രാമപുരം : മാർ ആഗസ്തീനോസ് കോളേജിൽ നിന്നും എം ജി യൂണിവേഴ്സിറ്റി ബിദുദം കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ നിധീഷ് . ഈ വർഷം ബി.ബി.എ ഡിഗ്രി നേടി പുറത്തിറങ്ങുന്ന മധ്യപ്രദേശ് സ്വദേശി നിധീഷ് ഉയ്കെയെ കോളേജ് അധികൃതർ അഭിനന്ദിച്ചു. കൂത്താട്ടുകുളത്ത് സ്ഥിരതാമസമാക്കിയിരിക്കുന്ന മധ്യപ്രദേശ് സ്വദേശികളായ ചോട്ടിലാൽ, കാപ്സ്യ ദമ്പതികളുടെ മകനാണ് നിധീഷ്. മാനേജർ റവ. ഫാ ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരിൽ, അഡ്മിനിസ്ട്രേറ്റർ മാരായ Read More…
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ബയോടെക്നോളജി അസോസിയേഷൻ ‘ഓപ്പറോൺ’ 2025-26 അധ്യയന വർഷത്തെ പ്രവർത്തനോദ്ഘാടനം നടത്തി. കോളേജ് മാനേജർ റവ. ഫാ. ബെർക്കുമൻസ് കുന്നുംപുറം ആധ്യക്ഷത വഹിച്ചു. സ്കൂൾ ഓഫ് ബയോസയൻസ് അസ്സോസിയേറ്റ് പ്രൊഫസർ ഡോ. രാധാകൃഷ്ണൻ ഇ. കെ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, ഡിപ്പാർട്മെന്റ് മേധാവി ഡോ. സജേഷ്കുമാർ എൻ. കെ., സ്റ്റാഫ് കോഡിനേറ്റർ സുബിൻ ജോസ് അസോസിയേഷൻ പ്രസിഡൻറ് ഗ്രിഗറി ബിനു ബിനു എന്നിവർ പ്രസംഗിച്ചു.
രാമപുരം – ഇലട്രിക്കല്‍ സെക്ഷന്റെ കീഴില്‍ വെള്ളിയാഴ്ച (16/02/2024) രാവിലെ 09: 00 മുതല്‍ വൈകുന്നേരം 5:00 വരെ രാമപുരം ടൗണ്‍, ആറാട്ടുപ്പുഴ, കാന്റീന്, രാമപുരം പഞ്ചായത്ത്, കീലത്തു റോഡ്, കുന്നപ്പള്ളി, മാംപറമ്പ് ഫാക്ടറി, വിശ്വാസ് ഫാക്ടറി, മരങ്ങാട്, മഞ്ചാടിമറ്റം, ചെറുനിലം, നെല്ലാനിക്കാട്ടൂപ്പാറ, രാമപുരം അമ്പലം, പാലവേലി, പള്ളിയമ്പുറം, തമാത്ത്, വരാകുകല, മേനോമ്പറമ്പ്, രാമപുരം ബസ് സ്റ്റാന്‍ഡ്,വെള്ളിലപ്പള്ളി പാലം, സ്കൂള്‍, പോലീസ് സ്റ്റേഷന് എന്നി ട്രാന്‍സ്ഫോര്‍മറിന്റെ പരിധിയില്‍ വൈദ്യുതി മുടങ്ങും.