general

ഇരുമാപ്രമറ്റം എം. ഡി. സി. എം. എസ്. ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷ വിളംബര റാലിയും കലാസന്ധ്യയും നടന്നു

ചാലമറ്റം : ഒരു വർഷമായി വിവിധ കർമ്മ പരിപാടികളിലൂടെ നടന്നു വന്ന ഇരുമാപ്രമറ്റം എം. ഡി. സി. എം. എസ്. ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങൾ മെയ് 10 വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് മേലുകാവ്മറ്റത്ത് നിന്നും ചാലമറ്റത്തേയ്ക്ക് നടക്കുന്ന വിളംബര റാലിയോടെ ആരംഭിച്ചു. തുടർന്ന് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ജൂൺ 30 ന് സമാപിക്കും. മേലുകാവ് മറ്റത്തു നിന്നും ആരംഭിച്ച വിളംബര റാലി മേലുകാവ് മറ്റം സെൻ്റ്.തോമസ് കാത്തലിക് പള്ളി Read More…

general

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് ; ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6725 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 53800 രൂപയുമായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5595 രൂപയുമാണ്.

poonjar

ഭക്തി സാന്ദ്രമായി പൂഞ്ഞാർ മങ്കുഴി ആകൽപാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ

പൂഞ്ഞാർ :എസ്എൻഡിപി യോഗം 108 നമ്പർ പൂഞ്ഞാർ ശാഖാ യോഗം വക മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ഭക്തി സാന്ദ്രമായി. പതിനായിരങ്ങൾ പങ്കെടുത്ത ഭക്തരുടെ പ്രതിഷ്ഠദിന മഹോത്സവം ശിവഗിരി മുൻ മഠാധിപതി പത്മശ്രീ ശ്രീമദ് വിശുദ്ധനന്ദ സ്വാമികളെക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രഞ്ജു അനന്തഭദ്രത്ത് തന്ത്രികൾ പൂർണ്ണ കുംഭം നൽകി സ്വീകരിച്ചതോടെ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 12.46 നും 2.45 നും മധ്യേയുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠ ചടങ്ങുകൾ വിശുദ്ധനന്ദ സ്വാമികളുടെ Read More…

weather

കൊടും ചൂടിൽ ആശ്വാസമായി വേനൽമഴ; ഇന്ന് 2 ജില്ലയിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ചൂടിന് നേരിയ ആശ്വാസമായി വരും ദിവസങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവിൽ തിങ്കളാഴ്ച വരെയാണ് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലയിൽ യെല്ലോ അലേർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. അതേസമയം, എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, Read More…

erattupetta

ഈരാറ്റുപേട്ട എം ഇ എസ് കോളജ് “മുഖാമുഖം” പരിപാടി നടത്തി

ഈരാറ്റുപേട്ട : പുതുക്കിയ ഡിഗ്രി (ഹോണേഴ്‌സ്) പഠന പദ്ധതിയെപ്പറ്റി ഈരാറ്റുപേട്ട എം ഇ എസ് കോളജ് എം ജി യൂണിവേഴ്സിറ്റിയുമായി ചേർന്ന് മുസ്ലിം ഗേൾസ് ഹയർസെക്കൻ്ററി സ്കൂളിൽ “മുഖാമുഖം” പരിപാടി നടത്തി. 2024-25 അധ്യയന വർഷം മുതൽ സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ ഡിഗ്രി പാഠ്യപദ്ധതിയെപ്പറ്റി പ്ലസ്ടു വിദ്യാർത്ഥികളോട് വിശദീകരിക്കുന്നതിനാണ് മുഖാമുഖം പരിപാടി സംഘടിപ്പിച്ചത്. എംജി യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെമ്പർ ഡോ. ബിജുപുഷ്പൻ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ പ്രഫഎം.കെ ഫരീദ് പരിപാടി ഉദ്ഘാടനം ചെയ്തു. കോളജ് Read More…

job

കാരക്കാട് കരീം സാഹിബ് മെമ്മോറിയൽ ബോയ്‌സ് ഹൈ സ്കൂളിൽ അദ്ധ്യാപക ഒഴിവ്

ഈരാറ്റുപേട്ട: ഫൗസിയ ട്രസ്റ്റിന്റെ മേൽനോട്ടത്തിലുള്ള കാരക്കാട് കരീം സാഹിബ് മെമ്മോറിയൽ ബോയ്‌സ് ഹൈസ്‌കൂളിലേക്ക് ഇംഗ്ലീഷ്, ബയോളജി വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ ആവശ്യമുണ്ട്. ഫോൺ നമ്പർ: 8921561472, 9744007894.

general

മാര്‍ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഭൗതികദേഹം മെയ് 20 ന് കേരളത്തിലെത്തിക്കും; സംസ്കാരം 21ന്

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ മാര്‍ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഭൗതികദേഹം ഈ മാസം 20 ന് കേരളത്തിലെത്തിക്കും. അന്ന് തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേ‌‌ഴ്‌സ് കൺവൻഷൻ സെന്ററിൽ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് മെയ് 21 ന് സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ ഖബറടക്കം നടത്തും. സമയക്രമങ്ങളും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കുമെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചര്‍ച്ച് സിനഡ് അറിയിച്ചു. അത്തനേഷ്യസ് യോഹാന്‍റെ ഭൗതികദേഹം അമേരിക്കയിലെ ഡാലസ് സിറ്റിയിലെ മെതഡിസ്റ്റ് ആശുപത്രി Read More…

crime

യുവാവിനെ ഓട്ടം വിളിച്ചുകൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു

ഈരാറ്റുപേട്ട : യുവാവിനെ ഓട്ടം വിളിച്ചുകൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട ചിറപ്പാറ കോളനി ഭാഗത്ത് പുത്തൻപുരയ്ക്കൽ ലൂക്കാ എന്ന് വിളിക്കുന്ന ഷെഫീക്ക് (36), മറ്റക്കാട് അരയതിനാൽ കോളനി ഭാഗത്ത് കണിയാംപള്ളിൽ പീറ്റർ എന്ന് വിളിക്കുന്ന ഫസിൽ കെ.വൈ (23), തെക്കേക്കര കടുക്കാപറമ്പിൽ അഷറഫ് (35) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 11.00 മണിയോടുകൂടി ഈരാറ്റുപേട്ട കെഎസ്ആർടിസി സ്റ്റാൻഡിന് Read More…

pala

ക്രൈസ്തവ കാരുണ്യം സാമൂഹ്യ പ്രവർത്തനത്തിന്റെ മുഖമുദ്ര: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ : ക്രൈസ്തവ കാരുണ്യം അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹ്യ പ്രവർത്തനങ്ങളാണ് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ വളർച്ചയുടെ മുഖ്യ കാരണമെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അറുപതാം വാർഷികമായ വജ്ര ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. പാലാ ളാലം സെന്റ് മേരീസ് പള്ളിയുടെ പാരീഷ്ഹാളിൽ നടന്ന സമ്മേളനത്തിൽ വികാരി ജനറാൾ മോൺ ,സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. വജ്ര ജൂബിലിയോടനുബന്ധിച്ചുള്ള അറുപതിന പരിപാടിയുടെ ഉദ്ഘാടനം ജോസ് കെ മാണി Read More…

pala

മാർ സ്ലീവാ മെഡിസിറ്റിയിൽ അന്താരാഷ്ട്ര നഴ്സസ് ദിനാചരണം നടത്തി

പാലാ: മാർ സ്ലീവാ മെ‍‍ഡിസിറ്റിയിൽ അന്താരാഷ്ട്ര നഴ്സസ് ദിനാചരണം സംഘടിപ്പിച്ചു. കോട്ടയം ജില്ല കലക്ടർ വി.വിഘ്നേശ്വരി ഉദ്ഘാടനം ചെയ്തു. നഴ്സുമാരുടെ ഒരു ചെറിയ പുഞ്ചിരി മതി രോഗികൾക്കു ആശ്വാസവും പ്രതീക്ഷയും നൽകാനെന്നു കലക്ടർ പറഞ്ഞു. ഉന്നതമായ മൂല്യം കാത്തു സൂക്ഷിച്ച് പരിചരണം നൽകുന്ന നഴ്സുമാരുടെ പ്രവർത്തനങ്ങൾ ഏറെ വിലമതിക്കപ്പെടുന്നതാണെന്നും കലക്ടർ വി.വിഘ്നേശ്വരി പറഞ്ഞു. രോഗിപരിചരണത്തിൽ സ്നേഹസാന്ത്വനമായ പരിചരണം നൽകുന്ന നഴ്സുമാർ രോഗികൾക്കു അനുഗ്രഹപ്രദമായ സേവനങ്ങളാണ് എന്നും കാഴ്ച്ചവയ്ക്കുന്നതെന്നു അധ്യക്ഷത വഹിച്ച മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ പറഞ്ഞു. Read More…