ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. കുത്താട്ടുകുളം സ്വദേശി സാറമ്മ (65), നിക്കു (6 മാസം) എന്നിവരാണ് മരിച്ചത്.
12 പേരോളമാണ് ജീപ്പിൽ ഉണ്ടായിരുന്നത്. അപകടത്തിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. മറ്റുള്ളവർക്കും പരിക്കുണ്ട്.
പരുക്കേറ്റ കൂത്താട്ടുകുളം സ്വദേശികളായ എൽദോസ് (11 ) സാജൻ (38 ) എലിസബത്ത് സിജോ ( 7 ) ജൂലിയറ്റ് (28) സോളി ( 39 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർ വ്യൂ പോയിൻ്റ് കാണാൻ പോയി മടങ്ങി വരുമ്പോൾ ജീപ്പ് കൊക്കയിലേക്ക് മറിഞാണ് അപകടം ഉണ്ടായത്.





