തീക്കോയി: അങ്ങാടിക്കൽ റോസമ്മ ജോസഫ് (98) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ നാളെ (18/05/2026) രാവിലെ 11.30 യ്ക്ക് വീട്ടിൽ ആരംഭിച്ച് തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സംസ്കരിക്കും. ഭൗതിക ശരീരം ഇന്ന് വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
പൂഞ്ഞാർ: വാലാനിക്കൽ വി. ഐ. പുരുഷോത്തമൻ (97) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും. അധ്യാപകൻ, സ്വാതന്ത്ര്യസമര സേനാനി, പ്രഭാഷകൻ, സഹകാരി എന്നീ നിലകളിൽ പൂഞ്ഞാറിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു. 1929 ഡിസംബർ 24ന് പ്രസിദ്ധ ഭിഷഗ്വരൻ ഇട്ടുണ്ടാൻ വൈദ്യരുടെയും കുഞ്ചിയമ്മയുടെയും മകനായി പൂഞ്ഞാറിലെ വാലാനിക്കൽ തറവാട്ടിൽ ജനിച്ചു. പൂഞ്ഞാർ എസ്.എം.വി. സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ചങ്ങനാശ്ശേരി എസ്.ബി. കോളേജ്, ആലപ്പുഴ എസ്.ഡി. കോളേജ്, തിരുവനന്തപുരം ട്രെയിനിങ് കോളേജ് Read More…
പനമറ്റം: കൂരാലി പൈക ആശുപത്രിപ്പടി എന്നിവിടങ്ങളിലെ അക്ഷയകേന്ദ്രങ്ങളുടെ സംരംഭകൻ കുഴിക്കാട്ട് ഹരികൃഷ്ണൻ(42) അന്തരിച്ചു. കുഴിക്കാട്ട് പരേതനായ ഗോപാലകൃഷ്ണൻ നായരുടെ മകനാണ്. അമ്മ: സുശീല. ഭാര്യ: സ്മിത ഹരികൃഷ്ണൻ, ചെറുവള്ളി വിബിൻ സദനം കുടുംബാഗം. മക്കൾ: ഹൃദിക് കൃഷ്ണ, ഹൃദയ കൃഷ്ണ (ഇരുവരും കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂൾ വിദ്യാർഥികൾ). സംസ്കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.