ഉഴവൂർ: പത്താമത് അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ചു അരീക്കര വാർഡിൽ യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഉഴവൂർ പഞ്ചായത്ത്, അരീക്കര കപ്പടകുന്നേൽ അംഗൻവാടിയിൽ വെച്ചാണ് യോഗ പരിശീലനം സംഘടിപ്പിച്ചത്. ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് കെ എം തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എൻ രാമചന്ദ്രൻ വാർഡ് മെമ്പറും പഞ്ചായത്ത് ആരോഗ്യ സ്ഥിരസമതി അധ്യക്ഷനുമായ ജോണിസ് പി സ്റ്റീഫൻ എന്നിവർ യോഗ പരിശീലന പരിപാടിയിൽ പങ്കെടുത്തു യോഗാദിന സന്ദേശം Read More…
കെ.സി.വൈ.എൽ സംഘടനയുടെ 2024-25 പ്രവർത്തന വർഷത്തിലെ -6-ാം മത് സെനറ്റ് സമ്മേളനം ഉഴവൂർ സെന്റ്. സ്റ്റീഫൻസ് കോളേജിലെ ബിഷപ്പ് തറയിൽ മെമ്മോറിയൽ എജുക്കേഷൻ തിയേറ്ററിൽ വച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എൽ കോട്ടയം അതിരൂപത പ്രസിഡന്റ് ശ്രീ. ജോണീസ് പി. സ്റ്റീഫൻ പാണ്ടിയാംകുന്നേൽ അധ്യക്ഷത വഹിച്ച യോഗം KCWA അതിരൂപത പ്രസിഡന്റ് ശ്രീമതി ഷൈനി സിറിയക് ചൊള്ളമ്പേൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. KCYL മുൻ അതിരൂപത ചാപ്ലയിനും MSP സെമിനാരി റെക്ടറുമായ റവ.ഫാ.ചാക്കോ വണ്ടൻകുഴിയിൽ മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി. കെ.സി.വൈ.എൽ അതിരൂപത Read More…
കോട്ടയം ജില്ലയിലെ ഏറ്റവും മികച്ചതും വൃത്തിയുള്ളതുമായ ടൌണായി ഉഴവൂർ ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തതിന് മുന്നോടിയായി തുടർന്നുള്ള പ്രവർത്തനങ്ങൾക്കായി ഓട്ടോ റിക്ഷാ തൊഴിലാളികൾക്കും വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾക്കുമായി ഉഴവൂർ ഗ്രാമപഞ്ചായത്ത് ചെടിച്ചട്ടികൾ വിതരണം ചെയ്തു. ഓട്ടോ റിക്ഷാ തൊഴിലാളികളുടെയും വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളുടെയും ശ്രമഫലമായി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഉഴവൂർ ടൌണിൽ ചട്ടികളിൽ പൂച്ചെടികൾ വച്ച് പിടിപ്പിച്ച് ടൌണിന് മോടി കൂട്ടിയിരുന്നു. ഇവരുടെ ഉദ്യമത്തെ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചിരുന്നു. ഇതിനെ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ഗ്രാമപഞ്ചായത്തിന്റെ Read More…