സ്നേഹവീടിന്റെ താക്കോൽ കൈമാറി

Estimated read time 0 min read

ചേർപ്പുങ്കൽ :ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് ചേർപ്പുങ്കൽ എൻ എസ് എസ് യൂണിറ്റും, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി ചെമ്പ്ലാവിൽ നിർമിച്ചു നൽകിയ സ്നേഹവീടിൻ്റെ താക്കോൽ കൈമാറ്റം നടത്തി.

കോളജ് പ്രിൻസിപ്പൽ റവ.ഡോ.ബേബി സെബാസ്റ്റ്യൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിന്ധു അനിൽകുമാർ, പഞ്ചായത്ത്‌ മെമ്പർ മാത്തുക്കുട്ടി ആന്റണി എന്നിവർ ചേർന്ന് ഗുണഭോക്താക്കളായ ബിജുവിനും കുടുംബത്തിനും താക്കോൽ കൈമാറി.

എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ജിബിൻ അലക്സ്,ഷെറിൻ ജോസഫ്, ചേമ്പ്ലാവ് ഗവണ്മെന്റ് യു പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ ജോൺ കെ എം എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മറ്റു മൂന്നു സ്നേഹവീടുകളുടെ പണികളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

You May Also Like

More From Author

+ There are no comments

Add yours