കോട്ടയം: കഞ്ഞിക്കുഴിയിലെ നഗരസഭാ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മത്സ്യക്കടയിലെ ദുർഗന്ധം കാരണം നാട്ടുകാർ ബുദ്ധിമുട്ടുന്നുവെന്ന പരാതിയിൽ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കലക്ടർക്കും മലിനീകരണ നിയന്ത്രണ ബോർഡ് എൻവയൺമെന്റൽ എൻജിനിയർക്കും നഗരസഭ സെക്രട്ടറിക്കും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നിർദ്ദേശം നൽകി.
റെസ്റ്റ് ഹൗസിൽ അടുത്തമാസം സിറ്റിങ്ങിൽ കേസ് പരിഗണിക്കും. കലക്ടർക്കും മലിനീകരണ നിയന്ത്രണ ബോഡിനും ആരോ വകുപ്പിനും പരാതി നൽകിയി ട്ടും നടപടിയെടുക്കുന്നില്ലെന്ന് കമ്മിഷന് നൽകിയ പരാതിയിൽ പറയുന്നു. സ്ഥാപനം ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലന്നും തിരക്കുള്ള സ്ഥലത്ത് മലിനജലം ഒഴുക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.