obituary

മൂന്നാംതോട് കൂനാനിക്കല്‍ എം.കെ കൃഷ്ണന്‍ നിര്യാതനായി

പൂവത്തോട്: മൂന്നാംതോട് കൂനാനിക്കല്‍ എം.കെ കൃഷ്ണന്‍ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് (ശനി) ഉച്ചകഴിഞ്ഞ് 3.00ന് വീട്ടുവളപ്പില്‍. മക്കള്‍: ഡോ.അരുണ്‍ കെ. കൃഷ്ണന്‍(റിയാദ്), രമ്യ കിഷോര്‍(കോട്ടയം). മരുമക്കള്‍: ധന്യ അരുണ്‍(അല്‍ഫോന്‍സ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ഭരണങ്ങാനം), കിഷോര്‍(ജലഗതാഗതവകുപ്പ്, ആലപ്പുഴ).

poonjar

ലയൺസ് ക്ലബ് അരുവിത്തുറ പൂഞ്ഞാർ സെന്റ് ജോസഫ് യു പി സ്കൂളിൽ രക്ഷാകർത്തകൾക്കായി മോട്ടിവേഷൻ ക്ലാസ് നടത്തി

പൂഞ്ഞാർ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ പൂഞ്ഞാർ സെന്റ് ജോസഫ് യു പി സ്കൂളിൽ കുട്ടികളുടെ രക്ഷാകർത്തകൾക്കായി കുട്ടികളുടെ വളർച്ചയിൽ മാതാപിതാക്കളുടെ പങ്ക് എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് നടത്തി. പരിപാടിയുടെ ഉത്ഘാടനം പി റ്റി എ പ്രസിഡന്റ് രതീഷ് വി ആറിന്റെ അധ്യക്ഷതയിൽ ലയൺസ് ഡിസ്ട്രിക്ട് 318B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് മനോജ്‌ മാത്യു പരവരാകത്ത് മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രെസ് സിസ്റ്റർ ജോവിറ്റാ Read More…

erattupetta

മിനി ദിശ ഹയർ സ്റ്റഡീസ് എക്സ്പോ 2024

ഈരാറ്റുപേട്ട: കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി 22, 23 തീയതികളിൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മിനി ദിശ ഹയർ സ്റ്റഡീസ് എക്സ്പോ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം മുസ്ലിം എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ എം കെ ഫരീദ് സാർ നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് വിവിധ തൊഴിൽ മേഖലകളെ കുറിച്ചും ഉന്നത വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ചും അറിവ് Read More…

kottayam

യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് വ്യാജ റിക്രൂട്ട്മെന്റ് അടിയന്തിരമായി അവസാനിപ്പിക്കണം

കോട്ടയം : കേരളത്തിൽ അനുദിനം യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് പഠനവും തൊഴിലും നൽകാമെന്ന് പരസ്യങ്ങൾ നൽകി നൂറു കണക്കിന് വിദ്യാർത്ഥികളെ ചതിക്കുന്ന ഏജന്റുകൾ വർദ്ധിച്ചു വരികയാണെന്നും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ഐസക് പ്ലാപ്പള്ളിൽ. ഉടനെ നിയമ നടപടികൾ സ്വീകരിച്ച് വ്യാജ റിക്രൂട്ട്മെന്റ് അവസാനിപ്പിച്ചില്ലെങ്കിൽ ഉദ്യോഗാർഥികൾ വിസ തട്ടിപ്പിന് ഇരയായി ജീവിതം തന്നെ അവസാനിപ്പിക്കേണ്ട അവസ്ഥയാണ് നമ്മുടെ സംസ്ഥാനത്തുള്ളതെന്ന് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു Read More…

teekoy

മെഗാ രക്തദാന ക്യാമ്പിലൂടെ ഷിബു തെക്കേമറ്റത്തെ ആദരിച്ച് തീക്കോയി ഹയർ സെക്കണ്ടറി സ്കൂൾ

തീക്കോയി : തീക്കോയി സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ കൊഴുവനാൽ ലയൺസ് ക്ലബ്ബിന്റെയും പാലാ ബ്ലഡ്‌ ഫോറത്തിന്റെയും എച്ച് ഡി എഫ് സി ബാങ്കിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പും 125 തവണ രക്തം ദാനം ചെയ്ത ഷിബു തെക്കേമറ്റത്തെ ആദരിക്കലും നടത്തി. ഷിബു തെക്കേമറ്റം പതിനാല് വർഷം സേവനം ചെയ്തിരുന്ന തീക്കോയി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പിലൂടെയാണ് ആദരിക്കൽ നടത്തിയത്. സ്കൂൾ പ്രിൻസിപ്പൾ Read More…

teekoy

തീക്കോയി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2024 ഡിസംബർ 1 മുതൽ

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2024 ഡിസംബർ 1 മുതൽ 6 വരെ തീയതികളിൽ നടത്തുവാൻ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 2024 നവംബർ 1 ന് 15 വയസ്സ് തികഞ്ഞവർക്കും 40 വയസ്സ് കഴിയാത്തവരുമായ യുവജനങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കുവാനുള്ള അർഹത ഉണ്ടായിരിക്കും. കായിക മത്സരങ്ങളിൽ വോളിബോൾ, ഫുട്ബോൾ, ഷട്ടിൽ ബാഡ്മിന്റൺ (സിംഗിൾ, ഡബിൾ) ക്രിക്കറ്റ്, വടംവലി, 100 മീറ്റർ 200 മീറ്റർ ഓട്ടം എന്നീ ഇനങ്ങളും കലാമത്സരങ്ങളിൽ ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, കുച്ചിപ്പുടി, നാടോടിനൃത്തം, Read More…

erattupetta

ഈരാറ്റുപേട്ട നഗരസഭ പന്ത്രണ്ടാം ഡിവിഷനിൽ അംഗൻവാടിക്ക് പുതിയ കെട്ടിടവും, ജലസേചനപദ്ധതിയും ഉത്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭ പന്ത്രണ്ടാം ഡിവിഷനിൽ 19 -ലക്ഷം രൂപ മുടക്കി നിർമിച്ച അംഗൻവാടി കെട്ടിടത്തിന്റയും 15 ലക്ഷം രൂപ മുടക്കി നിർമിച്ച ജലസേചന പദ്ധതിയുടെയും ഉത്ഘാടനം പൂഞ്ഞാർ എം.എൽ.എ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ നസീറസുബൈർ, വൈസ് ചെയർമാൻ മുഹമ്മദ്‌ ഇല്യാസ്, കൗൺസിലർ മാരായ അബ്ദുൽ ലത്തീഫ്, നാസ്സർ വെളളൂപ്പറമ്പിൽ, നൗഫിയ ഇസ്മായിൽ, ഫാത്തിമ മാഹീൻ, ഐ.സി.ഡി. എസ്.സൂപ്പർ വൈസർ ആര്യ, സുബൈർ വെള്ളാപ്പള്ളി, Read More…

aruvithura

കലാകിരീടം ചൂടി അരുവിത്തുറ സെന്റ്.മേരീസ്

അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ല കലോത്സവത്തിൽ 65/65 പോയിന്റും നേടി അരുവിത്തുറ സെന്റ്. മേരീസ് എൽ.പി. സ്കൂൾ ഓവറോൾ ഫസ്റ്റ് കരസ്ഥമാക്കി ചരിത്ര വിജയം നേടി. പങ്കെടുത്ത എല്ലാ ഇനങ്ങളിലും, A ഗ്രേഡ് നേടിയാണ് സെന്റ്. മേരീസിന്റെ കലാപ്രതിഭകൾ മിന്നും പ്രകടനം കാഴ്ചവച്ചത്. വിജയികളായ കുട്ടികളും അധ്യാപകരും ചേർന്ന് പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്‌റ്റ്യൻ കുളത്തിങ്കലിന്റെ പക്കൽ നിന്നും ട്രോഫി ഏറ്റുവാങ്ങി. വിജയികളായ കുട്ടികളേയും പരിശീലിപ്പിച്ച അധ്യാപകരേയും പ്രോത്സാഹനം നല്കിയ മാതാപിതാക്കളേയും സ്കൂൾ മാനേജർ വെരി.റവ.ഫാ.സെബാസ്റ്റ്യൻ Read More…

kottayam

മൽസ്യക്കടയിലെ ദുർഗന്ധം : അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

കോട്ടയം: കഞ്ഞിക്കുഴിയിലെ നഗരസഭാ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മത്സ്യക്കടയിലെ ദുർഗന്ധം കാരണം നാട്ടുകാർ ബുദ്ധിമുട്ടുന്നുവെന്ന പരാതിയിൽ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കലക്ടർക്കും മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമെന്റൽ എൻജിനിയർക്കും നഗരസഭ സെക്രട്ടറിക്കും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നിർദ്ദേശം നൽകി. റെസ്റ്റ് ഹൗസിൽ അടുത്തമാസം സിറ്റിങ്ങിൽ കേസ് പരിഗണിക്കും. കലക്ടർക്കും മലിനീകരണ നിയന്ത്രണ ബോഡിനും ആരോ വകുപ്പിനും പരാതി നൽകിയി ട്ടും നടപടിയെടുക്കുന്നില്ലെന്ന് കമ്മിഷന് നൽകിയ പരാതിയിൽ പറയുന്നു. സ്ഥാപനം Read More…

pala

ഭാരതദാസ് അനുസ്‌മരണവും ശ്രദ്ധാഞ്ജലിയും

പാലാ: ബി.ജെ.പി യുടെ ആദ്യ കാല നിയോജക മണ്ഡലം പ്രസിഡൻ്റും, മീനച്ചിൽ നദീതട ഹിന്ദു മഹാ സംഗമം സ്ഥാപക നേതാക്കളിൽ ഒരാളുമായിരുന്ന അന്തരിച്ച ശ്രീ ഭാരതദാസ് ( രാജൻ ചേട്ടൻ) അവറുകളുടെ അനുസ്മരണ യോഗം ബി.ജെ.പി പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ( 22.11.24) വൈകിട്ട് 5 മണിയ്ക്ക് കുരിശു പള്ളി കവലയിലെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി ഹാളിൽ വച്ച് നടത്തുന്നു. മുതിർന്ന നേതാവ് ശ്രീ. ഏറ്റുമാനൂർ രാധാകൃഷണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. Read More…