ഈരാറ്റുപേട്ട: കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി 22, 23 തീയതികളിൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മിനി ദിശ ഹയർ സ്റ്റഡീസ് എക്സ്പോ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.
മുൻസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം മുസ്ലിം എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ എം കെ ഫരീദ് സാർ നിർവഹിച്ചു.
വിദ്യാർത്ഥികൾക്ക് വിവിധ തൊഴിൽ മേഖലകളെ കുറിച്ചും ഉന്നത വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ചും അറിവ് നൽകുന്ന ഈ പരിപാടിയിൽ വിവിധ ഗവൺമെൻറ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സ്റ്റാളുകളും പ്രമുഖർ നയിക്കുന്ന 20 സെമിനാറുകളും നടക്കും.
സംശയനിവാരണത്തിനായി പ്രത്യേക പരിശീലനം നേടിയ കരിയർ ഗൈഡുകളുടെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്.