വേലത്തുശ്ശേരി: നാട്ടുകാർക്ക് പേടിസ്വപ്നമായ സ്വകാര്യ വ്യക്തിയുടെ പടുതാകുളങ്ങളിൽ മഴക്കാലത്ത് വെള്ളം കെട്ടി നിർത്താതെ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസിയായ ജോസ് മാത്യു തയ്യിൽ കോട്ടയം കളക്ടർക്ക് പരാതി നൽകി. അദ്ദേഹത്തിന്റെ പരാതിയിൽ പറയുന്നത് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന റോഡിന്റെ വടക്കുവശം കുത്തനെ ചെരിവായി കിടക്കുന്നതാണ്. ഈ സ്ഥലത്തിന്റെ മുകൾ ഭാഗത്താണ് കുളത്തുങ്കൽ മാവടി റോഡിൽ നിന്നും പ്രവേശനകവാടമുള്ള ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ജേക്കബ് മത്തായി എന്ന വ്യക്തിയുടെ വസ്തുവിലാണ് ലക്ഷക്കണക്കിന് ലിറ്റർ വെള്ളം നിറയ്ക്കാവുന്ന Read More…
തീക്കോയി: തീക്കോയി സ്മാർട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 10.30-ന് നടക്കും. തീക്കോയി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ-ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ നിർമ്മാണോദ്ഘാടനം നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.യുടെ ശ്രമഫലമായി സർക്കാർ അനുവദിച്ച 45 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം. ചോർന്നൊലിക്കുന്ന നിലവിലെ കെട്ടിടത്തിന് പകരമായി, എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് പുതിയ Read More…
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി പ്രകാരം മെയിന്റനൻസ് ഗ്രാന്റിൽ നിന്നും 1,14,52,000 രൂപ ഉപയോഗിച്ച് 32 ഗ്രാമീണ റോഡുകൾ ടെൻഡർ നടപടികളായി. ചൂണ്ടി അറുപതേക്കർ- മംഗളഗിരി, ചൂണ്ടി -മേസ്തിരിപ്പടി, കൊടംവെട്ടി – മംഗളഗിരി, തീക്കോയി എസ്റ്റേറ്റ് – തൂക്കുപാലം, ഒറ്റയീട്ടി- കട്ടുപ്പാറ – മംഗലം, വെള്ളികുളം – കാരികാട്, കല്ലില്ലാക്കവല – അടിവാരം, വഴിക്കടവ് -നാടുനോക്കി മലമേൽ -മാടത്താനി, വെള്ളികുളം – മൂന്നാംമൈൽ, വേലത്തുശ്ശേരി – കല്ലം, വേലത്തുശ്ശേരി – മുപ്പതേക്കർ, കല്ലം Read More…