അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ല കലോത്സവത്തിൽ 65/65 പോയിന്റും നേടി അരുവിത്തുറ സെന്റ്. മേരീസ് എൽ.പി. സ്കൂൾ ഓവറോൾ ഫസ്റ്റ് കരസ്ഥമാക്കി ചരിത്ര വിജയം നേടി. പങ്കെടുത്ത എല്ലാ ഇനങ്ങളിലും, A ഗ്രേഡ് നേടിയാണ് സെന്റ്. മേരീസിന്റെ കലാപ്രതിഭകൾ മിന്നും പ്രകടനം കാഴ്ചവച്ചത്.
വിജയികളായ കുട്ടികളും അധ്യാപകരും ചേർന്ന് പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്‌റ്റ്യൻ കുളത്തിങ്കലിന്റെ പക്കൽ നിന്നും ട്രോഫി ഏറ്റുവാങ്ങി. വിജയികളായ കുട്ടികളേയും പരിശീലിപ്പിച്ച അധ്യാപകരേയും പ്രോത്സാഹനം നല്കിയ മാതാപിതാക്കളേയും സ്കൂൾ മാനേജർ വെരി.റവ.ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, ഹെഡ്മാസ്റ്റർ ശ്രീ. ബിജുമോൻ മാത്യു എന്നിവർ അഭിനന്ദിച്ചു.