എലിക്കുളം: യൂത്ത് കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “ഉമ്മൻ ചാണ്ടി എക്സലൻസ് അവാർഡ് 2026” പരിപാടിയിൽ, SSLC, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ അമ്പതോളം വിദ്യാർത്ഥികൾക്ക് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു.
മാണി സി. കാപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രഫ. റോണി കെ. ബേബി എംഎൽഎ അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജിബിൻ ശൗര്യാംകുഴിയിൽ അധ്യക്ഷത വഹിച്ചു.
അഭിജിത്ത് ആർ. പനമറ്റം, റിച്ചു കൊപ്രാക്കുളം, മാത്യൂ നെല്ലിമലയിൽ, അമൽ ജോർജ്, ആൽബി അനന്തു, നെവിൻ സൽമാൻ, സിജോ എലിക്കുളം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാ സജി, പഞ്ചായത്തംഗങ്ങളായ ജോഷി കെ. ആന്റണി ,വി.ഐ. അബ്ദുൾ കരീം, മറിയാമ്മ ജോസഫ്, ജിഷ്ണു പറപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.





