കോട്ടയം : കേരളത്തിൽ അനുദിനം യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് പഠനവും തൊഴിലും നൽകാമെന്ന് പരസ്യങ്ങൾ നൽകി നൂറു കണക്കിന് വിദ്യാർത്ഥികളെ ചതിക്കുന്ന ഏജന്റുകൾ വർദ്ധിച്ചു വരികയാണെന്നും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഐസക് പ്ലാപ്പള്ളിൽ.
ഉടനെ നിയമ നടപടികൾ സ്വീകരിച്ച് വ്യാജ റിക്രൂട്ട്മെന്റ് അവസാനിപ്പിച്ചില്ലെങ്കിൽ ഉദ്യോഗാർഥികൾ വിസ തട്ടിപ്പിന് ഇരയായി ജീവിതം തന്നെ അവസാനിപ്പിക്കേണ്ട അവസ്ഥയാണ് നമ്മുടെ സംസ്ഥാനത്തുള്ളതെന്ന് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ഇട്ടി ചെറിയാൻ, മുഹമ്മദ് കലാം, സംസ്ഥാന സെക്രട്ടറി എ, ആർ. സലിം, തോമസ് മാത്യു, ബി.സുരേഷ് ലാൽ, രാജൻ പി. ജി, സോഫിയ ജോർജ് എന്നിവർ പ്രസംഗിച്ചു.