teekoy

തീക്കോയി സഹകരണ ബാങ്കിൽ വാർഷിക പൊതുയോഗം നാളെ

തീക്കോയി: തീക്കോയി സർവീസ് സഹകരണ ബാങ്കിൽ വാർഷിക പൊതുയോഗം നാളെ നടക്കും. നാളെ (8-11-2024) ഉച്ചകഴിഞ്ഞു 3.00 പി എം ന് ബാങ്ക് ഓഡിറ്റോറിയത്തിലാണ് പൊതുയോഗം. പ്രസിഡന്റ് റ്റി ഡി ജോർജ് തയ്യിൽ അധ്യക്ഷത വഹിക്കും.

ramapuram

രാമപുരം മാർ അഗസ്റ്റീനോസ് കോളേജിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തെ ആദരിക്കലും നടത്തി

രാമപുരം: മാർ അഗസ്റ്റീനോസ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും , രാമപുരം ലയൺസ് ക്ലബ്ബിന്റെയും പാലാ ബ്ലഡ്‌ ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ എച്ച് ഡി എഫ് സി ബാങ്കിന്റെ സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പും 125 തവണ രക്തം ദാനം ചെയ്ത ഷിബു തെക്കേമറ്റത്തെ ആദരിക്കലും നടത്തി. ക്ലബ് പ്രസിഡന്റ് ജോർജ് കുരിശുംമൂട്ടിൽ അധ്യക്ഷതവഹിച്ചു. കോളേജ് മാനേജർ റവ.ഫാ ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോക്ടർ ജോയി ജേക്കബ് മുഖ്യപ്രഭാഷണവും ലയൺ ഡിസ്ട്രിക് ചീഫ് പ്രൊജക്റ്റ്‌ Read More…

pala

സൗജന്യ രക്ത​ഗ്രൂപ്പ് നിർണയ ക്യാമ്പുകൾക്ക് തുടക്കമായി

പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി – മാർ സ്ലീവാ മെഡിസിറ്റി പാലായുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കുന്ന കമ്യൂണിറ്റി പദ്ധതികളുടെ ഭാഗമായി എസ്.എം.വൈ.എമ്മുമായി സഹകരിച്ച് നടത്തുന്ന സൗജന്യ രക്ത​ഗ്രൂപ്പ് നിർണയ ക്യാമ്പുകൾക്ക് തുടക്കമായി. രൂപത തല ഉദ്ഘാടനം കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയിൽ മാർ സ്ലീവാ മെഡിസിറ്റി ഐ.ടി ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം നിർവ്വഹിച്ചു. സെന്റ് മേരീസ് പള്ളി അസി.വികാരി റവ.ഫാ.ഡെൻസൺ കൂറ്റാരപ്പള്ളിൽ , എസ്.എം.വൈ.എം രൂപത ജനറൽ സെക്രട്ടറി മിജോ ജോയി, ലിയ Read More…

Accident

ബുള്ളറ്റും കാറും കൂട്ടിയിടിച്ച് കോളജ് വി​ദ്യാർഥിക്ക് പരുക്ക്

പാലാ: ബുള്ളറ്റും കാറും കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ കോളജ് വിദ്യാർഥി കൊഴുവനാൽ സ്വദേശി അലൻ സിബിയെ ( 21) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 9 മണിയോടെ ചേർപ്പുങ്കൽ പള്ളി ജംക്ഷനു സമീപമായിരുന്നു അപകടം.

erattupetta

ശുചിത്വത്തിന് ഈരാറ്റുപേട്ടയിൽ 1600 വിദ്യാർത്ഥികൾ ജനപ്രതിനിധികളോട് സംവദിക്കും

ഈരാറ്റുപേട്ട : ഈ മാസം 14 ന് ശിശുദിനത്തിൽ ഈരാറ്റുപേട്ട നഗരസഭയിലും ബ്ലോക്ക്‌ പരിധിയിലെ പഞ്ചായത്തുകളിലുമായി ഒരേ സമയം 800 വിദ്യാർത്ഥികളും 800 വിദ്യാർത്ഥിനികളും ഉൾപ്പടെ 1600 കുട്ടികൾ ശുചിത്വ മാലിന്യ സംസ്കരണ വിഷയത്തിൽ പഞ്ചായത്ത്‌, നഗരസഭ ജനപ്രതിനിധികളുമായി നേരിട്ട് സംവാദം നടത്തും. മാലിന്യ മുക്തം നവ കേരളം ക്യാമ്പയിൻ ഭാഗമായി ശിശുദിനത്തിൽ നടത്തുന്ന കുട്ടികളുടെ ഹരിത സഭകളിൽ ആണ് സംവാദം നടക്കുക. സ്‌കൂളിലെയും തദ്ദേശ സ്ഥാപനത്തിലെയും മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ തൽസ്ഥിതി സംബന്ധിച്ച് ഓരോ സ്‌കൂളിനെയും Read More…

kottayam

മാണി സി കാപ്പൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു :ലോപ്പസ് മാത്യു

കോട്ടയം: തനിക്കെതിരെ എൽഡിഎഫ് സ്ഥാനാർഥി ഇലക്ഷൻ കേസ് കൊടുത്തു എന്ന രീതിയിൽ മാണി സി കാപ്പൻ നടത്തുന്ന പ്രചാരണങ്ങൾഅവാസ്തവവും തെറ്റിദ്ധാരണ ജനകവമാണന്ന് കേരള കോൺഗ്രസ്സ് (എം) ജില്ലാ പ്രസിഡൻ്റ് ഫ്രെഫ.ലോപ്പസ് മാത്യു.ജോസ് കെ മാണിക്കെതിരെ നിരന്തരം നടത്തുന്ന കുപ്രചരണങ്ങളുടെ ഭാഗമായി മാത്രമേ ഇതിനെ കാണാനാവൂ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽപാലായിൽ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥികളിൽ ഒരാളാണ് കോടതിയിൽ ഇലക്ഷൻ പെറ്റീഷൻ ഫയൽ ചെയ്തത്. യുഡിഎഫ്, എൽഡിഎഫ്, ബിജെപി എന്നീ മുന്നണി സ്ഥാനാർഥികൾക്കെതിരെയാണ് അദ്ദേഹം പരാതി നൽകിയിരുന്നത്. ഇത്തരമൊരു പരാതിയിൽ Read More…

erattupetta

എൽഡിഎഫ് പ്രതിഷേധയോഗം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭ നടപ്പാക്കിയ ട്രാഫിക്  പരിഷ്കാരങ്ങളിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽഡിഎഫ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധയോഗം സംഘടിപ്പിച്ചു. പുളിക്കൻസ് ഷോപ്പിംഗ് മാളിനു മുന്നിൽ സംഘടിപ്പിച്ച യോഗം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് മുൻസിപ്പൽ കൺവീനർ നൗഫൽഖാൻ അധ്യക്ഷനായി. സിപിഐഎം പൂഞ്ഞാർ ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, സിപിഐ ജില്ലാകമ്മിറ്റി അംഗം എം ജി ശേഖരൻ. സി പി ഐ എം ഏരിയ കമ്മിറ്റിയംഗം പി ആർ Read More…

aruvithura

അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് തൽസമയ ഫലവിശകലനവും പാനൽ ചർച്ചയും സംഘടിപ്പിച്ചു

അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ തൽസമയ ഫല വിശകലനവും പാനൽ ചർച്ചയും സംഘടിപ്പിച്ചു. കോളേജ് പൊളിറ്റിക്സ് ഡിപ്പാർട്ട്മെൻറിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ് ഉദ്ഘാടനം ചെയ്തു. പൊളിറ്റിക്കസ്സ് വിഭാഗം മേധാവി ഡോ. തോമസ് പുളിക്കൻ മോഡറേറ്ററായ ചർച്ചയിൽ അമേരിക്കൻ തിരഞ്ഞെടുപ്പ് ഉൾക്കാഴ്ചയും സമകാലിക സംഭവവികാസങ്ങളും എന്ന വിഷയത്തിൽ ഇക്കണോമിക്സ് വിഭാഗം അധ്യാപകൻ ഡോൺ ജോസഫ് ചർച്ച നയിച്ചു. സമകാലിക പശ്ചാത്തലത്തിൽ ഇൻഡോ അമേരിക്കൻ ബന്ധത്തിൻറെ Read More…

pala

പാലാ അൽഫോൻസാ കോളേജിൽ ഡയമണ്ട് ജൂബിലി രക്തദാന ക്യാമ്പിൽ 60 പെൺകുട്ടികളുടെ രക്തദാനം

പാലാ: പാലാ അൽഫോൻസാ കോളേജിൽ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പാലാ അൽഫോൻസാ കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അയർക്കുന്നം ലയൺസ് ക്ലബ്ബ്, പാലാ ബ്ലഡ്‌ ഫോറം, എച്ച് ഡി എഫ് സി ബാങ്ക് എന്നിവരുടെ സഹകരണത്തോടെയാണ് ഡയമണ്ട് ജൂബിലി രക്തദാന ക്യാമ്പ് നടത്തിയത്. ലയൺസ് ക്ലബ് പ്രസിഡന്റ് സെബാസ്റ്റ്യൻ പി ജെയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തേൽ ഉത്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ Read More…

vakakkad

ജില്ലാ ശാസ്ത്രോത്സവത്തിൽ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിന് നേട്ടം

വാകക്കാട് : കറുകച്ചാലിൽ വച്ച് നടന്ന കോട്ടയം ജില്ല ശാസ്ത്രോത്സവത്തിൽ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ മികച്ച നേട്ടം കരസ്ഥമാക്കി. ഗണിതശാസ്ത്രമേളയിൽ യുപി വിഭാഗം ടീച്ചിങ് എയ്ഡിൽ ജോസഫ് കെ വി എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം ടീച്ചിങ് എയ്ഡിൽ മനു കെ ജോസ് എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നമ്പർ ചാർട്ട് ഹൈസ്കൂൾ വിഭാഗത്തിൽ എയ്ഞ്ചലിൻ ഓസ്റ്റിൻ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും അദർ ചാർട്ടിൽ മിലു തെരേസ് ബോബി എ ഗ്രേഡോടെ Read More…