വാല്‍പ്പാറയ്ക്കു സമീപം ആറുവയസ്സുകാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു. എസ്റ്റേറ്റ് തൊഴിലാളികളായ ഝാര്‍ഖണ്ഡ് സ്വദേശികളുടെ മകള്‍ അപ്സര ഖാത്തൂന് ആണ് കൊല്ലപ്പെട്ടത്. വാല്‍പ്പാറയ്ക്കടുത്ത് ഉഴേമല എസ്റ്റേറ്റിലാണ് സംഭവം. മാതാപിതാക്കളുടെ കണ്മുന്നില് വെച്ചാണ് പുലി കുട്ടിയെ ആക്രമിച്ചത്. പുള്ളിപ്പുലി, കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയതായാണ് വിവരം.
തലപ്പലം: കേന്ദ്ര സർക്കാരിൻ്റെസ്വച്ഛത ഹി സേവ , സംസ്ഥാന സർക്കാരിൻ്റെ മാലിന്യമുക്തം നവകേരളം എന്നീ കാമ്പയിനുകളൊപ്പം നമ്മുടെ പൊതു സ്ഥലം നമ്മുടെ ഉദ്യാനം -വീട് മുതൽ റോഡ് വരെ എന്ന കാമ്പയിനുമായി തലപ്പലം ഗ്രാമ പഞ്ചായത്തും. ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ കാമ്പയിൻ്റെ ഒൻപതാം വാർഡിലെ പ്ലാശ്നാൽ ടൗണിൽ ഉദ്ഘാടനം മുൻ പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് നിർവ്വഹിച്ചു പഞ്ചായത്തിലെ മുഴുവൻ വീടുകളുടെയും റോഡിൻ്റെ സൈഡി ൽ താമസിക്കുന്നവർ അവരവരുടെ വീടിൻ്റെ മുൻവശത്ത് ചെടികൾ വച്ച് Read More…
മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യൽസർവ്വീസ് ക്ലബിൻ്റെയും, ലഹരി വിരുദ്ധ ക്ലബിൻ്റെയുംആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു. എരുമേലി ExcisePreventive officer ഷഫീഖ് MH ക്ലാസ്സ് എടുത്തു. ഹെഡ്മിസ്ട്രസ്റ്റ് ശ്രീമതി Dr. ആശാദേവ് സ്വാഗതം അർപ്പിച്ചു. സീനിയർ അസിസ്റ്റൻറ്റ് റഫീഖ് പി.എ,സുനിൽ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. സോഷ്യൽ സർവ്വീസ് കൺവീനർ ശ്രീമതി ജസ്റ്റീന KJ നന്ദി അർപ്പിച്ചു.