പൂഞ്ഞാർ പയ്യാനിത്തോട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ അമ്മയും മകനും മരിച്ചു. ഇന്നു പുലര്‍ച്ചെ 4.30നാണു ഉരുള്‍പൊട്ടലുണ്ടായത്. പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടത്തില്‍ മണപ്പാട് എം.ജെ.ജോണിയുടെ ഭാര്യ റെജീന, ഇവരുടെ മകൻ ജോസഫിന് എന്നിവരാണ് മരിച്ചത്.
വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ലീലാമണിയുടെ ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) മരിച്ചു.
പാലായ്ക്ക് സമീപം, കടനാട് പഞ്ചായത്തിൽ,നീലൂർ, മറ്റത്തിപ്പാറ,തലപ്പൊലി ഭാഗത്ത് ഇന്നലെ രാത്രി ള്പൊട്ടലുണ്ടായി. ആളപായമോ വീടുകൾക്ക് നാശനഷ്ടമോ ഇല്ല.





