തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് ആരോഗ്യത്തിനും ശുചിത്വത്തിനും ഭവന നിർമ്മാണത്തിനും പ്രത്യേകം ഊന്നൽ നൽകിക്കൊണ്ട് വൈസ് പ്രസിഡന്റ് മാജി തോമസ് 2025-26 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 13,76,74,372 കോടി രൂപ വരവും 13,27,98,568 രൂപ ചെലവും 48,75,804 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റ് ആണ് അവതരിപ്പിച്ചത്. 46,84,100 രൂപ ഉൽപാദന മേഖലയ്ക്കും 5,27,41,200 രൂപ സേവനമേഖലയ്ക്കും 1,65,78,500 രൂപ പശ്ചാത്തല മേഖലയ്ക്കും വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി 22,56,000 രൂപ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വൃദ്ധർ Read More…
തീക്കോയി : അന്യായമായ ഭൂനികുതി വർദ്ധനവിനും, സർക്കാർ നികുതി കൊള്ളയ്ക്കുമെതിരെ തീക്കോയി വില്ലേജ് ഓഫീസിനു മുന്നിൽ തീക്കോയി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡൻ്റ് ഹരി മണ്ണുമംത്തിൻ്റെ അധ്യക്ഷതയിൽ നടന്ന സമര പരിപാടി കെ.പി.സി.സി. എക്സിക്യൂട്ടിവ് അംഗം തോമസ് കല്ലാടൻ ഉൽഘാടനം ചെയ്തു. അഡ്വ: ജോമോൻ ഐക്കര, അഡ്വ : വി. എം. മുഹമ്മദ് ഇല്ല്യാസ്, കെ.സി ജെയിംസ്, എം. ഐ. ബേബി, ഓമനഗോപാലൻ, ജോയി പൊട്ടനാനി,ജയറാണി തോമസുകുട്ടി, മോഹനൻ കുട്ടപ്പൻ, Read More…
തീക്കോയി: സംസ്ഥാന സഹകരണ വകുപ്പിന്റെ നവകേരളീയം കുടിശിക നിവാരണം പദ്ധതിയുടെ ഭാഗമായി തീക്കോയി സഹകരണ ബാങ്കിൽ വായ്പാ അദാലത്ത് സംഘടിപ്പിക്കുന്നു. 2025 ജനുവരി 20,21 ഫെബ്രുവരി 6,7,24 തീയതികളിലാണ് അദാലത്ത്. വായ്പാ, ചിട്ടി കുടിശികകാർക്ക് സർക്കാർ അനുവദിച്ചിരിക്കുന്ന നിയമാനുസൃത ഇളവുകളോടെ അവരുടെ കുടിശികകൾ അടച്ചു തീർക്കുന്നതിന് അവസരം ഉണ്ടായിരിക്കും. 2025 ജനുവരി 20,21 ഫെബ്രുവരി 6,7,24 തീയതികളിൽ രാവിലെ 11 മുതൽ ഉച്ച കഴിഞ്ഞു 4 മണി വരെ ഹെഡ് ഓഫീസിലാണ് അദാലത്ത്. ബാങ്ക് ഭരണസമിതി അംഗങ്ങളും Read More…