general

ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയിൽ ചരിത്ര പ്രശസ്ഥമായ അപ്പവും മീനും നേർച്ച സദ്യ നാളെ

ചെമ്മലമറ്റം: ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയിൽ വി. ശ്ലീഹൻമാരുടെ തിരുനാളിനോട് അനുബന്ധിച്ച് പ്രധാന ദിവസമായ നാളെ (ഞായാറാഴ്ച) ഉച്ചക്ക് ഒരു മണിക്ക് ചരിത്ര പ്രശസ്ഥമായ അപ്പവും മീനും നേർച്ച സദ്യ നടക്കും.

ക്രിസ്തു തൻ്റെ പരസ്യജീവിതകാലത്ത് പല അവസരങ്ങളിലും അപ്പവും മീനും പങ്കുവെച്ചതിൻ്റെ ഓർമ്മയ്ക്കായിട്ടാണ് ശ്ലീഹൻമാരുടെ തിരുനാളിന് ഈ നേർച്ച നടത്തുന്നത്. കേരളത്തിൽ അപൂർവമായി നടത്തുന്ന ഒരു നേർച്ചയാണിത്.

ഇടവകയിലെ എ.കെ.സി.സി അംഗങ്ങളാണ് വർഷങ്ങളായി ഈ നേർച്ച നടത്തുന്നത് ഇടവകയുടെ മുൻ വികാരി പരേതനായ ഫാദർ ജെയിംസ് കട്ടയ്ക്കലാണ് ഈ നേർച്ച സദ്യ ആരംഭിച്ചത്. ശ്ലീഹൻമാരുടെ തിരുനാൾ പ്രദിക്ഷണത്തിന് ശേഷം നടക്കുന്ന ഈ നേർച്ച സദ്യയിൽ പങ്കടുക്കാൻ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി തീർത്ഥാടകർ എത്താറുണ്ട്.

ശ്ലീഹൻമാരുടെ നാമത്തിലുള്ള ഇന്ത്യയിലെ തന്നെ ഏക ദേവാലയമാണ് ചെമ്മലമറ്റം പള്ളി. ശ്ലീഹൻമാരുടെ നാമത്തിൽ നൊവേന നടത്തുന്ന ഏക ദേവാലയവും ചെമ്മലമറ്റം പള്ളിയാണ്. അൾത്താരയിൽ പന്ത്രണ്ട് ശ്ലീഹൻമാരുടെ രൂപങ്ങൾ സ്ഥാപിച്ചിടുളളതും ശ്ലീഹൻമാരുടെ രൂപകൂട് ഉള്ളതും ചെമ്മലമറ്റം പള്ളിയിലാണ്.

പ്രധാന തിരുനാൾ ദിവസം 12ൻ്റെ വിസ്മയം തീർത്താണ് തിരുനാൾ പ്രദിക്ഷണം നടത്തുന്നത് 12 വൈദികർ ദിവൃബലി അർപ്പിക്കും. 12 മാലാഖാമാർ, 12 പൊന്നിൻകുരിശ്, 12അലങ്കാര കുടകൾ, 12 ശ്ലീഹൻമാരുടെ രൂപക്കൂട് തുടങ്ങിയവ സഹിതമാണ് പ്രദിക്ഷണം നടത്തുന്നത് എന്ന് വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *