തീക്കോയി: ഊട്ടു കുളത്തിൽ ജോസ് സെബാസ്റ്റ്യൻ (62) അന്തരിച്ചു. സംസ്കാരം നാളെ 10ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് മേരീസ് ഫൊറോണ് പള്ളിയിൽ. ഭാര്യ: തീക്കോയി മംഗലത്ത് മഞ്ജു. മക്കൾ എബിൻ, ബിബിൻ.
Month: August 2026
ഖാദി ഓണം മേള ഉദ്ഘാടനം ചെയ്തു; മേളകൾ ഖാദിയെ കൂടുതൽ ജനകീയമാക്കും: മന്ത്രി മോൻസ് ജോസഫ്
കോട്ടയം: സമൂഹത്തിലേക്ക് ഖാദിയുടെ സന്ദേശമെത്തിക്കുന്നതിലൂടെ നമ്മുടെ സംസ്‌കാരത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് ജലവിഭവ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് പറഞ്ഞു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഓണം മേള 2026 ന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഖാദി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി നേരിട്ടു വഹിക്കുന്നതിനാൽ ഈ മേഖലയിൽ കാര്യമായ നേട്ടങ്ങൾ കൊണ്ടുവരാൻ സവിശേഷ ശ്രദ്ധയുണ്ടാകും. ഖാദി മേഖലയെ കൂടുതൽ ജനകീയമാക്കാൻ ഇതുപോലുള്ള മേളകളിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം സി.എസ്.ഐ കോംപ്ലക്സിലെ Read More…
കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം; അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
പൂഞ്ഞാർ: പൂഞ്ഞാർ കുന്നോന്നി റോഡിൽ കടലാടിമറ്റം സാംസ്കാരിക നിലയത്തിന് സമീപം കാർ തോട്ടിലേക്ക് തലകീഴായി മറിഞ്ഞ് അപകടം. പല്ലാട്ടുകുന്നേൽ സുധീഷും കുടുംബവും സഞ്ചരിച്ച കാറാണ് ഇന്നലെ രാത്രി 11.30ഓടെ അപകടത്തിൽപ്പെട്ടത്. ഭരണങ്ങാനത്തെ അൽഫോൻസാമ്മ ദേവാലയത്തിലെ തിരുനാൾ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് അപകടം. റോഡിലേക്ക് പന്നി കുറുകെ ചാടിയതിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞതാണെന്ന് സുധീഷ് പറഞ്ഞു. വീട്ടിലെത്താൻ ഏകദേശം 100 മീറ്റർ മാത്രം ബാക്കി നിൽക്കെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന അഞ്ചുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. തോട്ടിൽ വെള്ളം Read More…
E20 പെട്രോൾ വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി പുനഃപരിശോധന നടത്തണം: ജോസ് കെ മാണി
പാലാ :ഇന്ത്യയിൽ ഇന്ന് നിരത്തിലുള്ള ബഹുഭൂരിപക്ഷം വാഹനങ്ങളും E20 ഉപയോഗിക്കുവാൻ അനുയോജ്യമല്ല. അങ്ങനെ ഉപയോഗിക്കുമ്പോൾ വാഹനങ്ങൾ എൻജിൻ തകരാറിലേക്ക് ചെന്നെത്തുകയാണ്. അതിനാൽ വാഹന ഉടമകളുടെ ആശങ്കകൾ ഗൗരവമായി പരിഗണിക്കണം. ജനങ്ങൾക്ക് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ സമയോചിതമായി നൽകണം എന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു.
മെഡിക്കല്‍ കോളജുകളിലെ ഒഴിവുകള്‍ നികത്തും: മന്ത്രി കെ. മുരളീധരന്‍
കോട്ടയം: മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടേതുള്‍പ്പെടെയുള്ള ഒഴിവുകള്‍ നികത്തുമെന്ന് ആരോഗ്യ-കുടുംബക്ഷേമ-ദേവസ്വം വകുപ്പുമന്ത്രി കെ. മുരളീധരന്‍ പറഞ്ഞു. കായകല്‍പ്പം ജനസമ്പര്‍ക്കപരിപാടിയുടെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പി.എസ്.സി വഴിയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ മാത്രമേ നിയമനം നടത്തുകയുള്ളൂവെന്നും ദിവസവേതനക്കാരെ നിയമിക്കില്ലെന്നും മന്ത്രി പറഞ്ഞു. സുതാര്യത ഉറപ്പു വരുത്തിയായിരിക്കും എല്ലാ നിയമനങ്ങളും. സംസ്ഥാനത്തൊട്ടാകെ സീനിയര്‍ റസിഡന്റ് ഡോക്ടര്‍ മാരുടെ 500 അധിക തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രോഗികള്‍ക്ക് Read More…
മിഷൻലീഗ് വെള്ളികുളം ശാഖയുടെ അഭിമുഖത്തിൽ അൽഫോൻസാമ്മ അനുസ്മരണ സമ്മേളനം നടത്തി
വെള്ളികുളം: ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ അൽഫോൻസാമ്മ അനുസ്മരണ സമ്മേളനവും വൈസ് ഡയറക്ടേഴ്സിനെ ആദരിക്കൽ ചടങ്ങും നടത്തപ്പെട്ടു. ബോബി ജിബി തോട്ടപ്പള്ളിൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. ജിയാ .ജി . എലിസബത്ത് വളയത്തിൽ ആമുഖപ്രഭാഷണം നടത്തി. ഫാ.സ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തി. ജെന്നാ. ജി. വളയത്തിൽ അൽഫോൻസാ അനുസ്മരണ സന്ദേശം പങ്കുവെച്ചു. അൽഫോൻസിയൻ ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി. അൽഫോൻസാ നാമധാരികളെ സമ്മേളനത്തിൽ ആദരിച്ചു.സമ്മേളനത്തിൽ ശാഖാ വൈസ് ഡയറക്ടർ സിസ്റ്റർ ദിവ്യാ Read More…
പാലാ നഗരസഭ ചെയർപേഴ്സൺ മായാ രാഹുലിന്റെ ഇടപെടൽ മോഹൻ ചേട്ടന് ആശ്വാസമായി
പാലാ: കുറിച്ചിത്താനം സ്വദേശി മോഹനൻ എന്ന വയോധികനെ തീർത്തും അവശനിലയിൽ പാലാ ന്യൂ ബസാർ റോഡിലെ ഒരു വ്യാപാര സ്ഥാപനത്തിന് മുന്നിൽ കണ്ടെത്തി. വിവരം ലഭിച്ചതിനെ തുടർന്ന് പാലാ നഗരസഭ ചെയർപേഴ്സൺ മായ രാഹുലിന്റെ നിർദ്ദേശപ്രകാരം നഗരസഭ ജീവനക്കാർ സ്ഥലത്തെത്തി അദ്ദേഹത്തെ സുരക്ഷിതമായി മരിയസദനത്തിൽ എത്തിച്ചു. വയോധികന് ആവശ്യമായ പ്രാഥമിക പരിചരണവും സംരക്ഷണവും ഉറപ്പാക്കിയതായി നഗരസഭ അധികൃതർ അറിയിച്ചു. പൊതുസ്ഥലങ്ങളിൽ ഇത്തരത്തിൽ അവശനിലയിൽ കഴിയുന്നവരെ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കാൻ പൊതുജനങ്ങളോട് നഗരസഭ ചെയർപേഴ്സൺ മായ Read More…
ലയൺസ് ക്ലബ് ഓഫ് പാലാ സെൻട്രലിന്റെ നേതൃത്വത്തിൽ ചിത്രരചനാ മത്സരം നടത്തി
പാലാ: ലയൺസ് ക്ലബ് ഓഫ് പാലാ സെൻട്രലിന്റെ നേതൃത്വത്തിൽ പാലാ സെന്റ് തോമസ് ടി.ടി.ഐ സ്കൂളിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പാലാ സെൻട്രൽ ലയൺസ് ക്ലബ് പ്രസിഡണ്ടും പാലാ മുനിസിപ്പൽ ആക്ടിംഗ് ചെയർപേഴ്സണ് മായാ രാഹുലിന്റെ അധ്യക്ഷതയിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ഐസക് പെരിങ്ങാടിയിൽ നിർവഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാന്തോട്ടം മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജാൻസി പീറ്റർ, ലയൺസ് ക്ലബ്ബ് മുൻ പ്രസിഡണ്ട് Read More…
കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ മുട്ട്, ഇടുപ്പ്, ഷോൾഡർ മാറ്റിവെയ്ക്കൽ രോഗ, ശസ്ത്രക്രിയാ നിർണ്ണയ ക്യാമ്പ് ; ജൂലൈ 30, 31, ഓഗസ്റ്റ് 1 തീയതികളിൽ
കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ മുട്ട്, ഇടുപ്പ്, ഷോൾഡർ മാറ്റിവെയ്ക്കൽ രോഗ, ശസ്ത്രക്രിയാ നിർണ്ണയ ക്യാമ്പ് 2026 ജൂലൈ 30, 31, ഓഗസ്റ്റ് 1 തീയതികളിൽ. ആർത്രൈറ്റിസ് & അഡ്വാൻസ്‌ഡ് സ്പോർട്സ് ഇഞ്ചുറീസ് മാനേജ്‌മെന്റ്, ഫാസ്റ്റ് ട്രാക്ക് മുട്ട് മാറ്റിവെയ്ക്കൽ, ഇടുപ്പ്, ഷോൾഡർ മാറ്റിവെയ്ക്കൽ, റിവിഷൻ ജോയിന്റ് റീപ്ലേസ്മെന്റ് സർജറികൾ തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും. ഫാസ്റ്റ് ട്രാക്ക് മുട്ട് മാറ്റിവെയ്ക്കൽ സർജറിക്ക് ശേഷം മണിക്കൂറുകൾക്ക് ഉള്ളിൽ രോഗിക്ക് നടന്നു തുടങ്ങാവുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, Read More…
അല്‍ഫോന്‍സ തീര്‍ഥാടന കേന്ദ്രത്തിനു മുന്‍പിലും അസീസി ആര്‍ക്കേഡിനു മുന്‍പിലും മൊബൈല്‍ ചാര്‍ജിംഗ് സൗകര്യത്തോടെയുള്ള വെയ്റ്റിംഗ് ഷെഡുകൾ ഉദ്ഘാടനം ചെയ്തു
ഭരണങ്ങാനം: അല്‍ഫോന്‍സ തീര്‍ഥാടന കേന്ദ്രത്തിനു മുന്‍പിലും അസീസി ആര്‍ക്കേഡിനു മുന്‍പിലും മൊബൈല്‍ ചാര്‍ജിംഗ് സൗകര്യത്തോടെയുള്ള വെയ്റ്റിംഗ് ഷെഡുകളുടെ ഉദ്ഘാടനം ഫ്രാന്‍സിസ് ജോര്‍ജ് എംപി നിര്‍വഹിച്ചു. മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജിജി ഈറ്റയ്ക്കകുന്നേല്‍, അല്‍ഫോന്‍സ വെട്ടിക്കല്‍, മെംബര്‍മാരായ വിനോദ് വേരനാനി, കെ.ടി. തോമസ് കിഴക്കേക്കര, അല്‍ഫോന്‍സ തീര്‍ഥാടന കേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യു കുറ്റിയാനിക്കല്‍, ഫൊറോന പള്ളി വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, അസീസി ആശ്രമം സുപ്പീരിയര്‍ ഫാ. സിബി പാറടിയില്‍, ജോര്‍ജ് പുളിങ്കാട്, Read More…











