ഈരാറ്റുപേട്ട: നഗരസഭയിൽ പതിനാറാം വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് എൽ.ഡി.എഫ്. സ്ഥാനാർത്തിയായി ഇൻഡ്യൻ നാഷണൽ ലീഗിലെ ഷൈലാ റഫീഖ് പത്രിക നൽകി. ഈരാറ്റുപേട്ട നഗരസഭാ വരണാധികാരിയുടെ മുമ്പിൽ ഇടതുപക്ഷ നേതാക്കളോടൊപ്പം എത്തിയാണ് പത്രിക സമർപ്പിച്ചത്. എൽ.ഡി.എഫ്. നേതാക്കളായ കുര്യാക്കോസ് ജോസഫ്, ജിയാഷ് കരിം,റഫീഖ് പട്ടരുപറമ്പിൽ, നൗഫൽ ഖാൻ, സോജൻ ആലക്കുളം, പി.ആർ.ഫൈസൽ, കെ.ഐ.നൗഷാദ്, പി.പി.എം.നൗഷാദ്, കബീർ കിഴേടം, കെ.എൻ. ഹുസൈൻ, കെ.പി.സിയാദ്, സജീവ്,ഹസീബ് ജലാൽ, അബ്ദുൽ സലാം, സവാദ്, സക്കീർ താപി ഉൾപ്പടെ നിരവധി നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു. Read More…
ഈരാറ്റുപേട്ട: എം.എൽ.എയും ജില്ലാ പഞ്ചായത്ത് മെമ്പറും തമ്മിൽ പരസ്പരം സ്ത്രീ വിഷയങ്ങൾ ആരോപിച്ചുകൊണ്ട് വാഗ്വാദങ്ങൾ നടത്താതെ അവ അവസാനിപ്പിച്ചുകൊണ്ട് പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ശ്രമിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വന്യജീവി ആക്രമണം, റോഡ് നിർമ്മാണം, കുടിവെള്ള പദ്ധതികൾ എന്നിവ പൂർത്തീകരിക്കുന്നതിന് ക്രിയാത്മകമായ ഇടപെടലിന് എം.എൽ.എ ശ്രമിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികൾക്ക് തൃണമൂൽ കോൺഗ്രസ് നേതൃത്വം കൊടുക്കുമെന്നും സജി പറഞ്ഞു. തൃണമൂൽ കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം Read More…
ഈരാറ്റുപേട്ട: അൽ മനാർ കെ.ജി വിഭാഗത്തിന്റേയും ഹെവൻസ് ഇസ്ലാമിക് പ്രീ സ്കൂളിന്റേയും കോൺവെക്കേഷൻ സെറിമണി സംഘടിപ്പിച്ചു. പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വി തരണം ചെയ്തു. ഖുർആൻ, ഇസ്ലാമിക് വിഷയങ്ങളോടൊപ്പം ഇംഗ്ലീഷ്, മലയാളം ഉൾപ്പെടെയുള്ള ഭാഷാ പഠനവും ഉൾപ്പെടുന്നതാണ് ഹെവൻസ് പ്രീ സ്കൂൾ സിലബസ്. അൽ മനാർ സ്കൂൾ മുൻ പ്രിൻസിപ്പലും എടവണ്ണ എസ്.എച്ച്.എം ജി.വി.എച്ച്.എസ്.എസ് അധ്യാപകനുമായ അനീസുദ്ദീൻ കുപ്പണത്ത് ഉദ്ഘാടനം ചെയ്തു. ഐ.ജി.ടി ചെയർമാൻ എ.എം. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. ഐ.ജി.ടി സെക്രട്ടറി സക്കീർ കറുകാഞ്ചേരിൽ, Read More…