പാലാ: ബുള്ളറ്റും കാറും കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ കോളജ് വിദ്യാർഥി കൊഴുവനാൽ സ്വദേശി അലൻ സിബിയെ ( 21) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് 9 മണിയോടെ ചേർപ്പുങ്കൽ പള്ളി ജംക്ഷനു സമീപമായിരുന്നു അപകടം.
വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 37 ആയി. ചൂരൽമല മേഖലയിൽ രക്ഷാപ്രവർത്തനം തുടരുന്നു. തകർന്ന വീടിനടിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയം. മരണ സംഖ്യ ഉയരുമെന്നാണ് സൂചനകള്. ചാലിയാർ തീരത്ത് നിന്ന് ഇതുവരെ ലഭിച്ചത് 11മൃതദേഹമാണ് ലഭിച്ചത്. ജില്ലാ ആശുപത്രിയിൽ 7 മൃതദേഹങ്ങളാണ് എത്തിയത്. നാല് മൃതദേഹങ്ങൾ ഇരുട്ടുകുത്തിയിൽ ചാലിയാറിൻ്റെ മറുകരയിലാണ്. ചാലിയാർ കടത്തി ഇക്കരക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. മുണ്ടക്കൈ ട്രീവാലി റിസോർട്ടിൽ നാട്ടുകാരായ നൂറിലധികം Read More…
പാലാ: തിങ്കളാഴ്ച്ച രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ -തൊടുപുഴ റൂട്ടിൽ കൊല്ലപ്പള്ളി ഭാഗത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു കിടങ്ങൂർ സ്വദേശി അലൻ രാജുവിന്( 21) ഗുരുതര പരുക്കേറ്റു. രാത്രി 10 മണിയോടെയാണ് സംഭവം. നീണ്ടൂരിനു സമീപം വിവാഹ വിരുന്നിൽ പങ്കെടുക്കാനെത്തിയ തൃശൂർ സ്വദേശി ഫ്രാൻസിസിന് ( 72) ബൈക്ക് ഇടിച്ചു പരുക്കേറ്റു. കല്യാണ വീട്ടിൽ നിന്നിറങ്ങി റോഡ് കുറുകെ കടക്കുന്നതിനിടെ നീണ്ടൂർ – കല്ലറ Read More…
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൊടുങ്ങൂർ ഭാഗത്ത് വച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ ചാമംപതാൽ സ്വദേശി ജോൺസൺ ജോസഫിന് ( 48 ) പരുക്കേറ്റു. ഉച്ചയോടെയാണ് അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട് മറിഞ്ഞ് കാഞ്ഞിരപ്പള്ളി സ്വദേശി അർജുന് ( 26 ) പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. കഴിഞ്ഞ ദിവസം രാത്രിയിൽ പ്രവിത്താനത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ Read More…