ഇരുമാപ്രമറ്റം എം.ഡി.സി എം.എസ് ഹൈസ്കൂൾ കാലത്തിന്റെ വിശാലതയിൽ അനിവാര്യമായ മാറ്റങ്ങളോടെ സേവനപാതയിൽ മുന്നേറുകയാണ്. പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ എത്തി നിൽക്കുന്ന സ്കൂൾ 74ാം വാർഷികവും ആധുനിക കിച്ചൻ കം സ്റ്റോർ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും നടത്തി. സ്കൂൾ ലോക്കൽ മാനേജർ റവ. മാക്സിൻ ജോൺ അധ്യക്ഷത വഹിച്ച സമ്മേളനവും, കിച്ചൺ കം സ്റ്റോറും ബഹു: കോട്ടയം MP ശ്രീ. തോമസ് ചാഴികാടൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ മുഖ്യ പ്രഭാക്ഷണം അഡ്വ: അനിൽകുമാർ കെ.എസ്. (പൂർവ്വ വിദ്യാർത്ഥിയും Read More…
മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ് ഡിസംബർ 27 ന് സമാപിച്ചു. സമാപന സമ്മേളനം പിടിഎ പ്രസിഡന്റ് സനിൽ കെ റ്റി യുടെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുലോചന സുരേഷ് ഉദ്ഘാടനം ചെയ്തു. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗത്തിനെതിരെയുള്ള പ്രചരണങ്ങൾ, ജല സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ക്ലാസുകളും , പച്ചക്കറി തോട്ട നിർമ്മാണം, അനാഥാലയ സ്നേഹ സന്ദർശനം, ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റ് ക്ലാസ്, എക്സൈസ് Read More…
കൗമാരക്കാരായ കുട്ടികളിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് സ്കൂളുകളിലെ അധ്യാപക രക്ഷകർതൃസമിതിയും അധ്യാപകരും യോജിച്ച് ഇടപെടണമെന്ന് കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. ചങ്ങനാശേരി നഗരസഭാ ഹാളിൽ നടന്ന വനിതാ കമ്മിഷൻ സിറ്റിങിൽ സംസാരിക്കുകയായിരുന്നു അവർ. കുട്ടികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനും സ്കൂളുകളിൽ അധ്യാപകരും വിദ്യാർഥികളും തമ്മിൽ സൗഹാർദപരമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിനുമായി അധ്യാപക രക്ഷകർതൃ സമിതി മുന്നിട്ടു പ്രവർത്തിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. കുട്ടികളുടെ മാനസികനിലയെ ബാധിക്കാത്ത തരത്തിൽ തെറ്റുകൾ പറഞ്ഞ് മനസിലാക്കി കൊടുക്കാനും Read More…