poonjar

പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് എൽ. പി. സ്കൂളിൽ പുതുമയാർന്ന സ്ക്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്

പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് എൽ. പി. സ്കൂളിൽ ഇത്തവണ സ്കൂൾ ലീഡർമാരുടെ തെരഞ്ഞെടുപ്പ് തികച്ചും വ്യത്യസ്ത പരമായി നടന്നു. ജനകീയ തെരഞ്ഞെടുപ്പ് എങ്ങനെയാണ് നടക്കുന്നതെന്ന ബോധ്യം കുട്ടികളിൽ ഉളവാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ കുട്ടികൾ അത്യുൽസാഹത്തോടെ പങ്കെടുക്കുകയുണ്ടായി.

നാമനിർദ്ദേപത്രികാ സമർപ്പണം , പരിശോധന , പിൻവലിക്കൽ പ്രചരണം , വോട്ടെടുപ്പ് , വോട്ടെണ്ണൽ , റിസൾട്ട് പ്രഖ്യാപനം സത്യപ്രതിജ്ഞ തുടങ്ങി തെരഞ്ഞെടുപ്പിൻ്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോയ സ്കൂൾ ലീഡേഴ്സ് തെരഞ്ഞെടുപ്പിൽ കുട്ടികൾ ആവേശത്തോടെയും കൗതുകത്തോടെയും പങ്കെടുത്തു.

സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനിമാത്യു , അധ്യാപകരായ ജോബിൻ ജോസഫ് , ലിബിന ജോസഫ് മറ്റ് അധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *