poonjar

പൂഞ്ഞാർ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ 2-ാം മത് പ്രതിഷ്‌ഠാ വാർഷിക മഹോത്സവം ഏപ്രിൽ 21 ന്

പൂഞ്ഞാർ: എസ്.എൻ.ഡി.പിയോഗം 108-ാം നമ്പർ പൂഞ്ഞാർ ശാഖാ യോഗം വക മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ 2-ാം മത് പ്രതിഷ്‌ഠാ വാർഷിക മഹോത്സവം ഏപ്രിൽ 21 ന് ചൊവ്വാഴ്ച (മേടം 8 മകയിരം) ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ രഞ്ജു അനന്തഭദ്രത്തിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രചടങ്ങുകൾ നടക്കും.

രാവിലെ പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, രാവിലെ 8 മുതൽ കലശപൂജയും കലശാഭിഷേകവും മഹാഗുരുപൂജയും ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്. ശ്രീനാരായണ ഗുരുദേവൻ വേൽപ്രതിഷ്ഠ നടത്തി നാമകരണം ചെയ്ത പൂഞ്ഞാർ മങ്കുഴി ക്ഷേത്രം പുനർനിർമാണത്തിനു ശേഷം 2024 മെയ് 10 നാണ് പ്രതിഷ്ഠ നടത്തിയത്.

ശ്രീ സുബ്രഹ്മണ്യ ഭഗവാനും ശ്രീ മഹാദേവനും തുല്യ പ്രാധാന്യം നിശ്ചയിച്ച് രണ്ട് ശ്രീകോവിലോടുകൂടി പൂർണ്ണമായും കൃഷ്ണശിലയിലും തടിയിലും നിർമ്മിച്ചിട്ടുള്ള ക്ഷേത്ര സങ്കേതത്തിൽ ശ്രീനാരായണഗുരുദേവ ക്ഷേത്രവും ഉപദേവതകളായി ഭദ്രദേവിയുടെയും ഗണപതി ഭഗവാന്റെയും പ്രതിഷ്ഠകളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *