പാലാ: എസ്.എം.വൈ.എം. പാലാ രൂപതയുടെയും ചേർപ്പുങ്കൽ ഫൊറോനയുടെയും ചേർപ്പുങ്കൽ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ദനഹാ തിരുനാൾ ആചരിച്ചു. പാലാ ചേർപ്പുങ്കലിൽ ഉറവിട പള്ളി സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് പുതുതായി നിർമ്മിച്ച മാർത്തോമ്മ സ്മാരക കുരിശടിയിൽ റംശാ നമസ്കാരവും, തുടർന്ന് സമീപത്തുള്ള മീനച്ചിലാറ്റിൽ മാർത്തോമ്മാ നസ്രാണികളുടെ പരമ്പരാഗത രാക്കുളിയും നടത്തപ്പെട്ടു. എസ്. എം. വൈ. എം. – കെ.സി.വൈ.എം. പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, സീറോ മലബാർ സഭയുടെ എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി ഫാ. സിറിൽ തോമസ് Read More…
കോട്ടയം: പാലാ കെ.എം മാണി മെമ്മോറിയല് ജനറല് ഹോസ്പിറ്റലില് പുതുതായി സ്ഥാപിക്കുന്ന കാന്സര് ആശുപത്രിയുടെ റേഡിയേഷന് ഓങ്കോളജി ബ്ലോക്കിന്റെ നിര്മ്മാണത്തിനായി പ്രാദേശിക വികസന ഫണ്ടില് നിന്നും 2.45 കോടി അനുവദിച്ചതായി ജോസ് കെ. മാണി എം.പി അറിയിച്ചു. കാന്സര് ചികിത്സ സൗകര്യം കൂടുതല് മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും എം.പി പറഞ്ഞു. ലോക കാന്സര് ദിന സന്ദേശമായ ക്ലോസ് ദ കെയര് ഗ്യാപ്പ് എന്ന തീമിനെ അടിസ്ഥാനപ്പെടുത്തി വീകേന്ദ്രീകൃത കാന്സര് ചികിത്സയുടെ ഭാഗമായാണ് പാലാ ജനറല് ഹോസ്പിറ്റലില് റേഡിയേഷന് Read More…
പാലാ: പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ നഗരസഭാ ചെയർമാനും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മിന്നൽ സന്ദർശനം നടത്തി. ആയിരത്തിൽപരം രോഗികൾ ദിനംതോറും ചികിത്സ തേടി എത്തുന്ന ആശു പത്രിയിൽ പരിശോധനയ്ക്കും മരുന്നിനുമായി രോഗികൾ വളരെയേറെ സമയം കാത്തു നിൽകേണ്ടതായ സാഹചര്യം സംബന്ധിച്ചുണ്ടായ പരാതി സംബന്ധിച്ച് അന്വേഷിക്കുന്നതിനാണ് ചെയർമാനും സംഘവും നേരിട്ട് പരിശോധനയ്ക്ക് എത്തിയത്. രോഗീ സൗഹൃദ നിലപാട് എല്ലാവരുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്ന് ആശുപത്രി അധികൃതരുമായുള്ള ചർച്ചയിൽ ചെയർമാൻ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിലും പരിശോധന Read More…