ഇരുമാപ്രമറ്റം : എം.ഡി.സി.എം.എസ് ഹൈസ്കൂൾ ഒരുക്കുന്ന അൺബോക്സിംഗ് -25 പരിപാടിയുടെ ഭാഗമായി നടത്തുന്ന ഫുട്ബോൾ കോച്ചിംഗ് ക്യാമ്പും പരിശീലന കളരിയും ആരംഭിച്ചു. സ്കൂൾ മാനേജർ റവ.മാക്സിൻ ജോൺ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.
ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് സൂസൻ വി.ജോർജ്ജ് അധ്യക്ഷത വഹിച്ചു. മനോജ് റ്റി.ബെഞ്ചമിൻ ക്ലാസ് നയിച്ചു. അൺബോക്സിംഗ് -25 മെയ് 2, 3, 5, 6 തിയതികളിലാണ് നടക്കുന്നത്. യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായാണ് പരിശീലന പരിപാടി. പ്രവേശന ഫീസ് ഇല്ല.
ഫുട്ബോൾ,ഗെയിംസ്, സുംബ നൃത്ത പരിശീലനം,ഡിജെ, ബാഡ്മിന്റൺ, മീഡിയ & ഫോട്ടോഗ്രാഫി, ആക്ടിംഗ്, യോഗ, ഗണിത ടിപ്സ്, ഡ്രോയിംഗ്, കാലിഗ്രാഫി, ക്രാഫ്റ്റ്, എഐ & റോബോട്ടിക്സ്, പ്രസംഗ പരിശീലനം, അമ്പെയ്ത്ത് എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രഗത്ഭർ ക്ലാസ് നയിക്കും.
വിവിധ മേഖലകളിൽ പ്രഗത്ഭർ ക്ലാസ് നയിക്കും.പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഉടൻ 8281630375,9497027098 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.