bharananganam

ഐഡിയ സ്റ്റാർ സിംഗർ നന്ദു കിഷോർ ഉദ്ഘാടനം ചെയ്തു; സെന്റ് മേരീസിൽ ക്ലബുകൾക്ക് ഉജ്ജ്വല തുടക്കം

ഭരണങ്ങാനം: സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ 2026–27 അധ്യയന വർഷത്തെ വിവിധ ക്ലബുകളുടെ പ്രവർത്തനോദ്ഘാടനം വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.

സ്കൂൾ ഹെഡ്മാസ്റ്റർ ബഹു. ബെന്നിച്ചൻ സാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത ഗായകനും Idea Star Singer താരവുമായ ശ്രീ. നന്ദു കിഷോർ ഉദ്ഘാടനം നിർവഹിച്ചു. ശ്രീ. റെന്നി സാർ സ്വാഗതവും ശ്രീ. സോജൻ സാർ ആശംസയും അർപ്പിച്ചു. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജോമോൻ സാർ അവതരിപ്പിച്ച ഐസ് കട്ടക്ക് തീപിടിപ്പിക്കൽ പരീക്ഷണം വിദ്യാർത്ഥികളിൽ കൗതുകമുണർത്തി.

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ AI റോബോട്ട് പരിചയപ്പെടുത്തി, ശ്രീമതി ദിവ്യ ടീച്ചറിന്റെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബ് കുട്ടികൾ അഗ്നിപർവ്വത സ്‌ഫോടന പരീക്ഷണവും, മാത്തമാറ്റിക്സ് ക്ലബിന്റെ നേതൃത്വത്തിൽ ശ്രീ. ജോസഫ് സാർ ദർപ്പണ മധുരം – എന്ന ഗണിത മാജിക്കും കുട്ടികൾക്കു മുമ്പിൽ അവതരിപ്പിച്ചു.

തുടർന്ന് വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ, ബോധവത്കരണ അവതരണങ്ങൾ, സർഗാത്മക പ്രവർത്തനങ്ങൾ എന്നിവ അരങ്ങേറി. മ്യൂസിക്, യോഗ, നേച്ചർ–ഹെൽത്ത് ആൻഡ് വാട്ടർ, അഡാർട്ട്, പ്ലംബിങ് ആൻഡ് വയറിങ്, സൈക്ലിങ്, റീഡിങ്, ലാംഗ്വേജ്, വിദ്യാരംഗം കലാസാഹിത്യവേദി, ഒറേറ്ററി, ചെസ്, ക്വിസ്, എക്കോ ആൻഡ് അഗ്രികൾച്ചറൽ, റൈറ്റേഴ്സ്, ഫിലിം ആൻഡ് മീഡിയ, ഗാർഡനിങ്, ഐ.ടി. ക്ലബുകളുടെ ഉദ്ഘാടനവും അനുബന്ധ പരിപാടികളും ചടങ്ങിൽ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *