teekoy

തീക്കോയി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2024 ഡിസംബർ 1 മുതൽ

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2024 ഡിസംബർ 1 മുതൽ 6 വരെ തീയതികളിൽ നടത്തുവാൻ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 2024 നവംബർ 1 ന് 15 വയസ്സ് തികഞ്ഞവർക്കും 40 വയസ്സ് കഴിയാത്തവരുമായ യുവജനങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കുവാനുള്ള അർഹത ഉണ്ടായിരിക്കും.

കായിക മത്സരങ്ങളിൽ വോളിബോൾ, ഫുട്ബോൾ, ഷട്ടിൽ ബാഡ്മിന്റൺ (സിംഗിൾ, ഡബിൾ) ക്രിക്കറ്റ്, വടംവലി, 100 മീറ്റർ 200 മീറ്റർ ഓട്ടം എന്നീ ഇനങ്ങളും കലാമത്സരങ്ങളിൽ ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, കുച്ചിപ്പുടി, നാടോടിനൃത്തം, സംഘനൃത്തം, ഒപ്പന, തിരുവാതിര, ലളിതഗാനം, കർണാടക സംഗീതം, മാപ്പിളപ്പാട്ട്, പദ്യം ചൊല്ലൽ, പ്രസംഗം, മോണോ ആക്ട്, മിമിക്രി, കഥാപ്രസംഗം, സംഘഗാനം, ദേശഭക്തിഗാനം, നാടൻപാട്ട് (സിംഗിൾ, ഗ്രൂപ്പ്) എന്നീ മത്സരങ്ങളുമാണ് അരങ്ങേറുന്നത്.

മത്സരങ്ങളിൽ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് നവംബർ 30 പകൽ 1 മണി വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ് (വെബ്സൈറ്റ് – keralotsavam.com ). രജിസ്ട്രേഷൻ സമയത്ത് ഫോട്ടോ, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നീ രേഖകൾ ആവശ്യമാണ്.

വടംവലി മത്സരത്തിൽ ടീമിന് ഭാരം ബാധകമായിരിക്കും. കേരളോത്സവം 2024 നടത്തിപ്പിനു വേണ്ടി ഗ്രാമപഞ്ചായത്ത് സംഘാടകസമിതി രൂപീകരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, വൈസ് പ്രസിഡണ്ട് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയറാണി തോമസുകുട്ടി,

മെമ്പർമാരായ സിറിൽ റോയി, രതീഷ് പി.എസ്, ബ്ലോക്ക് യൂത്ത് കോഡിനേറ്റർ അഡ്വ. ബോണി തോമസ്, ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകൻ ജിമ്മി എബ്രഹാം, സഹകരണ ബാങ്ക് പ്രസിഡന്റ്‌ ടി.ഡി ജോർജ്, സിഡിഎസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ്, രഞ്ജിത് ജെയിംസ് കൊച്ചുകരോട്ട്, ഹരി മണ്ണൂമഠം തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *