മുണ്ടാങ്കൽ പള്ളിയിൽ തിരുനാൾ

Estimated read time 0 min read

മുണ്ടാങ്കൽ : മുണ്ടാങ്കൽ പള്ളിയിൽ വിശുദ്ധ ഡോമിനിക്കിന്റെയും വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ജനുവരി 27, 28 തീയതികളിൽ ആഘോഷിക്കും.

27ന് രാവിലെ 5.45 ന് ജപമാല തുടർന്ന് 6.15ന് പാട്ടുകുർബാന, ലദീഞ്ഞ്. വൈകുന്നേരം 4.15ന് ചെണ്ടമേളവും ബാൻഡ്മേളവും. 5 മണിക്ക് റവ ഫാദർ ജോസ് തറപ്പേലിന്റെ കർമികത്വത്തിൽ ആഘോഷമായ പാട്ട് കുർബാന തുടർന്ന് ആറുമണിക്ക് കാനാട്ടുപാറ പന്തലിലേക്ക് പ്രദക്ഷിണം.

28ന് രാവിലെ 6 മണിക്ക് ജപമാല തുടർന്ന് 6.30ന് തിരുസ്വരൂപങ്ങൾ ഇടവക ദേവാലയ പന്തലിൽ പ്രതിഷ്ഠിക്കുന്നു. 6.45 ന് പാട്ടു കുർബാന സന്ദേശം ലദീഞ്ഞ് :റവ. ഫാ.തോമസ് പരിയാരത്ത്. വൈകുന്നേരം 4 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന: റവ ഫാ എബിൻ മുള്ളൻകുഴിയിൽ തുടർന്ന് 5.30ന് പയപ്പാർ പന്തലിലേക്ക് തിരുനാൾ പ്രദക്ഷിണം. തുടർന്ന് 8 മണിക്ക് പിന്നണി ഗായകൻ ജിൻസ് ഗോപിനാഥ് നയിക്കുന്ന ഗാനമേള.

You May Also Like

More From Author

+ There are no comments

Add yours