ഈരാറ്റുപേട്ട: ഫൗസിയ ട്രസ്റ്റിന്റെ മേൽനോട്ടത്തിലുള്ള കാരക്കാട് കരീം സാഹിബ് മെമ്മോറിയൽ ബോയ്സ് ഹൈസ്കൂളിലേക്ക് ഇംഗ്ലീഷ്, ബയോളജി വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ ആവശ്യമുണ്ട്. ഫോൺ നമ്പർ: 8921561472, 9744007894.
പാലാ കെ.എം. മാണി സ്മാരക സർക്കാർ ജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ അഞ്ച് ഒഴിവുകളിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനത്തിനു ജൂലൈ 30 ന്(ബുധനാഴ്ച) രാവിലെ 11ന്് ആശുപത്രി ഓഫീസിൽ വച്ച് അഭിമുഖം നടത്തും. താല്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽരേഖയും അവയുടെ പകർപ്പും അപേക്ഷയും സഹിതം എത്തണം. യോഗ്യത: ഡി.എം.എൽ.ടി./ ബി.എസ്.സി എം.എൽ.ടി. വിശദവിവരത്തിന് ഫോൺ: 04822-215154.
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ വസ്തുനികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫീൽഡ് സർവ്വേ നടത്തുന്നതിന് ഡിപ്ലോമ (സിവിൽ), ഐ ടി ഐ (ഡ്രാഫ്ട്മാൻ സെയിൽ) ഐ ടി ഐ (സർവ്വേയർ) , ബിടെക്ക് സിവിൽ യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ 07/ 02 / 2024 തീയതിയ്ക്കകം അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം വ്യക്തിവിവരണ രേഖ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സമർപ്പിക്കേണ്ടതാണ് എന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.