Accident

കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം

പാലാ: കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു കയറി പരുക്കേറ്റ കുടുംബാം​ഗങ്ങളായ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പ്രവിത്താനം സ്വ​ദേശികളായ സജി ( 61) ,ആൻസി ( 58), പാലാ സ്വദേശികളായ തോമസ് അലക്സ് ( 71), റോസമ്മ ( 78) എന്നിവർക്കാണ് പരുക്കേറ്റത്.

ഇന്ന് ഉച്ചകഴിഞ്ഞ് 2.30 യോടെ ദേശീയപാതയിൽ വാഴൂർ 18ാം മൈൽ ജംക്ഷനു സമീപമായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *