പാലാ : മുണ്ടുപാലത്ത് വാഹന യാത്രകർക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ഭീക്ഷണിയായി നിന്നിരുന്ന ഇഞ്ചകാട് മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്ററിന്റെ നേതൃത്വത്തിൽ വെട്ടിമാറ്റി.
മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ബിജി ജോജോയും സന്നിഹിതയായിരുന്നു.
പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും സെന്റ്. തോമസ് കോളേജ് പാലയും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ് മത്സരങ്ങളുടെ ഭാഗമായി ബുധനാഴ്ച രാവിലെ നടന്ന മത്സരത്തിൽ കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ആതിഥേയരായ ഇലഞ്ഞി സെന്റ്. പീറ്റേഴ്സ് സ്കൂളിനെ പരാജയപ്പെടുത്തി സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗിൽ തങ്ങളുടെ ആദ്യവിജയം കരസ്ഥമാക്കി. സ്കോർ 5-3. തുല്യ ശക്തികൾ ഏറ്റുമുട്ടിയ മത്സരത്തിൽ ആദ്യ പകുതിയിൽ ആതിഥേയർ ഒരുഗോളിന് മുന്നിട്ടു നിന്നുവെങ്കിലും രണ്ടാം പകുതിയിൽ കളിയുടെ നിയന്ത്രണം കടനാട് Read More…
പാലാ: ഗാന്ധിയൻ ആദർശങ്ങളിലധിഷ്ഠിതമായി ലോക നേതാക്കൾ തീരുമാനമെടുത്താൽ ലോകത്തുണ്ടാകുന്ന പല പ്രശ്നങ്ങൾക്കും ശ്വാശ്വതപരിഹാരം കാണാനാകുമെന്ന് ഓസ്ട്രേലിയയിലെ നോർത്തേൻ ടെറിറ്ററിയിലെ മന്ത്രി ജിൻസൺ ആൻ്റോ ചാൾസ് പറഞ്ഞു. ജന്മനാട്ടിലെത്തിയ ജിൻസൺ പാലാ മൂന്നാനിയിലെ മഹാത്മാഗാന്ധി സ്ക്വയറിൽ മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു. ഗാന്ധിയൻ ആശയങ്ങൾ ലോകത്തെവിടെയും പ്രസക്തമാണ്. ഗാന്ധിജിയുടെ ആദർശങ്ങൾക്കുള്ള മൂല്യം അനുദിനം വർദ്ധിച്ചു വരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാന്ധിജി സ്വന്തം ജീവിതത്തിലൂടെ പകർന്നു നൽകിയ സന്ദേശം മാനവികതയുടെയായിരുന്നുവെന്നും ജിൻസൺ ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ Read More…
പാലാ: വാഹനാപകടത്തിൽ മസ്തിഷ്കത്തിലും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ 31 വയസ്സുകാരന് മാർ സ്ലീവാ മെഡിസിറ്റി പാലായിൽ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയകളിലൂടെ പുനർജന്മം. ട്രോമാറ്റിക് ബ്രെയിൻ ഇൻജുറിക്ക് ഒപ്പം, രണ്ട് വശങ്ങളിലെയും മസ്തിഷ്ക കോശങ്ങൾ നശിക്കുന്ന അതീവ ഗുരുതരമായ അവസ്ഥ (ബൈലാറ്ററൽ സെറിബെല്ലാർ ഇൻഫാർക്ഷൻ ) ബാധിച്ച പാലക്കാട് സ്വദേശിയായ യുവാവിനെയാണ് അതിവിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. റോഡ് അപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിലാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തസ്രാവം, നട്ടെല്ലിന് ഒന്നിലധികം ഒടിവുകൾ, സുഷുമ്ന നാഡിക്ക് അമർച്ച, Read More…