pala

മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ന്യൂറോ നാവിഗേഷൻ സംവിധാനം ആരംഭിച്ചു

പാലാ: തലച്ചോറിലെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്ക് കൂടുതൽ കൃത്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ന്യൂറോ നാവിഗേഷൻ സംവിധാനം ​മെഡ്ട്രോണിക് സ്റ്റെൽത്ത് സ്റ്റേഷൻ S8 (Medtronic StealthStation S8) സ്ഥാപിച്ചു.

ന്യൂറോ സർജറി രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ഈ വിദേശനിർമ്മിത സാങ്കേതികവിദ്യ സംസ്ഥാനത്തെ ചുരുക്കം ചില ആരോ​ഗ്യകേന്ദ്രങ്ങളിൽ മാത്രമാണ് നിലവിലുള്ളത്. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ന്യൂറോ നാവി​ഗേഷൻ സംവിധാനത്തിന്റെ ആശീർവാദം നിർവ്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *