കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി സൗഹൃദ സദസ്സ് സംഘടിപ്പിച്ചു

Estimated read time 0 min read

പാലാ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി പാലായിലെ മിൽക്ക്ബാർ ഓഡിറ്റോറിയതിൽ വെച്ച് കോൺഗ്രസ് സൗഹൃദ സദസ്സ് സംഘടിപ്പിച്ചു. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും പഴയകാല പ്രവർത്തകരും സദസ്സിൽ പങ്കെടുത്തു.

കെപിസിസി എക്സിക്യൂട്ടീവ് അംഗം ജാന്‍സ് കുന്നപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാട്ട് അധ്യക്ഷത വഹിച്ചു. കോൺഗ്രസിനെ ശക്തിപ്പെടുത്തേണ്ടത് ഇന്ന് ഈ രാജ്യത്തിന്റെ ആവശ്യമാണ് എന്ന് ജാൻസ് കുന്നപ്പള്ളി പറഞ്ഞു വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപേ പാർട്ടിയെ അടിത്തട്ടിൽ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗത്തിൽ എ കെ ചന്ദ്രമോഹൻ, ചാക്കോ തോമസ്, ആർ മനോജ്, എൻ സുരേഷ്, പി എൻ ആർ രാഹുൽ, ഷോജി ഗോപി, സതീഷ് ചോള്ളാനി,ബിബിൻ രാജ്, അർജുൻ സാബു, ടോണി തൈപ്പറമ്പിൽ, വിജയകുമാർ തിരുവോണം, എ എസ് തോമസ്, വിസി പ്രിൻസ്,ആനി ബിജോയ്, ലിസി കുട്ടി മാത്യു, സന്തോഷ് മണർകാട്,സാബു അബ്രഹാം, ബിജോയ് എബ്രഹാം, ലീലാമ്മ ജോസഫ്, കിരൺ മാത്യു,സാബു നടുവേലടത്ത്,സജോ ജോയ്, ചാക്കോച്ചൻ മനയാനി,അനിൽ കയ്യാലകം തുടങ്ങിയവർ പ്രസംഗിച്ചു.

You May Also Like

More From Author

+ There are no comments

Add yours