general

അഡ്വ. ജസ്റ്റിൻ ജേക്കബ് കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം

കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി അഡ്വ. ജസ്റ്റിൻ ജേക്കബിനെ പാർട്ടി ചെയർമാൻ ജോസ് കെ മാണി നോമിനേറ്റ് ചെയ്തു. കെ എസ് സി യുടെയും യൂത്ത് ഫ്രണ്ടിന്റെയും പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡൻറ് , തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്,മീനച്ചിൽ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടർ , കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം, കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കേരള ഹൈക്കോടതിയിലെ സീനിയർ ഗവൺമെൻറ് പ്ലീഡർ എന്നീ നിലകളിൽ Read More…

general

പി എസ് സി നിയമന വിവാദം; മുഴുവൻ പേപ്പറുകളിലും പുനർ മൂല്യനിർണയം നടത്തും, ആഭ്യന്തര വിജിലൻസ് അന്വേഷിക്കും

പി എസ് സി നിയമന വിവാദം പി എസ് സി ആഭ്യന്തര വിജിലൻസ് അന്വേഷിക്കും. റാങ്ക് പട്ടിക പരിഷ്കരിക്കും. മുഴുവൻ പേപ്പറുകളിലും പുനർ മൂല്യനിർണയം നടത്തും, നടന്നിട്ടുള്ളത് അട്ടിമറിയാണോ പിഴവാണോ എന്ന സംശയത്തിലാണ് അധികൃതർ. സംസ്ഥാന ആസൂത്രണ ബോർഡിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപണമുയർന്നതിനെ തുടർന്ന് വിളിച്ച് ചേർത്ത പി.എസ്.സി യോഗത്തിലാണ് തീരുമാനം. നൂറ് മാർക്കിനുള്ള ചോദ്യപേപ്പറിൽ ഒൻപത് മുതൽ പതിനെട്ട് വരെയുള്ള പത്ത് ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെയാണ് പി.എസ്.സി റാങ്ക് ലിസ്റ്റ് Read More…

kottayam

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി കോട്ടയം സ്വദേശി മെഡിക്കൽ വിദ്യാർഥിനി മരിച്ചു

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനി സ്നേഹ പൗലോസ് (20) ആണ് മരിച്ചത്. കോട്ടയം സ്വദേശിനിയാണ് സ്നേഹ. ഹോസ്റ്റലിലെ നാലാം നിലയുടെ മുകളിൽ നിന്നാണ് വിദ്യാർഥിനി ചാടിയത്. ഗുരുതര പരുക്കേറ്റ സ്നേഹയെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയ്ക്കായി മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. സ്നേഹയുടെ മാതാപിതാക്കളെ കോളജ് അധികൃതർ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തിവരികയാണ്.

Accident

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 6 മണിയോടെ ഇടമുള ഭാഗത്ത് വച്ച് കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് പൊൻകുന്നം സ്വദേശികളായ സി.എസ് രാജു ( 60 ) അജിത രാജു (54) എന്നിവർക്കു പരുക്കേറ്റു. ഇന്നലെ വൈകിട്ട് പാമ്പാടി വെന്നിമല റൂട്ടിൽ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു പാമ്പാടി സ്വദേശി ജെയിംസ് ചാക്കോയ്ക്ക് ( 58 ) പരുക്കേറ്റു.

general

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; കേരളത്തിന്റെ നിലപാട് പാര്‍ലമെന്ററി കമ്മിറ്റിക്കു മുന്നില്‍ ഉന്നയിക്കും: മോന്‍സ് ജോസഫ്

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിൻ്റെ നിലപാട് നാളെ പാർലമെൻ്റ് സ്റ്റാൻഡിങ് കമ്മറ്റിയിൽ ആവർത്തിക്കും. പുതിയ ഡാം എന്നത് തന്നെയാണ് നിലപാട്. ജനങ്ങളുടെ സുരക്ഷയും തമിഴ്നാടിന് വെള്ളവുമാണ് ലക്ഷ്യം. ഇരു സംസ്ഥാനങ്ങളുടെയും ഉദ്യോഗസ്ഥ തല ചർച്ചയിൽ ശുഭ പ്രതീക്ഷയുണ്ട്. പുതിയ ഡാം വിഷയത്തിൽ തമിഴ്നാട് അവരുടെ നിലപാട് പറഞ്ഞു. നമ്മളും നമ്മുടെ നിലപാട് പറഞ്ഞിട്ടുണ്ട്. അവർ നിലപാട് കടുപ്പിച്ചതായി തോന്നുന്നില്ലെന്നും മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.

poonjar

കെ.എസ്.കെ.ടി.യു പൂഞ്ഞാർ തെക്കേക്കര മേഖലാ സമ്മേളനം നടന്നു; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

പൂഞ്ഞാർ: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെ.എസ്.കെ.ടി.യു) പൂഞ്ഞാർ തെക്കേക്കര മേഖലാ സമ്മേളനത്തോടനുബന്ധിച്ച് മേഖല പ്രസിഡന്റ് പി.വി. ജോസഫ് പതാക ഉയർത്തി. തുടർന്ന് പ്രവർത്തകർ പ്രകടനമായി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കുന്നോന്നി വി.എസ്. നഗറിലെ സാംസ്‌കാരിക നിലയത്തിൽ നടന്ന പ്രതിനിധി സമ്മേളനം കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. വി.എൻ. ശശിധരൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു പഞ്ചായത്ത് പ്രസിഡന്റ് പി.വി. ജോസഫ് അധ്യക്ഷത വഹിച്ചു. സി.പി.ഐ.(എം) പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി കെ. റെജി, Read More…

erattupetta

അക്ഷരവെളിച്ചം സാഹിത്യ പ്രശ്നോത്തരി

ഈരാറ്റുപേട്ട : തനിമ കലാസാഹിത്യവേദി ഈരാറ്റുപേട്ട ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പതിനേഴാമതു അക്ഷര വെളിച്ചം ജില്ലാതല സാഹിത്യ പ്രശ്‌നോത്തരി അൽമനാർ പബ്ളിക് സ്‌കൂളിൽ വച്ച് പ്രൊ എ.എം. റഷീദ് ഉദ്ഘാടനം ചെയ്തു. നസീർ കണ്ടത്തിൽ, ഷാഹുൽ ഹമീദ് എന്നിവർ നിയന്ത്രിച്ച സാഹിത്യ പ്രശ്നോത്തരിയിൽ യു.പി. വിഭാഗത്തിൽ ഡിയോൻ കെ.ജോബിൻ(എൽ. എഫ് .എച്ച്.എസ്. ചെമ്മലമറ്റം), ദിയ നസ്‌റിൻ( ഗൈഡൻസ് പബ്ളിക് സ്‌കൂൾ), ആയിഷ തൗഫീഖ്(എസ്. എം. വി. എച്ച്.എസ് .പൂഞ്ഞാർ ) എന്നിവർക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ Read More…

general

അപു ജോണ്‍ ജോസഫ് ഉത്തരവാദിത്വകുടിയുടെ മധ്യസ്ഥനാകരുത്

മദ്യത്തിന്റെ ലഭ്യത കുറയ്ക്കുകയല്ല കുട്ടികളെ ‘ഉത്തരവാദിത്വകുടി’ പഠിപ്പിക്കുകയാണ് വേണ്ടതെന്ന സര്‍ക്കാര്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫിന്റെ പ്രതികരണം വിചത്രമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള. യഥേഷ്ടം മദ്യം വ്യാപകമായതിന് ശേഷം ഉത്തരവാദിത്വകുടിയും ബോധവല്‍ക്കരണവും മലയാളനാട്ടില്‍ വിലപ്പോവില്ല. അപു ജോണ്‍ ജോസഫ് ചീഫ് വിപ്പാണ്, ‘ചീഫ് ഏജന്റാകരുത്’. പ്രതികരണം കേട്ടാല്‍ എന്തോ ഒളിച്ചുകളി സംശയിക്കും. വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുകയല്ല, മറിച്ച് വീര്യം കൂടിയ മദ്യത്തിന്റെ വീര്യം കുറച്ചും നികുതി കൂട്ടിയും Read More…

Accident

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ:വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ – കൊടുങ്ങൂർ റൂട്ടിൽ പൂവത്തിളപ്പിൽ വച്ച് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പള്ളിക്കത്തോട് സ്വദേശികളായ ആഷ പി നായർ (42) അർജുൻ സൂരജ് ( 13 ) എന്നിവർക്കു പരുക്കേറ്റു. രാവിലെ 10 മണിയോടെയാണ് അപകടം. അർധരാത്രിയിൽ രാമപുരം ചിറകണ്ടത്ത് വച്ച് കാർ വൈദ്യുതി പോസ്‌റ്റിൽ ഇടിച്ച് രാമപുരം സ്വദേശി ആഷിക് മോഹന് ( 33 ) പരുക്കേറ്റു.

weather

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു ; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാല് ജില്ലകളില്‍ അതിതീവ്രമഴക്കുള്ള ഓറഞ്ച് അലര്‍ട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. മ​റ്റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ജൂ​ൺ 29ന് ​അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. ക​ണ്ണൂ​ർ, കാ​സ​ർ‌​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് തി​ങ്ക​ളാ​ഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. മ​ല​യോ​ര മേ​ഖ​ല​യി​ലു​ള​ള​വ​ര്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വും ന​ല്‍​കി​യി​ട്ടു​ണ്ട്.​ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍, മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ Read More…