൻ ജോ​സ​ഫി​ന്‍ ജോ​ണി​യു​ടെ മൃ​ത​ദേ​ഹം രാ​വി​ലെ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​ന്നു പു​ല​ര്‍​ച്ചെ 4.30നാ​ണു ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​ത്. സം​ഭ​വ​സ​മ​യ​ത്ത് ജോ​സ​ഫി​നും മാ​താ​വ് റെജീ​ന​യും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ജോ​ണി അ​ടു​ത്ത വീ​ട്ടി​ലാ​യ​തി​നാ​ല്‍ ര​ക്ഷ​പ്പെ​ട്ടു. മ​റ്റ് മ​ക്ക​ളാ​യ ജോ​മി​റ്റും സോ​മി​റ്റും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല.

ജോ​സ​ഫി​ന്‍ ജോ​ണി സ്വ​കാ​ര്യ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് കാ​ന്‍റീ​ൻ ജീ​വ​ന​ക്കാ​ര​നാ​ണ്. ഒ​രു മാ​സം മുമ്പ് ഈ​രാ​റ്റു​പേ​ട്ട​യി​ലു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ കാ​ലി​നു പ​രു​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. റെ​ജീ​ന പ​യ്യാ​നി​ത്തോ​ട്ടം ഹോ​ളി​സ്പി​രി​റ്റ് സ്‌​കൂ​ളി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *