കൊഴുവനാൽ: മാർസ്ലീവ മെഡിസിറ്റിയുടെ ആഭിമുഖ്യത്തിൽ കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് സ്കൂളിൽ കൗമാര വിദ്യാഭ്യാസ ക്ലാസ് നടത്തി. മെഡിസിറ്റിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സിസ്റ്റർ ജൂലി എലിസബത്ത് ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റർ സോണി തോമസ് സ്കൂൾ ലീഡർ നിയ മരിയ ജോബി തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടികൾക്ക് മെഡിസിറ്റിയിലെ ആൽബിൻ, അധ്യാപകരായ ജസ്റ്റിൻ ജോസഫ്, ജോബിൻ തോമസ്, ജസ്റ്റിൻ എബ്രാഹം സിബി ഡൊമിനിക് ഏലിയാമ്മ മാത്യു ഷൈനി എം.ഐ, ലിറ്റി കെ.സി.,സിൽജി ജേക്കബ്, ലിഷിൽ റോസ് ജോഷി തുടങ്ങിയവർ നേതൃത്വം Read More…
Month: August 2025
ഇൻസ്പെര നെറ്റ്സ് 2024: സ്മരണിക പ്രകാശനം ചെയ്തു
പാലാ: വാകക്കാട് സെൻ്റ് അഫോൻസ ഹൈസ്കൂളിൽ വച്ച് നടന്ന രാമപുരം ഉപജില്ല ശാസ്ത്രോത്സവം ഇൻസ്പെര നെറ്റ്സ് 2024 നോടനുബന്ധിച്ച് വാകക്കാട് സെൻ്റ് അഫോൻസ ഹൈസ്കൂൾ തയ്യാറാക്കിയ സ്മരണികയുടെ പ്രകാശനം ചീഫ് എഡിറ്റർ ബെന്നി ജോസഫിൽ നിന്നും കോപ്പി ഏറ്റുവാങ്ങി ഹെഡ്മിസ്ട്രസ്സ് സി. റ്റെസ്, പ്രോഗ്രാം കോഡിനേറ്റർ രാജേഷ് മാത്യു എന്നിവർ സംയുക്തമായി നടത്തി. ശാസ്ത്രോത്സവത്തിൻ്റെ ഉദ്ഘാടനസമ്മേളനം സമാപനസമ്മേളനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളോടൊപ്പം വിവിധ മേളകളിലെ കുട്ടികളുടെ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 1932-33 കാലഘട്ടത്തിൽ വാകക്കാട് സ്കൂളിൽ അധ്യാപികയായി Read More…
പന്തീരാങ്കാവ് കേസ്: യുവതിക്ക് വീണ്ടും മർദനം, ചുണ്ടിനും കണ്ണിനും മുറിവ്; രാഹുൽ അറസ്റ്റിൽ
വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതി മർദനമേറ്റ നിലയിൽ വീണ്ടും ആശുപത്രിയിൽ. പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലിന്റെ ഭാര്യ എറണാകുളം നൊച്ചിത്തറ സ്വദേശി നീമയെ (26) ആണ് ഭർതൃവീട്ടിൽ നിന്നു പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. യുവതിയെ ആശുപത്രിയിലാക്കി മുങ്ങിയ ഭര്‍ത്താവ് രാഹുലിനെ പാലാഴിയില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആശുപത്രിയിൽനിന്നു നൽകിയ വിവരം അനുസരിച്ചാണ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തതെന്ന് പന്തീരങ്കാവ് പൊലീസ് പറഞ്ഞു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നത് Read More…
മൂക്കൻ തോട്ടത്തിൽ റോയി ജോസഫ് നിര്യാതനായി
കടനാട് : മൂക്കൻ തോട്ടത്തിൽ റോയി ജോസഫ് (60) (റിട്ടയേർഡ് സീനിയർ സൂപ്രണ്ട് കെഎസ്ഇബി) നിര്യാതനായി. സംസ്കാരം വ്യാഴം (28-11-2024)2.30pm ന് കടനാട് സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യമ്മ മാനുവൽ (Rtd Prof സെൻറ് ജോർജ് കോളേജ് അരുവിത്തുറ) മൃതദേഹം ബുധൻ 5pm ന് ഭവനത്തിൽ കൊണ്ടുവരും.
കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം
പാലാ: കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു കയറി പരുക്കേറ്റ കുടുംബാംഗങ്ങളായ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പ്രവിത്താനം സ്വദേശികളായ സജി ( 61) ,ആൻസി ( 58), പാലാ സ്വദേശികളായ തോമസ് അലക്സ് ( 71), റോസമ്മ ( 78) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 യോടെ ദേശീയപാതയിൽ വാഴൂർ 18ാം മൈൽ ജംക്ഷനു സമീപമായിരുന്നു അപകടം.
തീക്കോയി പള്ളിവാതിൽ-കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട : തീക്കോയി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ തീക്കോയി പള്ളിവാതിൽ-പാറമട – കൊല്ലംമ്പാറ റോഡ് വർഷങ്ങളായി ടാറിങ്ങോ കോൺക്രീറ്റിങ്ങോ ഇല്ലാതെ വാഹന യാത്ര സാധ്യമാകാത്ത വിധം ദുരിത സാഹചര്യത്തിലായിരുന്നു. വലിയ കയറ്റിറക്കവും,വളവുകളും ഉള്ള ഈ ഈ റോഡിൽ ഒരു തരത്തിലും വാഹനഗതാഗതം സാധ്യമായിരുന്നില്ല. പ്രദേശവാസികൾ പൂർണ്ണമായും കാൽനടയായാണ് ശ്രായം റോഡിൽ എത്തി വാഹനങ്ങളിൽ കയറിയിരുന്നത്. വിദ്യാർത്ഥികളും, പ്രായമായവരും , രോഗികളും ഉൾപ്പെടെയുള്ളവർ ഇതുമൂലം ഏറെ ദുരിതമനുഭവിച്ചിരുന്നു. വൃദ്ധരോഗികളെയും മറ്റും എടുത്തുകൊണ്ടാണ് ആശുപത്രിയിലും മറ്റും കൊണ്ടു പോയിക്കൊണ്ടിരുന്നത്. പ്രദേശവാസികൾ Read More…
പ്ലാസ്റ്റിക് പേനകളുടെ വിളവെടുപ്പ് നടത്തി പൂഞ്ഞാറിലെ കുട്ടിപ്പോലീസ്
പൂഞ്ഞാർ: പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിലെ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ സ്ഥാപിച്ച പ്ലാസ്റ്റിക് പെൻ ഡ്രോപ് ബോക്സുകളിലെ വിളവെടുപ്പ് ശ്രദ്ധേയമായി. വഴിയോരത്തോ, കൃഷിയിടത്തിലോ, പുഴയിലോ എത്തിപ്പെടുമായിരുന്ന, ഉപയോഗശൂന്യമായ 1147 പ്ലാസ്റ്റിക് പേനകളാണ് കേഡറ്റുകൾ ശേഖരിച്ച് ഹരിതകർമ്മസേനക്ക് കൈമാറുന്നത്. ഓഗസ്റ്റ് മാസം അവസാനമാണ് സ്കൂളിലെ 5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ് മുറികളിലും പെൻ ഡ്രോപ് ബോക്സുകൾ സ്ഥാപിച്ചത്. അധ്യാപകരുടെയും ക്ലാസ് ലീഡർമാരുടെയും നേതൃത്വത്തിൽ, ഉപയോഗശൂന്യമായ Read More…
സൗജന്യ ഫൈബ്രോ സ്കാൻ ക്യാമ്പുകൾക്ക് തുടക്കമായി
പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി – മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കുന്ന സാമൂഹിക പദ്ധതികളുടെ ഭാഗമായി എസ്.എം.വൈ.എമ്മുമായി സഹകരിച്ച് നടത്തുന്ന സൗജന്യ ഫൈബ്രോ സ്കാൻ ക്യാമ്പുകൾക്ക് തുടക്കമായി. രൂപത തല ഉദ്ഘാടനം അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ മാർ സ്ലീവാ മെഡിസിറ്റി ആയുർവേദ- ഹോമിയോപ്പതി-നാച്ചുറോപ്പതി വിഭാഗം ഡയറക്ടർ റവ.ഫാ.മാത്യു ചേന്നാട്ട് നിർവ്വഹിച്ചു. അരുവിത്തുറ ഫൊറോന ചർച്ച് വികാരി റവ.ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു. എസ്.എം.വൈ.എം അരുവിത്തുറ യൂണിറ്റ് Read More…
ശബരിമല സ്പെഷ്യൽ എംഎൽഎ ഓഫീസ് തുറന്നു
`എരുമേലി : തീർത്ഥാടകരുടെ ക്ഷേമവും, സുഗമമായ തീർത്ഥാടനവുമാണ് സർക്കാരിന്റെ ലക്ഷ്യം എന്ന് ഗവ. ചീഫ് ഡോ. എൻ. ജയരാജ് പറഞ്ഞു . മണ്ഡല- മകരവിളക്ക് കാലത്ത് തീർത്ഥാടകരുടെ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും, ഗവൺമെന്റ് സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ശബരിമല സ്പെഷ്യൽ എംഎൽഎ ഓഫീസ് എരുമേലിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഡോ. ജയരാജ്. തീർത്ഥാടകർക്ക് ഒരുക്കേണ്ട സൗകര്യങ്ങളും, ക്രമീകരണങ്ങളും ഏകോപിപ്പിക്കുന്നതിനും ഫലപ്രദമായി നടപ്പിലാക്കുന്നതിനുമാണ് എംഎൽഎ ഓഫീസ് പ്രവർത്തിക്കുക എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. Read More…
തൈലംമനാൽ എബ്രഹാം T C (സണ്ണി) നിര്യാതനായി
പാതാഴ : തൈലംമനാൽ എബ്രഹാം T C (സണ്ണി, 66) നിര്യാതനായി. ഭൗതീകശരീരം ഇന്ന് വൈകുന്നേരം 5 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്. മൃതസംസ്കാര ശുശ്രുഷകൾ നാളെ (25-11-2024) ഉച്ചകഴിഞ്ഞ് 2.30 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.