പൂഞ്ഞാർ: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൻ്റെയും ഗവൺമെൻ്റ് ആയൂർവേദ ഡിസ്പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ആയൂർവേദ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ ക്ലാസും നടത്തി. കുന്നോന്നി സാംസ്കാരിക മന്ദിരത്തിൽ വാർഡ് മെമ്പർ ബീന മധുമോൻ്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പ് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് മാത്യു അത്യാലിൽ ഉദ്ഘാടനം ചെയ്തു. ഗവ. ആയൂർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. സൗമ്യ ടി.എ, 12-ാം വാർഡ് മെമ്പർ നിഷ സാനു, ആയൂർവേദ മെഡിക്കൽ എച്ച്.എം.സി Read More…
പൂഞ്ഞാർ: പ്രൈമറി വിദ്യാർത്ഥികൾക്കുള്ള സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പരിപോഷണ പരിപാടിയായ ഹെൽത്തി കിഡ്സ് പദ്ധതി പൂഞ്ഞാർ ഗവ.എൽ.പി സ്കൂളിൽ ഒക്ടോബർ 25 ന് ആരംഭിക്കും. വെള്ളിയാഴ്ച്ച രാവിലെ 10.ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുകൾ എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രൈമറിതലം മുതൽ തന്നെ കായിക ഭാഷയുടെ ആദ്യാക്ഷരങ്ങൾ കുറിക്കുകയെന്ന ലക്ഷ്യമാണീ പദ്ധതിക്ക്. കുട്ടിയുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികാസത്തിന് മുൻഗണന നൽകുന്ന ആരോഗ്യവിദ്യാഭ്യാസമാണ് ഇതുവഴി പ്രാവർത്തികമാക്കുന്നത്. കായിക പ്രവർത്തനങ്ങൾക്ക് കരുത്തേക്കുന്ന “സ്മാർട്ട് ഗെയിം റൂം”, അടിസ്ഥാന വിദ്യാഭ്യാസത്തിന് Read More…
പൂഞ്ഞാർ :കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാറിൽ അന്താരാഷ്ട്ര വായനാ ദിനവും പി എൻ പണിക്കർ അനുസ്മരണവും കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തി. വായനാ ദിനത്തോട് അനുബന്ധിച്ച് പുസ്തകം വായന മത്സരം നടത്തി. വായന മൊബൈൽ ഫോണിന്റെ ചെറിയ സ്ക്രീനിലേക്ക് ചുരുങ്ങുന്ന ഡിജിറ്റൽ യുഗത്തിൽ വായനയുടെ മഹത്വം വിദ്യാർഥികളിലേക്ക് എത്തിക്കുവാനായി വിവിധ പരിപാടികൾ നടത്തി. സ്കൂളുകളിലേക്ക് ലൈബ്രററി ഒരുക്കുന്നതുമായി ബന്ധപ്പെട്ട് “പുസ്തകത്തൊട്ടിൽ ” പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനായി “ജാലകം” എന്നീ പരിപാടികൾ ആരംഭിച്ചു.