പൂഞ്ഞാർ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ പൂഞ്ഞാർ സെന്റ് ജോസഫ് യു പി സ്കൂളിൽ കുട്ടികളുടെ രക്ഷാകർത്തകൾക്കായി കുട്ടികളുടെ വളർച്ചയിൽ മാതാപിതാക്കളുടെ പങ്ക് എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് നടത്തി.
പരിപാടിയുടെ ഉത്ഘാടനം പി റ്റി എ പ്രസിഡന്റ് രതീഷ് വി ആറിന്റെ അധ്യക്ഷതയിൽ ലയൺസ് ഡിസ്ട്രിക്ട് 318B ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം നിർവഹിച്ചു.
ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരവരാകത്ത് മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രെസ് സിസ്റ്റർ ജോവിറ്റാ DST, സിസ്റ്റർ ഷാലറ്റ് FCC, ജോജോ പ്ലാത്തോട്ടം തുടങ്ങിയവർ പ്രസംഗിച്ചു.
ആശാ മരിയപോൾ കൗൺസിലർ വിമുക്തി ഡി – അഡിക്ഷൻ സെന്റർ ഗവണ്മെന്റ് ജനറൽ ഹോസ്പിറ്റൽ പാലാ ബോധവത്കരണ ക്ലാസ്സ് നടത്തി. രക്ഷാകർത്താക്കളും അധ്യാപകരും ഉൾപ്പടെ ഇരുന്നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.