vakakkad

കുട്ടികൾ മാതാപിതാക്കളുടെ സ്നേഹവലയത്തിലും കരുതലിലുമായിരിക്കണം: ഫാ. ജോൺ കണ്ണന്താനം

വാകക്കാട് : കുട്ടികൾ മാതാപിതാക്കളുടെ സ്നേഹവലയത്തിലും കരുതലിലും ജാഗ്രതയിലും ആയിരിക്കണമെന്ന് വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ മാനേജർ ഫാ. ജോൺ കണ്ണന്താനം പറഞ്ഞു. സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കളുടെ സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഴിയെ പോകുന്നവർ ചവിട്ടി മെതിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാതെ മാതാപിതാക്കളുടെ സ്നേഹത്തിൻ്റെ വേലി കുട്ടികൾക്ക് ചുറ്റും ഉണ്ടാവണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളിക്രോസ് കോളേജ് ചേർപ്പുങ്കലിലെ ഡിപ്പാർട്ട്മെൻറ് ഓഫ് ഫിലിം ആൻഡ് മീഡിയ സ്റ്റഡീസ് തലവനും പാലാ രൂപത മീഡിയ കമ്മീഷന്റെ അസിസ്റ്റൻറ് ഡയറക്ടറുമായ ഫാ. ജീമോൻ ജോസ് പനച്ചിക്കൽകരോട്ട് മുഖ്യ പ്രഭാഷണം നടത്തി.

കുട്ടികൾ മാതാപിതാക്കളുമായി തുറന്നു സംസാരിക്കണമെന്നും കുട്ടികൾക്ക് എന്തെങ്കിലും വീഴ്ചകൾ ഉണ്ടായാൽ അവരെ ചേർത്തുപിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുടുംബങ്ങളിൽ മാതാപിതാക്കൾ കുട്ടികൾക്ക് തുറന്നു പറയുന്നതിനുള്ള വേദിയൊരുക്കി കൊടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പിടിഎ പ്രസിഡൻ്റ് ടോമി മാറാമറ്റം, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്, മനു കെ ജോസ്, അനു അലക്സ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *